സെൻറ് തോമസ് യു.പി.എസ് വകയാർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്ഷരങ്ങളിലൂടെ മാത്രം അറിവ് സ്വായത്തമാക്കുന്ന ആദ്യകാലപഠനരീതിയ്ക്ക് പകരം വ്യത്യസ്തവും നൂതനവും ആകർഷണവുമായ പഠനരീതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുകയും ക്ലബ്ബുകളുടെ പ്രവർത്തനം ഊർജ്ജസ്വലമായി നടന്നു വരികയും ചെയ്യുന്നു. ഓരോ വിഷയത്തിലും ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകൾ കൂടുകയും ആഴ്ചയിൽ ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം വിവിധ വിഷയങ്ങളായ മാത്‌സ്, ബി.എസ്, എസ്.എസ്. എന്നിവ കൂടുന്നു. ക്ലബ്ബിൽ ലീഡറായി കുട്ടികളെ തെരഞ്ഞെടുക്കുന്നു. ദിനാചരണവുമയി ബന്ധപ്പെട്ട ആലോചനകൾ, ചർച്ചകൾ, ക്വിസ് ഇവ നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്നു. കൂടാതെ ടാലന്റ് ലാബ് കുട്ടികൾക്ക് ഏത് കലകളോടാണ് അഭിരുചി എന്ന് കണ്ടെത്തുന്നു. പരിസ്ഥിതിയോടു കൂടുതൽ ഇണങ്ങിച്ചേരുവാൻ പരിസ്ഥിതി ക്ലബ്, കുട്ടികൾ സ്‌കൂളുകളിൽ കൂടുതൽ സുരക്ഷിതരായിരിക്കുവാൻ ചുറ്റുമുള്ള അപകടകാരികളായ മരങ്ങൾ വെട്ടിയും പരിസരം വൃത്തിയാക്കിയും സുരക്ഷ ക്ലബ് ക്രമീകരിച്ചിട്ടുണ്ട്. മലയാളഭാഷയോട് കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ മലയാളത്തിളക്കം, വിദ്യാരംഗം ഇവ നല്ല രീതിയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഹിന്ദി വിഷയത്തോടു കൂടുതൽ ആകർഷണവും താല്പര്യവും ഉണ്ടാക്കുവാൻ സുരലി ഹിന്ദി എന്ന പേരിൽ ഹിന്ദി പഠനം ആരംഭിച്ചു. ഇതിൽ കുട്ടികൾ അക്ഷരകാർഡ്, വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കൽ, സംഭാഷണം, പദസൂര്യൻ, പാഠപുസ്തകവായന ഇവ നടത്തപ്പെടുന്നു.