എ.എം.യു.പി,എസ്.ചെമ്പ്ര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

ഓൺലൈൻ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോയിരുന്ന ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ നംവബറിൽ സ്കൂൾ തുറന്നതിലൂടെ സജീവമായി..

ശാസ്ത്ര കിറ്റ് വിതരണവും, തുടർന്ന് വന്ന പരീക്ഷണ പ്രവർത്തനങ്ങളും കുട്ടികൾ മികച്ച് നിന്നു.. ശാസ്ത്ര കറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ഓരോ പ്രവർത്തനങ്ങളും കുട്ടികൾ ക്ലാസിലും വീട്ടിലും നന്നായി ചെയ്തു.

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ശാസ്ത്ര ക്ലബ് വിപുലമായി ആഘോഷിച്ചു..

ലഘു പരീക്ഷണങ്ങൾ ക്ലാസ് തലത്തിൽ നടത്തുകയും മികച്ചവ സ്കൂൾ തലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വൈവിധ്യമാർന്ന പരീക്ഷണങ്ങളിലൂടെ കുട്ടികൾ കടന്ന് പോയി.. മറ്റു കുട്ടികൾക്ക് അത് മനോഹരമായ ദൃശ്യാനുഭവമായി..

LP, UP, കുട്ടികൾക്കായി പ്രത്യേകം ശാസ്ത്ര ക്വിസ് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തി , വിജയികളെ കണ്ടെത്തി അനുമോദിച്ചു..

ശാസ്ത്രജ്ഞൻമാരെ കുറച്ച് കുറിപ്പ് തയ്യാറാക്കലും , വീഡിയോ പ്രദർശനവും നടത്തി..

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇന്നും ശാസ്ത്ര പ്രവർത്തനങ്ങൾ കുട്ടികളിലൂടെ മികവുറ്റ രീതിയിൽ നടന്നു വരുന്നു.

സാമൂഹ്യ ക്ലബ്

ഗണിത ക്ലബ്

2021-2022 അധ്യയന വർഷത്തിൽ ഗണിത ക്ലബ്ബിന്റെ ഭാഗമായി ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു. ക്ലാസ്സ്‌തല ഗണിത കേളികളും ഗണിത ക്വിസും നടത്തി. കൂടാതെ തിരഞ്ഞെടുത്ത ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത ശില്പശാല നടത്തി.

             ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ  ഉണ്ടാക്കി  ഓൺലൈനായി ഗണിത പ്രവർത്തനങ്ങൾ കൊടുക്കുകയും ചെയ്തു.

ഇംഗ്ലീഷ് ക്ലബ്

English  Basic Learning Program

ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി രണ്ട് മാസം നീണ്ടു നിന്ന English Basic Learning Program ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഡിസംബർ പതിനഞ്ച് മുതൽ ഫെബ്രുവരി പതിനഞ്ച് വരെ ഓൺലൈനായി നടത്തി.

           ഒന്നാം ക്ലാസ് മുതൽ

ഏഴാം ക്ലാസ് വരെ യുള്ള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി

വീഡിയോ, ഓഡിയോ വിശദീകരണം, Pdf എല്ലാം ഒരുമിച്ചു നൽകി കൊണ്ടായിരുന്നു പരിശീലനം.

          എല്ലാ ക്ലാസ് അധ്യാപകരുടെയും സഹകരണത്തോടെ

ദിവസവും രാവിലെ ക്ലാസ് വാട്സ് ഗ്രൂപുകളിൽ നൽകി കൊണ്ടായിരുന്നു പരിശീലനം.

