ജി.എൽ.പി.എസ്. പന്തലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 ൽ സ്ഥാപിതമായതാണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 171 ആൺകുട്ടികളും 140പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .14 അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു.
ജി.എൽ.പി.എസ്. പന്തലൂർ | |
---|---|
വിലാസം | |
പന്തല്ലൂർ G L P S PANDALLUR , കടമ്പോട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04832 781001 |
ഇമെയിൽ | glpspandallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18541 (സമേതം) |
യുഡൈസ് കോഡ് | 32050601213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 140 |
ആകെ വിദ്യാർത്ഥികൾ | 311 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദാലി കെ. എം |
പി.ടി.എ. പ്രസിഡണ്ട് | ഷാജി. എം |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുള |
അവസാനം തിരുത്തിയത് | |
08-02-2022 | 18541 |
പന്തല്ലൂർ മേഖലയിലെ രണ്ടാമത്തെ എൽ.പി സ്കൂളാണ് ജി.എൽ.പി സ്കൂൾ പന്തല്ലൂർ. 1924 പന്തല്ലൂർ ടൗണിൽ ബസ് സ്റ്റോപ്പിന് എതിർവശത്ത് ഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ ആയിരുന്നു. പിന്നീട് ഹിന്ദു സ്കൂൾ എന്ന് വിളിച്ചിരുന്നു. 1978 ന് ശേഷമാണ് സ്വന്തമായി കെട്ടിടത്തിലേക്ക് മാറിയത്. അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ. അന്നത്തെ ലാൻഡ് സമ്പ്രദായത്തിൽ പുല്ലഞ്ചേരി ഇല്ലത്തിന്റെ വകയായുള്ള സ്ഥലത്തായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകൻ പുല്ലഞ്ചേരി നാരായണൻ നമ്പൂതിരി ആയിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകൾ മാത്രമായതിനാൽ ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ശങ്കരവാര്യർ എന്ന കുട്ടിയാണ് ആദ്യ പ്രവേശനം ലഭിച്ചത്. പ്രഗൽഭരായ , ഇന്നും നാട്ടുകാർ ഓർമ്മിക്കുന്ന അധ്യാപകരിൽ ചിലരാണ് തെയ്യുണ്ണി മാഷ്,ചാത്തുക്കുട്ടി മാഷ്,ഗോപാലൻ മാഷ് തുടങ്ങിയവർ .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്ക് വഴി തെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരെയും കോർത്തിണക്കുന്ന സാമൂഹിക സ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം .
ക്ലബ്ബുകൾ
സയൻസ്
കുട്ടികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് രൂപീകൃതമായി. ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ ഒരു തൈ നട്ടു ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി വാരിസ് മാസ്റ്ററെ തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധികളെയും തിരഞ്ഞെടുത്തു. കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.പരിസ്ഥിതിദിനാചരണം, ചാന്ദ്രദിനാഘോഷം ഇത്തരത്തിലുള്ള ശാസ്ത്രലോകവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു.ലഘു പരീക്ഷണങ്ങൾ, പതിപ്പ് നിർമാണം ,ക്വിസ്, പോസ്റ്റർ രചന ,വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു.
ഗണിതം
വിദ്യാരംഗം
ഐ ടി
മികവുകൾ
2021 - 22 ലെ ഞങ്ങളുടെ തനത് പ്രവർത്തനം 'അമ്മ വായന'യാണ് . കോവിഡ് കാല മാനസിക സംഘർഷങ്ങളും വിരസതയും ഒഴിവാക്കുന്നതിന് വേണ്ടിയും അമ്മമാരെ വായനയുടെ ലോകത്തിലേക്ക് എത്തിക്കുന്നതിനും ലൈബ്രറി പുസ്തകങ്ങൾ സ്കൂളിൽ നിന്ന് നേരിട്ട് നൽകിയുമാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് . ഈ വർഷത്തിലെ വായനാദിനത്തിലാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. എല്ലാ മാസവും ബുക്ക് റിവ്യൂ നടത്തി വിജയിയെ കണ്ടെത്തുന്നു.{{#multimaps: 11.084491337196475, 76.16635608308879 | width=800px | zoom=16 }}