ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ

21:06, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലുള്ള വേങ്ങര ഉപജില്ലയിൽ പറപ്പൂർ - ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ കുഴിപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്. 1974 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ
വിലാസം
മുണ്ടോത്തുപറമ്പ്

ഒതുക്കുങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0483 2838482
ഇമെയിൽgupsmundothuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19881 (സമേതം)
യുഡൈസ് കോഡ്32051300406
വിക്കിഡാറ്റQ64563769
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ308
പെൺകുട്ടികൾ283
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാഹിന ആർ എം
പി.ടി.എ. പ്രസിഡണ്ട്ശരീഫ്.എ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല.സി.കെ
അവസാനം തിരുത്തിയത്
01-02-202219881


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക


ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ മാനേജ്മെന്റായുള്ള ഈ പ്രെെമറി വിദ്യാലയം പറപ്പൂർ പ‍ഞ്ചായത്ത് പരിധിയിലാണ് വരുന്നത്.

പി.ടി.എ, എസ്.എം.സി കമ്മിറ്റികൾ സ്കൂൾ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സ്റ്റാഫ്

ഈ വിദ്യാലയത്തിൽ ഇപ്പോൾ 24 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ജീവനക്കാരായുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.

സ്‍കൂളിലെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 ഷാഹിന ആർ.എം 2021 ഡിസംബർ 7 മുതൽ
2 അബ്ദുസ്സലാം ഇ 2021 ഒക്ടോബർ 28 - 2021 ഡിസംബർ 7
3 കുഞ്ഞിമുഹമ്മദ് പി
4 ജോയ് എ വി
5 ആമിന ബീവി
6 ചന്ദ്രൻ
7 അഹമ്മദ് പി
8 ശങ്കരൻകുട്ടി
9 മുഹമ്മദ്
10 കോമുകുട്ടി
11 കൊച്ചുട്ടി
12 ആയിഷ
13 നളിനി
14 സദാശിവൻ
15 കുഞ്ഞുട്ടി
16 വേലായുധൻ
17 മൊയ്തീൻ 1974 -

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരൂർ റെെൽവേ സ്റ്റേഷനിൽ നിന്ന് മഞ്ചേരി റൂട്ടിൽ കോട്ടക്കലിനും മലപ്പുറത്തിനും മധ്യേ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1.5കി.മി. അകലത്തിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം.
  • വേങ്ങരയിൽ നിന്ന് കോട്ടക്കൽ റൂട്ടിൽ ഇരിങ്ങല്ലൂർ നിന്നും ഒതുക്കുങ്ങൽ 8 കി.മി. അകലം.

{{#multimaps: 11°1'32.88"N, 76°0'47.70"E|zoom=18 }}