ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കോട്ടാങ്ങൽ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ | |
---|---|
പ്രമാണം:450px-37605.jpg | |
വിലാസം | |
കോട്ടാങ്ങൽ കോട്ടാങ്ങൽ , കോട്ടാങ്ങൽ പി.ഒ. , 686547 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0469 2696006 |
ഇമെയിൽ | glpskottangal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37605 (സമേതം) |
യുഡൈസ് കോഡ് | 32120701614 |
വിക്കിഡാറ്റ | Q87594979 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രശ്മി സി നായർ |
പി.ടി.എ. പ്രസിഡണ്ട് | യൂനുസ് കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി പി എബ്രഹാം |
അവസാനം തിരുത്തിയത് | |
04-02-2022 | Cpraveenpta |
ചരിത്രം
100 വർഷം പഴക്കമുള്ള ഒരു സ്ഥാപനമാണ് കോട്ടാങ്ങൽ ഗവ. എൽ. പി സ്കൂൾ. ചാണകം മെഴുകിയ ഓല ഷെഡിൽ 1920ൽ ആയിരുന്നു ഈ സ്കൂളിൻറെ തുടക്കം. കോട്ടാങ്ങൽ ഗ്രാമത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും അക്ഷര വെളിച്ചം പകർന്ന സ്ഥാപനമാണ് ഈ സ്കൂൾ. മൂന്നു തലമുറയിൽപെട്ടവരാണ് ഇവിടെ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തു പോയത്.
100 വർഷങ്ങൾക്ക് മുമ്പ് കോട്ടാങ്ങൽ നിവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന നാട്ടുകാരുടെ കൂട്ടായ ശ്രമത്തിൻറെ ഫലമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. തുണ്ടിയിൽ കല്ലുങ്കൽ പൂടുകര കുടുംബമാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത്. തുണ്ടിയിൽ നസ്രാണി വറീതിൽ നിന്നും 80 സെൻറ് സ്ഥലം കടൂർ നാരായണനാശാൻ, കിഴക്കയിൽ മുസൽമാൻ മൈതീൻ, കുറ്റിപ്രത്ത് നസ്രാണി ജോസഫ്, കൂട്ടുങ്കൽ നസ്രാണി തോമ്മാ, പനന്തോട്ടത്തിൽ നസ്രാണി ചാക്കോ, നെടുമ്പ്രത്ത് കൊട്ടാരത്തിൽ പത്മനാഭ പിള്ള, എന്നിവർ 1097 കുംഭ മാസത്തിൽ 1229-ാം നമ്പർ തീറാധാരമായി വാങ്ങി.
ഓല മേഞ്ഞ് തറ മെഴുകിയ ഒരു കെട്ടിടം നാട്ടുകാരുടെ കഠിന പ്രയത്‌നത്താൽ ഉണ്ടാക്കുകയും അവിടെ പഠിത്തം നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. എല്ലാ വർഷവും കെട്ടിമേയാനുള്ള ഓലയും മെഴുകാനുള്ള ചാണകവും കുട്ടികളാണ് കൊണ്ടുവന്നിരുന്നത്. കുട്ടി ഒന്നിന് 10 ഓല എന്ന ക്രമത്തിൽ എത്തുന്ന ഓലകൾ നാട്ടുകൂട്ടം ക്രമത്തിൽ മേയുമ്പോൾ ചാണകം മെഴുകുന്ന ജോലി നാട്ടിലെ കൗമാരക്കാരികൾ ഏറ്റെടുക്കും.
ഓല മാറി ഓടായെന്നതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ഇപ്പോളും സ്‌കൂളിനില്ല. അടച്ചു പൂട്ടിയ ഓഫീസ് ഇല്ലമായിരുന്നത് കൊണ്ട് സ്കൂൾ റെകോഡുകൾ സൂക്ഷിച്ചിരുന്നത് ഇരുമ്പ് പെട്ടിയിലായിരുന്നു. താഴെയുള്ള ഒരു വീട്ടിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഒരിക്കൽ ഒരു ജലപ്രളയത്തിൽ ഈ രേഖകൾ അപ്പാടെ വെള്ളം കയറി നശിച്ചുപോയി.
ഗോവിന്ദ പിള്ള സാർ എന്ന ശ്രീ ആർ ഗോവിന്ദ പിള്ളയായിരുന്നു സ്കൂളിൻറെ ഒന്നാമത്തെ അദ്ധ്യാപകൻ.
മാനേജ്മെൻറ്
കെട്ടിട നിർമാണത്തിൽ പങ്കാളികളായ കൃസ്ത്യൻ, മുസ്ലിം, ഹിന്ദു എന്നീ മൂന്ന് സമുദായങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടും നിർമാണ പങ്കാളിത്തത്തിലെ തോതനുസരിച്ചും ആ കാലം മുതൽ 4 മാനേജർമാരായിരുന്നു ഉണ്ടായിരുന്നത്. കൃസ്ത്യൻ രണ്ട്, മുസ്ലിം ഒന്ന്, ഹിന്ദു ഒന്ന് എന്ന ക്രമത്തിൽ നാട്ടുകാർ ചേർന്ന് മാനേജർമാരെ തെരഞ്ഞെടുത്ത് സർക്കാരിൻറെ അനുവാദം വാങ്ങിയിരുന്നു. ഒരു മാനേജരുടെ കാലാവധി 2 വർഷമാണ്. 8 വർഷത്തേക്കാണ് ഒരു മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി. അത് കഴിയുമ്പോൾ വീണ്ടും പൊതുയോഗം ചേർന്ന് മേൽപറഞ്ഞ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തും. ഈ രീതി 1985 വരെ തുടർന്നു.
