ജി.എൽ.പി.എസ് ചെറുതുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചെറുതുരുത്തിസ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് ചെറുതുരുത്തി | |
---|---|
വിലാസം | |
ചെറുതുരുത്തി ഗവ.എൽ.പി.സ്കൂൾ,ചെറുതുരുത്തി , ചെറുതുരുത്തി പി.ഒ. , 679531 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04884 261255 |
ഇമെയിൽ | glpscty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24602 (സമേതം) |
യുഡൈസ് കോഡ് | 32071300401 |
വിക്കിഡാറ്റ | Q64088425 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളത്തോൾ നഗർപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യൂസഫ് പി ഐ |
പി.ടി.എ. പ്രസിഡണ്ട് | സുബിൻ ചെറുതുരുത്തി |
എം.പി.ടി.എ. പ്രസിഡണ്ട് | മേഖ |
അവസാനം തിരുത്തിയത് | |
09-02-2022 | Busharavaliyakath |
ചരിത്രം
പഴമയുടെ ചരിത്രവഴികളിലൂടെ പുതുമയിലേക്ക് ഉയർന്നുവരുന്ന വിദ്യാലയം പാരമ്പര്യത്തിൻെറയും സംസ്കാരത്തിൻെറയും ഭൂപ്രകൃതിയുടേയും ഭാഗമാണ്. കേരളതനിമയുടെ മൂർത്തിഭാവമായ കേരളത്തിലെസാംസ്കാരിക പൈതൃകം നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെതീരത്ത് വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിൽ 15- വാർഡിൽ തെക്കുപടിഞ്ഞാറുഭാഗത്തായി ഒരുപാട് കുരുന്നുകളുടെ ഭാവി സ്വപ്നങ്ങൾക്ക് അണയാത്ത തിരികൊളുത്തി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു ചെറുതുരുത്തിയിൽ ആദ്യമായി പ്രൈമറി വിദ്യാലയം ആരംഭിച്ചത് ഇന്നത്തെ ഗവൺമെൻറ് ഹൈസ്ക്കൂളിൽ ആയിരുന്നു.പരേതനായ ശ്രീ കുളമ്പിൽ പടിഞ്ഞാക്കര യൂസഫ്ഹാജിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാലയത്തിൻറെ ആരംഭം . 1961 ൽ പ്രൈമറി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറി പിന്നീട് 1982 ൽ പ്രൈമറി വിഭാഗം പൂർണമായും ഇവിടേക്ക് മാറിയത് 1983 ൽ 16 മുറികളോടു കൂടിയ പുതിയ കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ശ്രീ ടി എം ജേക്കബ് ഉദ്ഘാടനം ചെയ്തു. ശ്രീമതി ജാനകി ടീച്ചറായിരുന്നു അന്നത്തെ പ്രധാനാധ്യാപിക.ഈ കാലയളവിൽ 30 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു .പിന്നീട് 1990 -91 കാലഘട്ടങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി . ഈ കാലഘട്ടങ്ങളിലെല്ലാം സജീവമായ അധ്യപകരക്ഷാകർതൃസമിതി ഇവിടെ പ്രവർത്തിച്ചിരുന്നു .വിദ്യാലയത്തിന്റെ ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് അന്നുമിന്നും നല്ല സഹായങ്ങൾ നൽകിവരുന്നുണ്ട് കേരളത്തിന്റെ സാമ്പത്തിക കലാസാംസ്കാരിക തലങ്ങളിൽ വലിയ പങ്കുവഹിക്കുന്ന കേരളകലാമണ്ഡലം ഈ പ്രദേശത്തിന്റെ മതിൽകെട്ടുകൾക്കുള്ളിലാണ് .ഇതോടൊപ്പംതന്നെ സാഹിത്യത്തിന്റെ പാദസ്പർശം കൂടി ഈ മണ്ണിനേറ്റിട്ടുണ്ട് .ശ്രീ വള്ളത്തോൾ നാരായണമേനോന്റെ പാദസ്പർശമേറ്റ ഈ മണ്ണിൽ സാഹിത്യ സപര്യയും കലകളും കൊണ്ട് ഈപ്രദേശത്തെ ധന്യമാക്കിയിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്.
2 പഞ്ചായത്ത് വക പാർക്ക്.
3 ക്ലാസ്റൂമുകളിലെ ഫർണ്ണീച്ചർ സൗകര്യം
4 കെട്ടിട സൗകര്യം
5 അടുക്കള , ഭക്ഷണം കഴിക്കുന്ന ഹാൾ
6 ക്ലാസ്റൂമുകളിലെ ഇലട്രിക്ക് സൗകര്യം
7 ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1 | പ്രസന്ന ടി യു |
---|---|
2 | യൂസഫ് പി എൈ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
2012-13,2013-14,2014-15എന്നീ വർഷങ്ങളിൽ തുടർച്ചയായി വടക്കാഞ്ചേരി ഉപജില്ലാതലം പിടിഎ അവാർഡ്.
2013-14 വർഷം പഴയന്നൂർ ബി ആർ സിയുടെ മികച്ച വിദ്യാലയം.
2013-14 വർഷം വള്ളത്തോൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ വക സേവനരത്ന പുരസ്ക്കാരം മുൻ പ്രധാനാധ്യാപിക പ്രസന്ന ടീച്ചർക്ക് ലഭിച്ചു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂരിൽ നിന്നും വരുന്നവർ വടക്കേച്ചിറയിൽ നിന്നും ഷൊർണൂർ ബസ്സിൽ കയറിയാൽ സ്കൂളിന്റെ മുൻപിൽ ഇറങ്ങാം.
{{#multimaps:10.73914803847215, 76.27618793581892 |zoom=18}}