ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം | |
---|---|
വിലാസം | |
കുറ്റൂർ കുറ്റൂർ പി.ഒ. , 689106 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0469 261443 |
ഇമെയിൽ | glpskuttoorpandichery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37304 (സമേതം) |
യുഡൈസ് കോഡ് | 32120600412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | പ്രിയ എ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു സി.ആർ |
അവസാനം തിരുത്തിയത് | |
03-02-2022 | Pcsupriya |
ചരിത്രം
കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ പി വി ചാക്കോ (ഉണ്ണൂണ്ണി സർ ) എന്ന അധ്യാപകൻ പാണ്ടിശ്ശേരി മലയിൽ ശ്രീ പി സി എബ്രഹാം ,പട്ടുകാലായിൽ ശ്രീ പി ഓ ഉണ്ണിട്ടൻ ,കാത്ത നാശ്ശേരി ശ്രീ ഉതുപ്പ് എന്നിവരുമായി ചേർന്ന് പാണ്ടിശ്ശേരിഭാഗം എൽ പി എസ് എന്ന് പേര് നൽകി 1914ൽ ഈ സ്കൂൾ സ്ഥാപിച്ചു .1947 ൽ സർക്കാറിന് വിട്ടുകൊടുത്തു. നാട്ടിലേ മതേതര വിദ്യാഭാസത്തിനു നെടുംതൂണായിരുന്ന ഈ വിദ്യാലയമുത്തശ്ശി സമൂഹത്തിൽ വിവിധനിലകളിൽ പ്രഗത്ഭരായ അനേകം പ്രതിഭകളെ നാടിനു സമ്മാനിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ 2016 ൽ ഏറ്റവും കുറഞ്ഞ(6) വിദ്യാത്ഥികളുമായി പിന്നാക്കാവസ്ഥയിൽ ആയി .>കൂടുതൽ വായനയ്ക്ക്
പുരോഗമനത്തിന്റെ പാതയിൽ
സർക്കാർ സ്കൂളുകളുടെ സർവ്വതോമുഖമായ ഉയർച്ചക്ക് കാരണമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ ഉയർച്ചക്കും വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അക്കാദമികരംഗത്തു മാറ്റം കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ കൈക്കൊണ്ട നിലപാടും പ്രായത്തിനനുസരിച്ചു അനുയോജ്യമായ ക്ലാസ്സുകളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ പുത്തൻ ഉണർവിലേക്കു നയിച്ചു.2016 ജൂൺ 1 നു ശ്രീമതി ഉഷാകുമാരി പി പ്രഥമ അധ്യാപിക ആയി നിയമിതയായി.
2016 മുതൽ സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
. പൂർവ വിദ്യാർത്ഥി സംഘടന രൂപികരിച്ചു.
. പി ടി എ യുടെ നേതൃത്തത്തിൽ പ്രീ-പ്രൈമറി വിഭാഗം തുടങ്ങി.
. ഭൗതികസൗകര്യം മെച്ചപ്പെടുത്തി(ക്ലാസ്സ്മുറികൾ,പുതിയ പാചകപ്പുര ,ടോയ്ലെറ്റുകൾ,ബെഞ്ച്,ഡെസ്ക്,കംപ്യൂട്ടറുകൾ, അലമാര, തുടങ്ങിയവയുടെ ലഭ്യത)
. SSA,SSK ഫണ്ടുപയോഗിച്ചുള്ള പ്രവർത്തങ്ങൾ കാര്യക്ഷമം ആക്കി.
. ചിട്ടയോടെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ.
. കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉള്ള നവീകരണ പ്രവർത്തനങ്ങൾ.
. കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ പച്ചക്കറി തോട്ടം
. തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ശുചീകരണം ,ഹരിത വൽക്കരണം
. പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഊന്നൽ നൽകൽ.
വഴിത്തിരിവ്
ഈ സ്കൂൾ അദ്ധ്യാപിക ആയ ശ്രീമതി മറിയാമ്മ ജോസഫിന്റെ ജേഷ്ട സഹോദരിയും ബാംഗ്ലൂർ ഐ എസ് ആർ ഓ യിലെ എഞ്ചിനീയറും ആയ ശ്രീമതി സുജ എബ്രഹാമിന്റെ ശ്രമഫലമായി 2018 നവംബർ 19 ന് 16 ലക്ഷം രൂപ ചിലവിൽ ഐ എസ്.ആർ. ഓ യുടെ സി. എസ് .ആർ .ഫണ്ട് ഉപയോഗിച്ച് ആൻഡ്രിക്സ് കോർപറേഷൻ ലിമിറ്റഡ് രണ്ടു ക്ലാസ് മുറികൾ പണിതു സ്കൂളിന് സമർപ്പിയ്ക്കുകയുണ്ടായി .ഇത് സ്കൂളിന്റെ അഭിവ്യദ്ധിക്കു വലിയ പ്രചോദനമായി .
നിലവിലെ സാരഥികൾ
.
ശ്രീ: സഞ്ചു കെ.ജി ( കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്).ശ്രീ :എം ടി എബ്രഹാം ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ). ശ്രീമതി സാറാമ്മ കെ. വർഗീസ് ( വാർഡ് മെമ്പർ)
അധ്യാപകർ.
ശ്രീമതി :സുജ ജോൺ ( പ്രഥമാധ്യാപിക ). ശ്രീമതി: ശ്രീജ റ്റി. ആർ, ശ്രീമതി :ലേഖ. എ, ശ്രീമതി:ലക്ഷ്മി ചന്ദ്രൻ( അവധിയിൽ ). സംതൃപ്തി.വി.നായർ (പ്രീ -പ്രൈമറി ടീച്ചർ ).
അനദ്ധ്യാപകർ
ശ്രീ : ജോസഫ്
ജോസഫ്(പി. റ്റി. സി. എം ). ശ്രീമതി :ലീലാമ്മ എബ്രഹാം( പാചകത്തൊഴിലാളി ). ശ്രീമതി: പുഷ്പ ദേവി കെ. ബി ( പ്രീ-പ്രൈമറി ആയ).
എസ്. എം. സി അംഗങ്ങൾ....
ശ്രീമതി :പ്രിയ എ. എസ്. (എസ്. എം. സി ചെയർമാൻ ). ശ്രീമതി :വിജയമ്മ കെ. റ്റി (എസ്. എം. സി വൈസ് ചെയർമാൻ ). ശ്രീമതി : മഞ്ചു സി.ആർ (മാതൃസമിതി പ്രസിഡന്റ് ). ശ്രീ വിനീത് വിജയൻ (പ്രീ -പ്രൈമറി വിഭാഗം പ്രതിനിധി )
പൂർവവിദ്യാർത്ഥി സംഘടനാ-അംഗങ്ങൾ..
ശ്രീ. അശോക് കുമാർ വി. എം വഞ്ചിമലയിൽ (പ്രസിഡന്റ് ). ശ്രീ ഗോപി. പി. ഒ മലയിൽ(സെക്രട്ടറി ). ശ്രീ :പി. എ ഐസക് പാണ്ടിശ്ശേരിൽ (റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ). ശ്രീ. എം. ആർ പരമേശ്വരൻപിള്ള. (വടക്കേമാമ്പറമ്പിൽ ( എക്സ് സർവീസ്മാൻ ). ശ്രീ. ടി. കെ സുകുമാരൻ താഴത്തുമലയിൽ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ). ശ്രീ. വി. ആർ രാജേഷ്. വഞ്ചിമലയിൽ. ശ്രീ :സുനിൽ കുമാർ വി. എം വഞ്ചിമലയിൽ. ശ്രീ സുധീർ കുമാർ. തടത്തിൽ
കുറ്റൂർ ഗ്രാമപഞ്ചായത്ത്,പൂർവ്വവിദ്യാർഥി സംഘടന,പി.ടി.എ.അംഗങ്ങൾ,അധ്യാപകർ,അനധ്യാപകർ-എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തങ്ങൾ മൂലം കുട്ടികളുടെ എണ്ണം ആറിൽ നിന്ന് അറുപതിലേക്കു എത്തുന്നു.