അറബിക് ക്ലബ്

എ എം യു പി സ്കൂൾ  ചെമ്പ്ര അലിഫ് അറബിക് ക്ലബ്ബ് 13/12/2021തിങ്കളാഴ്ച രാവിലെ 11 30 ന് റുക്സാന ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീ മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു സ്കൂളിന്റെ എല്ലാ മേഖലയിലും അറബിക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നും കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കാനും ക്ലബ്ബുകൾ ഉപയോഗപ്പെടുത്താനും മാത്രമല്ല സ്കൂളിൽ അറബിക് പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഇതുവരെ നടന്നിട്ടുണ്ടെന്നും ഉദ്ഘാടനവേളയിൽ ടീച്ചർ പറഞ്ഞു. അതോടനുബന്ധിച്ച് ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിന വാരാചരണം സ്കൂൾ മാനേജർ അബ്ദുൽ ലത്തീഫ് മൂപ്പൻ ഉദ്ഘാടനം ചെയ്തു. അറബിക് പഠിക്കുന്നതിന്റ ആവശ്യകതയും അറബിഭാഷയുടെ ഭംഗിയും സ്വദേശത്തും വിദേശത്തും ഉയർന്ന ജോലിസാധ്യതയും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പ്രസ്തുത പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി രാജേഷ് മാസ്റ്റർ, SRG കൺവീനർ അജേഷ് മാസ്റ്റർ, ഹിന്ദി അധ്യാപകൻ അലി പറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. അലിഫ് അറബിക് ക്ലബ്ബിന്റെ കോ-ഓഡിനേറ്ററായി ശബാന ടീച്ചർ കൺവീനറായി റിദ കബീർ 7.A, ജോയിന്റ് കൺവീനറായി ഫാത്തിമ റന 7.D എന്നിവരെ തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര അറബിക് ദിനവാരാചരണത്തിൽ ക്വിസ് എൽ.പി , യു.പി , വായനാമത്സരം എൽ.പി , പദപ്പയറ്റ് യു.പി , രേഖാചിത്ര കളറിംഗ് ഒന്നാം ക്ലാസ് , കളറിംഗ് രണ്ട് മൂന്ന് ക്ലാസുകളിലും, പോസ്റ്റർ നിർമ്മാണം യു.പി,  ബാഡ്ജ് നിർമ്മാണം എൽ.പി , യു.പി എന്നീ മത്സരങ്ങൾ നടത്തി പ്രസ്തുത പരിപാടിയിൽ മുഹമ്മദ് മുസ്തഫ മാസ്റ്റർ സ്വാഗതവും റിയാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് എക്സ്പോ സംഘടിപ്പിച്ചു

ചെമ്പ്ര എ എം യു പി സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി അറബിക് എക്സ്പോ സംഘടിപ്പിച്ചു.

പി.ടി.എ പ്രസിഡണ്ട് പി. സുബൈറിന്റെ സാന്നിധ്യത്തിൽ സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ് മൂപ്പൻ ഉദ്ഘാടനം നിർവഹിച്ചു.

അറബി ഭാഷയുടെ ചരിത്രവും പ്രാധാന്യവും വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും എക്സ്പോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അറബിഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരാഴ്ച കാലം നീണ്ടുനിന്ന വിവിധ മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

HM മിനി K.R ജെയ് നിവാസ് , സ്റ്റാഫ് സെക്രട്ടറി രാജേഷ്. സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ക്വിസ് മത്സരം ,വായനാമത്സരം, പദപ്പയറ്റ്, കളറിംഗ് ,  ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നർമാണം എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളാണ് ഈ ആഴ്ചയിലെ സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്. അറബി അധ്യാപകരായ റുക്സാന, ഷബാന, മുസ്തഫ, റിയാസ് എന്നിവർ നേതൃത്വം നൽകി

ഹിന്ദി ക്ലബ്

അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദീ ഭാഷാ പഠനം ലളിതമാക്കാൻ വ്യത്യസ്തമായ പ0ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

അക്ഷരമാലയിൽ തുടങ്ങി പദസമ്പത്തുണ്ടാക്കി വാക്കുകൾ വാക്യങ്ങളുമായി നിരവധി പOന പ്രവർത്തനങ്ങളാണ് നൽകുന്നത്.