പിന്നീട് ഈ രീതി സുഗമമായി നടത്തിക്കൊണ്ട് പോകുവാൻ സാധിക്കാതെ വന്നപ്പോൾ 1985ൽ സ്കൂളിൻറെ ഭരണം സർക്കാർ ഏറ്റെടുത്ത് ബഹു. പത്തനംതിട്ട ജില്ലാ കലക്ടറെ ഏൽപ്പിക്കുകയും ചെയ്തു.
5 വർഷം കഴിഞ്ഞ് 1990 നു ശേഷം സ്കൂൾ തിരികെ നാട്ടുകാർക്ക് നൽകുകയോ തുടർന്ന് ചുമതല ഏറ്റെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ സ്കൂൾ പൂർണമായും ഏറ്റെടുക്കുന്നതിനുവേണ്ട ശ്രമങ്ങൾ നാട്ടുകാർ നടത്തി. യഥാസമയം ഫലം ലഭിക്കാതെ വന്നപ്പോൾ നാട്ടുകാർ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 2. 9. 2003 ൽ ഗസറ്റ് വിജ്ഞാപനം മൂലം സർക്കാർ എല്ലാ വിധത്തിലും പൂർണമായി ഏറ്റെടുത്ത് ഗവ. എൽ. പി. എസ് കോട്ടാങ്ങൽ ആയി.
സ്കൂളിൻറെ പ്രതാപ കാലത്ത് 9 ഡിവിഷൻ വരെ ഇവിടെയുണ്ടായിരുന്നു. ഒരുവേള അഞ്ചാം ക്ലാസ്സും തുടങ്ങിയിട്ടുണ്ടായിരുന്നു.
ഇപ്പോൾ സ്‌കൂളിൽ 5 അദ്ധ്യാപകരും 1 പി. റ്റി. സി. എം ഉം, ഉച്ച ഭക്ഷണത്തിനായി ഒരാളും ജോലി ചെയ്യുന്നു. കൂടാതെ പി റ്റി എയുടെ മേൽനോട്ടത്തിൽ കെ ജി സെക്ഷനും പ്രവർത്തിക്കുന്നു.
അധികാര വികേന്ദ്രീകരണത്തിലൂടെ സ്കൂളുകളുടെ മേൽനോട്ടം ഗ്രാമ പഞ്ചായത്തിന് ലഭിച്ചതിനെത്തുടർന്ന് കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ലഭ്യമാക്കുന്നത്. ഈ ഗ്രാമത്തിൻറെ സാമൂഹ്യ സാംസ്‌കാരിക വളർച്ചയ്ക്ക് ഈ വിദ്യാലയത്തിൻറെ പങ്ക് വളരെ വലുതാണ്.
കേരളത്തിൻറെ സാംസ്‌കാരിക പൈതൃകത്തിൻറെ പ്രതീകമായിട്ടുള്ള പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ഗ്രാമത്തിലെ ഈ സരസ്വതീക്ഷേത്രം മതമൈത്രിയുടെ മകുടോദാഹരണമാണ്.
ഭൗതികസൗകര്യങ്ങൾ
ഭൌതിക സൌകര്യങ്ങളുടെ വലിയ പരിമിതി നിലവിൽ സ്കൂൾ അനുഭവിക്കുന്നുണ്ട്. പ്രധാന സ്കൂൾ കെട്ടിടം അൺഫിറ്റായതിനെത്തുടർന്ന് ഒറ്റമുറി കമ്പ്യൂട്ടർ കെട്ടിടത്തിൽ രണ്ട് ക്ലാസുകളായി ഊഴമിട്ടാണ് പ്രവർത്തനം. എന്നിരുന്നാലും ശതാബ്ദിനിറവിൽ പരിലസിക്കുന്ന ഈ വിദ്യാലയത്തെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റുന്നതിന് നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും സഹായ സഹകരണങ്ങളുമായി രംഗത്തുണ്ട്
സംസ്കാരത്തിൻറെയും അറിവിൻറെയും പുതു വെളിച്ചം നൽകിയ സ്കൂളിൻറെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2020 മാർച്ച് മാസം 25ന് വൈകിട്ട് 3.30ന് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ, എം.പി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവ അധ്യാപക-വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ആധുനിക സൌകര്യത്തോടുകൂടി പുതിയ സ്കകൂൾ കെട്ടിടത്തിൻറെ നിർമാണം അനതിവിദൂരഭാവിയിൽ അടിയന്തിരമായി ചെയ്തുതരുന്നതാണെന്ന് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ബസ് മാർഗം പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറയ്കുള്ള ബസിൽ കയറിയാൽ കോട്ടാങ്ങൽ ജംഗ്ഷനിൽ ഇറങ്ങി 500 മീറ്റർ വടക്കോട്ട് നടന്നാൽ സ്ക്കൂളിൽ എത്താം. കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്നവർ മണിമല ബസ് സ്റ്റാൻറിൽ നിന്നും മണിമലയാറിൻറെ തീരത്തുകൂടി തെക്കോട്ട് 6 കി,മീ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. {{#multimaps:9.3475620, 76.7294450|zoom=10}}