ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ | |
---|---|
| |
വിലാസം | |
കുര്യനാട് കുര്യനാട് പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 07 - 10 - 1912 |
വിവരങ്ങൾ | |
ഫോൺ | 04822 230017 |
ഇമെയിൽ | govtlpschoolpavackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45347 (സമേതം) |
യുഡൈസ് കോഡ് | 32100901001 |
വിക്കിഡാറ്റ | Q87661447 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാംബിക.വി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ബിനോയ് കെ.എ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു ജോഷി |
അവസാനം തിരുത്തിയത് | |
05-02-2022 | 45347-hm |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിൽ കുര്യനാട് സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് സ്കൂളാണ് ജി.എൽ.പി.എസ്.പാവയ്ക്കൽ . 110 വർഷങ്ങളുടെ ചരിത്രമുള്ള അക്ഷരമുത്തശ്ശിയായ ഈ വിദ്യാലയം ഇന്ന് കുര്യനാട് മേഖലയിലെ കുട്ടികളുടെ ആത്മീയ ഭൗതിക സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സരസ്വതി ക്ഷേത്രമായി നിലകൊള്ളുന്നു.
ചരിത്രം
ആമുഖം: കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 14-ആം വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് . കുര്യനാട് കരയിൽ പുല്ലുവട്ടം ജംഗ്ഷനിൽ എം.സി.റോഡിൽ നിന്ന് 100 മീറ്റർ കിഴക്ക് കുറിച്ചിത്താനം റോഡിന്റെ ഇരു വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്ക് സെന്റ് ആൻസ് പള്ളിയും പള്ളിയുടെ കപ്പേളയും ഹയർ സെക്കണ്ടറി സ്കൂളും തെക്ക് തണങ്ങാട്ട് കുഞ്ഞാപ്പച്ചന്റെ വക സ്ഥലവും സ്കൂൾ കെട്ടിടവും.പടിഞ്ഞാറ് കൊച്ചുപുരയ്ക്കൽ കുഞ്ഞൂഞ്ഞിന്റെ വക സ്ഥലവുമാകുന്നു.
ചരിത്ര സംക്ഷിപ്തം : 1093-ആം ആണ്ട് കന്നിമാസം 18-ആം തിയതി തിരുവിതാംകൂർ ഗവണ്മെന്റിലേക്ക് വേണ്ടി ടി സ്ഥലത്ത് ദിവാൻ ബഹദൂർ കൃഷ്ണൻനായർ അവറുകൾക്ക് ഏറ്റുമാനൂർ താലൂക്ക് ഏലയ്ക്കാട് പകുതിയിൽ കുര്യനാട് കരയിൽ മറ്റത്തിൽ കുര്യൻ മകൻ ഔസേപ്പും , ടി കരയിൽ മറ്റത്തിൽ നീലിക്കാട്ട് ഔസേപ്പ് മകൻ ചാക്കോയും ,മറ്റത്തിൽ മത്തായി മകൻ മത്തായിയും കൂടി ചേർന്ന് എഴുതിക്കൊടുത്തു. കുറിച്ചിത്താനം പകുതി വില്ലേജ് ആയിട്ടുള്ള കുര്യനാട് കരയിൽ 80 അടി നീളം 20 അടി വീതിയിൽ 10 അടി പൊക്കത്തിൽ കുട്ടി ഒന്നിന് 8.2 അടി വീതം 200 കുട്ടികൾക്ക് പഠിക്കാവുന്ന രീതിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് പ്രസ്തുത സ്ഥലവും കെട്ടിടവും കുട്ടികളുടെ പഠനത്തിന് കുടിപ്പള്ളിക്കൂടം വകയ്ക്ക് എഴുതിക്കൊടുത്തു. ടി പ്രമാണമനുസരിച്ച് 50 സെന്റ് സ്ഥലമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ റീസർവേ പ്രകാരം ഇപ്പോൾ 34 സെന്റ് സ്ഥലമാണുള്ളത്. അന്ന് കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. കുടിപ്പള്ളിക്കൂടം പാവയ്ക്കൽ കുടുംബം വക സ്ഥലത്ത് പ്രവർത്തിച്ചിരുന്നതിനാലാണ് സ്കൂൾ ഗവ.എൽ.പി.സ്കൂൾ.പാവയ്ക്കൽ എന്നറിയപ്പെടുന്നത്. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
- ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
- റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്
- ഇന്റർനെറ്റ് സൗകര്യം
- മൾട്ടി മീഡിയ സംവിധാനങ്ങൾ/ഉപകരണങ്ങൾ
- ലൈബ്രറി
- പൂന്തോട്ടം
- പച്ചക്കറിത്തോട്ടം
- കിച്ചൻ കം സ്റ്റോർ
- കിണർ
- ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ്
- ചുറ്റുമതിലും ഗേറ്റും
- ഡ്രയ്‌നേജ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആരോഗ്യ ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- പ്രവർത്തിപരിചയ ക്ലബ്ബ്
- ടാലന്റ് ലാബ്
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.780383940784784, 76.57726516946092|zoom=14}}
Govt.L.P. S. Pavackal
|