അക്ഷര വൃക്ഷം

പ്രൊഫൈൽ ബാഡ്ജ്

പതംഗ് നിർമ്മാണം

സമാന പദങ്ങൾ കണ്ടെത്തൽ

ജംഗലി പാൽത്തുമൃഗങ്ങളെ തരം

തിരിക്കൽ

ചിത്രകഥ ചിത്രികരണം

ബാദൽദാനി ദ്യശ്യാഭാസം

സംഭാഷണം

ആശംസ കാർഡ് നിർമ്മാണം

കത്തെഴുതൽ

ആര്യവേപ്പ് മരത്തിൻ്റെ ജന്മദിനം

ടെലിഫോൺ സംഭാഷണം

പോസ്റ്റർ നിർമ്മാണം

കവിതാലാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

* ദിനാചരണങ്ങളിൽ

* ലോക പരിസ്ഥിതി ദിന പോസ്റ്റർ

* വായനദിന പോസ്റ്റർ

* ഹിന്ദി ക്വിസ്

* ഹിന്ദി ദിന പോസ്റ്റർ

* ആഗസത് 15പതാക നിർമ്മാണം'

* സുരീലി ഹിന്ദി

* സ്കൂൾ റേഡിയോ ഹിന്ദീ പ്രത്യേക പരിപാടി

* ശഹീദ് ക ദിവസ്

* വിശ്വഹിന്ദീ ദിവസ്

* ഗണതന്ത്ര് ദിവസ്

* സമാചാർവാചിക

* സുരീലി ഹിന്ദീ സമാരോഹ്

* ജനുവരി 26 വിഗ്യാൻ ഖൂബിഹന്ദീ പരീക്ഷ * ഓൺലൈൻ

ഹിന്ദീ വിഭാഗം

ചെമ്പ്ര എ എം യു പി സ്കൂൾ

മലയാളം ഭാഷാക്ലബ്ബ്

മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി രണ്ട് മാസം നീണ്ടു നിന്ന *മധുരം മലയാളം പദ്ധതി* മലയാളം ഭാഷാ ക്ലബ്ബിന്റെ കീഴിൽ ഒക്ടോബർ പത്ത് മുതൽ ഡിസംബർ പത്ത് വരെ ഓൺലൈനായി നടത്തി.

           ഒന്നാം ക്ലാസ് മുതൽ

ഏഴാം ക്ലാസ് വരെ യുള്ള മലയാളപഠനത്തിൽ പിന്നോക്കം നിൽക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി

വീഡിയോ, ഓഡിയോ വിശദീകരണം, Pdf എല്ലാം ഒരുമിച്ചു നൽകി കൊണ്ടായിരുന്നു പരിശീലനം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അക്ഷരങ്ങൾ കുട്ടികളുടെ അടുത്തിരുന്ന് പറഞ്ഞും കാണിച്ചു കൊടുത്തും എഴുതിക്കുകയും വായിപ്പിക്കുകയും ചെയ്യാനുള്ള ബുദ്ധിമുട്ട് വീഡിയോ ക്ലാസിലൂടെ മറി കടന്നു.

          എല്ലാ ക്ലാസ് അധ്യാപകരുടെയും സഹകരണത്തോടെ

ദിവസവും രാവിലെ ക്ലാസ് വാട്സ് ഗ്രൂപ്പുകളിൽ ഇവ നൽകിക്കൊണ്ടായിരുന്നു പരിശീലനം. ഇവയുടെ നടത്തിപ്പിനായി ഓരോ ക്ലാസ് അടിസ്ഥാനത്തിലും വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി. അവയിലൂടെ നിരന്തര വിലയിരുത്തൽ നടത്തി. കൂടാതെ, രക്ഷിതാക്കളുമായി ഫോൺ വഴി ആശയവിനിമയം നടത്തുകയും അവരുടെ പിന്തുണ ഉറപ്പിക്കുകയും ചെയ്തു. വളരെ നല്ല പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്.

ഉറുദു ക്ലബ്

ശാസ്ത്രരംഗം

വിദ്യാരംഗം

മ്യൂസിക്  ക്ലബ്