ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൌതിക സൌകര്യങ്ങളുടെ വലിയ പരിമിതി നിലവിൽ സ്കൂൾ അനുഭവിക്കുന്നുണ്ട്. പ്രധാന സ്കൂൾ കെട്ടിടം അൺഫിറ്റായതിനെത്തുടർന്ന് ഒറ്റമുറി കമ്പ്യൂട്ടർ കെട്ടിടത്തിൽ രണ്ട് ക്ലാസുകളായി ഊഴമിട്ടാണ് പ്രവർത്തനം. എന്നിരുന്നാലും ശതാബ്ദിനിറവിൽ പരിലസിക്കുന്ന ഈ വിദ്യാലയത്തെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റുന്നതിന് നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും സഹായ സഹകരണങ്ങളുമായി രംഗത്തുണ്ട്

സംസ്കാരത്തിൻറെയും അറിവിൻറെയും പുതു വെളിച്ചം നൽകിയ സ്കൂളിൻറെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2020 മാർച്ച് മാസം  25ന് വൈകിട്ട് 3.30ന് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ, എം.പി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവ അധ്യാപക-വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ആധുനിക സൌകര്യത്തോടുകൂടി പുതിയ സ്കകൂൾ കെട്ടിടത്തിൻറെ നിർമാണം അനതിവിദൂരഭാവിയിൽ അടിയന്തിരമായി ചെയ്തുതരുന്നതാണെന്ന് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.