ഭൗതികസൗകര്യങ്ങൾ
.ക്ലാസ് മുറികൾ-6 (2018 ൽ ഐ.എസ്.ആർ.ഒ നിർമിച്ചു നൽകിയ രണ്ടു ക്ലാസ് മുറി ഉൾപ്പടെ) .പാചക പുര(2018 ൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകിയത്) .ആൺകുട്ടികളുടെ ടോയ്ലറ്റ് -2,പെൺകുട്ടികളുടെ ടോയ്ലറ്റ്-2 അംഗപരിമിതർക്കുള്ള ടോയ്ലറ്റ്-1(3ടോയ്ലെറ്റുകൾ കുറ്റൂർ ഗ്രാമപഞ്ചായത്ത് 2019ൽ നിർമിച്ചു നൽകിയത്).യൂറിനൽസ്-2, .ഭാഗികമായ ചുറ്റുമതിൽ, .ബാംഗ്ലൂർ ഐ. എസ്.ആർ.ഒ.യിൽ നിന്നും 2018ൽ ലഭിച്ച പഴയ കംപ്യൂട്ടറുകൾ,ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അഡ്വക്കേറ്റ്.മാത്യു.ടി.തോമസ്2019ൽ അനുവദിച്ച ഒരു കംപ്യൂട്ടർ ,കേരളസർക്കാരിന്റെ ഐ.ടി.വകുപ്പിൽ നിന്നും 2020 ൽ ലഭിച്ച പ്രൊജക്ടർ 1,ലാപ്ടോപ്പ് 1-ഇവ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് .മൈക്ക് സെറ്റ്,അലമാരകൾ,ഓഫീസ് ചെയർ,പ്ലാസ്റ്റിക് ചെയർ,റാക്ക്,ബെഞ്ച്,ഡെസ്ക്,ഫാനുകൾ(കുറ്റൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ജനകീയാസൂത്രണ പദ്ധതി പ്രകാരം-2017,2018 വർഷങ്ങളിൽ ലഭിച്ചത്. .പഴയ സ്കൂൾ കെട്ടിടം നവീകരിച്ചു നൽകിയത് (2019 ലെ പ്രോജെക്ട്) .വാട്ടർ ഫിൽറ്റർ
.ഭൗതിക സൗകര്യങ്ങളുടെ മെച്ചപ്പെടൽ സ്കൂളിന്റെ പുരോഗതിക്കു വലിയ പങ്കു വഹിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർക്കാഴ്ച
മുൻ സാരഥികൾ | ||
ക്രമനമ്പർ | പേര് | വർഷം |
1 | പി.സി.ജോർജ്ജ് | 1982-1984 |
2 | കെ.എ.തങ്കപ്പൻ | 1984-1985 |
3 | ദാമോദരൻ റ്റി.എൻ | 1985-1989 |
4 | വി.വി.മാത്യു | 1989-1990 |
5 | കലാകുമാരി | 1990-1991 |
6 | കെ.പി.കുഞ്ഞമ്മ | 1991-1992 |
7 | റിബേക്കാമ്മ | 1992-1993 |
8 | ഭവാനി എം.ആർ | 1993-1995 |
9 | എം.പി.മേരിക്കുട്ടി | 1995-1998 |
10 | സുസമ്മ സ്കറിയ | 1998-2002 |
11 | കനകകുമാരി | 2002-2004 |
12 | വർഗ്ഗീസ് പീറ്റർ | 2004-2006 |
13 | വിജയാനന്ദൻ സി.റ്റി | 2006-2010 |
14 | അന്നമ്മ കെ ഉമ്മൻ | 2010-2013 |
15 | വത്സമ്മ കെ ജോസഫ് | 2013-2015 |
16 | ശ്രീദേവി എസ് കെ | 2015-2016 |
17 | ഉഷാകുമാരി പി | 2016-2021 |
18 | സുജ ജോൺ | 2021 മുതൽ |
വഴികാട്ടി
തിരുവല്ല KSRTC ബസ് സ്റ്റാൻഡിൽ നിന്നും എംസി റോഡിലൂടെ ചെങ്ങന്നൂർ ഭാഗത്തേക്ക്5.5 km സഞ്ചരിച്ച് കുറ്റൂർ ജംഗ്ഷനിൽ എത്തിച്ചേരാം. അവിടെനിന്ന് കുറ്റൂർ- മനയ്ക്കച്ചിറ റൂട്ടിൽ 1.7 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps: 9.3696588,76.5968496|zoom=18}} |