എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി | |
---|---|
വിലാസം | |
കൊമ്പങ്കേരി നിരണം സെൻട്രൽ.പി.ഒ പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - 1903 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskompankerry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37221 (സമേതം) |
യുഡൈസ് കോഡ് | 32120900407 |
വിക്കിഡാറ്റ | Q87592680 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ പി.ജോൺ |
പി.ടി.എ. പ്രസിഡണ്ട് | അജി ഏബ്രഹാം ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി രാജേഷ് |
അവസാനം തിരുത്തിയത് | |
04-02-2022 | BAIJU A |
ചരിത്രം
ആമുഖം
ജാതിവ്യത്യാസവും അയിത്തവും മൂലം വിദ്യാഭ്യസം ലഭിക്കാതെ അന്യപ്പെട്ടിരിക്കുന്നവർക്കും, അറിവിന്റെ പ്രകാശം ലഭ്യമാകത്തക്കവണ്ണം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ മലങ്കരമാർത്തോമ്മാസുറിയാനിസഭ ആഹ്വാനം നല്കി. 19-ാംനൂറ്റാണ്ടിന്റെ ആരംഭകാലത്ത് സഭയിൽ ഉണ്ടായ ഈ ആഹ്വാനവും,നാടിന്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ സഭാജനങ്ങൾ ഇതാനായി മുന്നിട്ടിറങ്ങി. പള്ളി പണിയാനും, പുതുക്കിപണിയാനും കുരുതിയ സാധനങ്ങളും വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങളായി മാറി.ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ പലഗ്രാമങ്ങളിലും വിദ്യലയങ്ങളുയർന്നു.കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ന്റെയും സ്ഥാപനത്തിനു നിദാനമായതും സഭയിൽ ഉണ്ടായ ഈ ആഹ്വാനമായിരുന്നു.1888 സെപ്റ്റംമ്പർ 5 ന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപം കൊണ്ട മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു.സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾ തോറും പ്രൈമറി സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം നേതൃത്വം നൽകി. ഈ പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളായ 12 പേരിൽ ഒരാൾ നിരണം കൊമ്പങ്കേരി കുറിച്ച്യേത്തു വട്ടടിയിൽ ശ്രീ ഇട്ടിയവിര ആയിരുന്നു. സ്കൂളിൻ്റെ സമീപവാസി കൂടിയായിരുന്ന അദ്ദേഹത്തിൻ്റെ നേതൃത്വവും സ്കൂൾ ആരംഭിക്കുവാൻ സഹായകമായി. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലം അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു നാടിനു വിദ്യയുടെവെളിച്ചമായാണ് കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ഉദിച്ചുയർന്നത്. 1903-ൽ ഒരു കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത്.1905-ൽ രണ്ടുക്ളാസുളള ഒരു സ്കൂളായി ഇപ്പോഴത്തെ സ്ഥലത്തു തന്നെ ഒരു മുള ഷെഡ്ഢിൽ ആരംഭിച്ചു.തിരുവതാംകൂർ ഗവൺമെന്റിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസനിയമപ്രകാരം ഗ്രാന്റുലഭിക്കുന്നതിനു ഉറപ്പുള്ളകെട്ടിടം ആവശ്യമായിവന്നു. 1907-ൽ വിദേശ മിഷനറിയായ നിക്കോൾസൺ മദാമ്മ നൽകിയ സംഭാവനകൊണ്ട് ഉറപ്പുള്ള ഒരു ഷെഡ്ഢുണ്ടാക്കി, 4-ാം ക്ലാസ് വരെയുള്ള ഒരു സ്കൂളായി ഉയർത്തി. ആദ്യ ഹെഡ് മാസ്റ്റർ പട്ടമുക്കിൽ ശ്രീ.പി.ജെ.ജോൺ ആയിരുന്നു. ഇദ്ദേഹം പിൽകാലത്ത് മാർത്തോമ്മാസഭയിലെ ഒരു സുവിശേഷപ്രവർത്തകനും, കശ്ശീശായുമായിത്തീർന്നു.
ഭൗതികസൗകര്യങ്ങൾ
- സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
- ചുറ്റുമതിൽ
- വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
- കുടിവെള്ള സംഭരണി (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തു നൽകിയത്)
- വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.( ഇസാഫ് ബാങ്ക് സൊസൈറ്റി നിർമ്മിച്ചു നൽകിയത്)
- ജൈവ വൈവിധ്യ ഉദ്യാനം.(വിദ്യാഭ്യാസ വകുപ്പ് നൽകിയത്)
- ലൈബ്രറി .
- കൈയ്യെത്തും ദൂരെ വായനശാല (ക്ലാസ് തലം)
- കംപ്യൂട്ടർ കോർണർ
- 2 ഡസ്ക് ടോപ്പ് കംപ്യൂട്ടറുകൾ (ബഹു.തിരുവല്ല എം.എൽ.എ,പ്രാദേശിക വികസന ഫണ്ട്.)
- സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്.(1) , പ്രൊജക്ടർ (1 ) , (പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)
മികവുകൾ
പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞു വളരുവാൻ പ്രായോഗിക പരിശീലനം/.കലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ പരിശീലനം,/മലയാളം, ഇംഗ്ലീഷ് ഭാഷകൾ ഉറപ്പിക്കാൻ പ്രത്യേക പരിശീലനം,/
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | എന്നു മുതൽ | എന്ന് വരെ |
---|---|---|---|
1 | ശ്രീ. പി.ജെ.ജോൺ | ||
2 | ശ്രീ. ഇ.എ മത്തായി | 1957 | 1958 |
3 | ശ്രീ.എൽ.ഡി തോമസ് | 1958 | 1960 |
4 | ശ്രീമതി.കെ.എം.മറിയാമ്മ | 1960 | 1984 |
5 | ശ്രീ. ഇ.പി .ഫിലിപോസ് | 1984 | 1985 |
6 | ശ്രീ.എം.റ്റി.ജോസഫ് | 1985 | 1986 |
7 | ശ്രീമതി.എം.വി.മറിയാമ്മ | 1986 | 1989 |
8 | ശ്രീമതി.സാറാമ്മവർഗീസ് | 1989 | 1990 |
9 | ശ്രീമതി.അച്ചാമ്മ ജേക്കബ് | 1990 | 1991 |
10 | ശ്രീ.സി.ജി.കുഞ്ഞുമോൻ | 1991 | 1992 |
11 | ശ്രീമതി. എം.വി.അന്നമ്മ | 1992 | 1994 |
12 | ശ്രീമതി.കെ.എം.മറിയാമ്മറേച്ചൽ | 1994 | 2004 |
13 | ശ്രീ.കെ.പി.കുഞ്ഞുമോൻ | 2004 | 2008 |
14 | ശ്രീമതി.ഷാലിക്കുട്ടി ഉമ്മൻ | 2008 | 2012 |
15 | ശ്രീമതി സൂസൻ ജേക്കബ് | 2012 | 2013 |
16 | ശ്രീമതി.ഗീതമ്മ.എം.ജി | 2013 | 2014 |
17 | ശ്രീമതി.മേഴ് സി. കെ(ഇൻ ചാർജ്) | 2014 | 2019 |
ശ്രീ. പി.ജെ.ജോൺ, പട്ടമുക്കിൽ(ആദ്യ ഹെഡ് മാസ്റ്റർ, പിന്നീട് മാർത്തോമ്മാസഭയിലെ വൈദീകനായി.) 2019ഏപ്രിൽമുതൽ -ഹെഡ് മാസ്റ്റർ ശ്രീ.ജോൺ.പി.ജോൺ,തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിലീവേഴ്സ് ഈഴ് സ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത,മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത.
-
മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത.
</gallery>
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ജോൺ. പി. ജോൺ( (ഹെഡ് മാസ്റ്റർ) ഏബ്രഹാം ഉമ്മൻ(അധ്യാപകൻ)
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. 3 സെന്റു വയലിൽ പി.റ്റി.എ സഹായത്തോടെ കുട്ടികൾ കൃഷി ചെയ്തു
- പഠന യാത്ര
എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. മാജിക് പ്ളാനറ്റ് സന്ദർശിച്ചു
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
വെള്ളപ്പൊക്കം 2020
-
വെള്ളപ്പൊക്കം
-
വെള്ളപ്പൊക്കം
-
പാഠം ഒന്ന് പാടത്തേക്ക്
-
പാഠം ഒന്ന് പാടത്തേക്ക്
-
കലോത്സവം2019
-
പഠനോത്സവം2019
-
അധ്യാപകദിനം2019
-
അധ്യാപകദിനം2019
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
ജൈവവൈവിധ്യ ഉദ്യാനം
-
പ്രീപ്രൈമറി ഉത്ഘാടനം.അഭിവന്ദ്യ.ഡോ.ഫിലിപ്പോസ് മാർക്രിസോസ്റ്റംവലിയമെത്രാപ്പോലീത്ത
-
സമൂഹത്തിനു വെളിച്ചമായപ്പോൾ
-
സമൂഹത്തിനു വെളിച്ചമായപ്പോൾ
-
ജൈവ ഉദ്യാനത്തിൽനിന്നും
-
ഓൺലൈൻ പഠനം.കരുതുന്നകരങ്ങൾ
-
ഓൺലൈൻ പഠനം.ഒരന്വേഷണം.
-
ഹൈടെക് ആകാൻ- കൈറ്റിൽ നിന്നും പഠനോപകരണങ്ങൾ
-
കോവിഡ് 19-പ്രോട്ടോകോളിൽ ഒരു പി.റ്റി.എ കമ്മറ്റി
-
2020 മാർച്ച് 6നു മുൻപുള്ള ഞങ്ങൾ
-
അടുക്കളയും ഹൈടെക്കായി
-
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.3433316,76.4874812|zoom=10}} |