ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി

12:51, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool

ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി
വിലാസം
വെള്ളിയേപ്പള്ളി

വെള്ളിയേപ്പള്ളി പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822206137
ഇമെയിൽvelliappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുറാണി റ്റി കെ
അവസാനം തിരുത്തിയത്
01-02-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി

ചരിത്രം

കോട്ടയം ജില്ലയിലെ  മീനച്ചിൽ താലