എ.എം.യു.പി,എസ്.ചെമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി,എസ്.ചെമ്പ്ര | |
---|---|
വിലാസം | |
ചെമ്പ്ര A.M.U.P.SCHOOL CHEMBRA , മീനടത്തൂർ പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0494 2428046 |
ഇമെയിൽ | amupschembra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19770 (സമേതം) |
യുഡൈസ് കോഡ് | 32051000605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂർ മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 567 |
പെൺകുട്ടികൾ | 539 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.കെ.ആർ.ജെയ്നിവാസ് |
പി.ടി.എ. പ്രസിഡണ്ട് | പി.സുബൈർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
01-02-2022 | 19770 |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
അക്ഷരക്കൂട്ടിൻ്റെ തണുപ്പിലൂടെ ഒരു പ്രദേശത്തിൻ്റെ അടയാളമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ
1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു.
1952ൽ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പൻ എന്ന ബാപ്പുട്ടി മൂപ്പൻ ഏറ്റെടുക്കുന്നു.
1953 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചങ്ങണാത്തിപ്പറമ്പിലേക്ക് മാറുകയും
1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു.
1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200 ൽ അധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
തിരൂർ നഗരസഭ 7, 8, 9 വാർഡിലെ കുട്ടികൾ മുതൽ അയൽപഞ്ചായത്തിൽ നിന്ന് പോലും കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന തിരുർ നഗരസഭയിലെ ഏറ്റവും കൂടുൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഹൈടെക് വിദ്യാലയമായി മാറിയിരിക്കുന്നു.
പാഠ്യ, പാഠ്യേതര രംഗത്തും വേറിട്ട തനതു പ്രവർത്തനങ്ങളിലും സ്കൂൾ ഏറെ മുന്നിലാണ്.
ചരിത്രം
എ എം യു പി സ്കൂൾ ചെമ്പ്ര തിരൂർ ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ സവിശേഷതകൾ ഹൃദയത്തിലേറ്റുന്നമണ്ണ് മൂല്യച്യുതി വന്ന സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ടി , കാവ്യത്തെ മരുന്നാക്കിമാറ്റിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന് ജന്മം കൊടുത്ത മണ്ണ് . പ്രമുഖ സംസ്കൃതപണ്ഡിതനും വൈയാകരണനുമായിരുന്ന മേല്പത്തൂർ നാരായണഭട്ടതിരി മുതൽ സി രാധാകൃഷ്ണൻ വരെ നീളുന്ന അക്ഷര പുണ്യം. അധികാരക്കൈമാറ്റത്തിന് മാമാങ്കമെന്നു പേര് വിളിച്ച് ആയുധത്തിന്റെ മൂർച്ച പകയുടെ കനലിലെരിച്ച് സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും ചാവേറുകൾ അസ്തിത്വത്തിന്റെ നിലപാടുതറകളിൽ തലയറ്റു വീണപ്പോൾ ചുവന്ന ഭാരതപ്പുഴയും , ഇസ്ലാമിക കർമ്മ ശാസ്ത്രങ്ങളും നബി വചനങ്ങളും മൗലൂദുകളും മാലപ്പാട്ടുകളും ഒഴുക്കിക്കൊണ്ടുവന്ന് തിരൂർ പുഴയും ഈ മണ്ണിന് പശിമ കൂട്ടി.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിഷ്ടൂരമായ ശിക്ഷാനടപടികളാൽ ശ്വാസം കിട്ടാതെ പിടഞ്ഞുവീണു മരിച്ച് ചരിത്രത്തിലെ തുടിക്കുന്ന അധ്യായമായി വാഗൺ ട്രാജഡി എഴുതിച്ചേർത്ത ഏറനാടിന്റെ ചുണക്കുട്ടികൾ.വർഷംതോറും ആയിരക്കണക്കിന് കുരുന്നുകൾ അറിവിൻറെ ആദ്യാക്ഷരം നുകരുന്ന തുഞ്ചൻപറമ്പ്.പുരാണപ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ..... ജാതിമതനിരപേക്ഷമായ മനുഷ്യരിലൂന്നി നിന്നുകൊണ്ടുള്ള ചിന്തയും സംസ്കാരവും.....! ഇങ്ങനെ മലബാറിലെ നഗരങ്ങളിൽ വേറിട്ട ഒരു ഇടമാണ് തിരൂർ. ഇങ്ങനെയുള്ള പാരമ്പര്യം അവകാശപ്പെടാവുന്ന തിരൂരിന്റെ ഭരണസാരഥ്യം ഇന്ന് കയ്യാളുന്നത് തിരൂർ നഗരസഭയാണ്. നഗരസഭയുടെ അതിർത്തിപ്രദേശത്തു സ്ഥിതിചെയ്യുന്ന ചെമ്പ്ര എന്ന സുന്ദര ഗ്രാമത്തിലെ വിദ്യാലയമാണ് ചെമ്പ്ര എ എം യു പി സ്കൂൾ . ചെമ്പ്ര ഗ്രാമത്തിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മക്കളാണ് ഞങ്ങളുടെ സ്വത്ത്. ഈ വർഷം എൽ പി വിഭാഗത്തിൽ 320 ആൺകുട്ടികളും 313 പെൺകുട്ടികളും അടക്കം 633 കുട്ടികളും യു പി വിഭാഗത്തിൽ 247 ആൺകുട്ടികളും 226 പെൺകുട്ടികളും അടക്കം 473 കുട്ടികളും അങ്ങനെ ആകെ 1106 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- പ്രീ പ്രൈമറി
- സ്മാർട്ട് ക്ലാസ് റൂം
- ഗതാഗത സൗകര്യം
- മികച്ച പഠന അന്തരീക്ഷം
- കലാ കായിക പരിശീലനങ്ങൾ
- ഐ ടി പഠനം
- കളിസ്ഥലം പൂന്തോട്ടം പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | മിനി. കെ. ആർ. ജെയ്നിവാസ് | 2018 - ഇപ്പോഴും തുടരുന്നു |
2 | സുനീത. വി . ഐ | 2014 - 2018 |
3 | ഉണ്ണികൃഷ്ണൻ. ടി | 1993 - 2014 |
4 | ബാലകൃഷ്ണൻ കെ. കെ | 1989 - 1993 |
5 | റസീന | 1986 - 1989 |
6 | സൗമിനി | |
ചിത്രശാല
വഴികാട്ടി
തി രൂർ - താനാളൂർ റോഡിൽ ചെമ്പ്ര ,മില്ലുംപടി {{#multimaps:10.93777092524517 N, 75.92168128375395 E |zoom=18}}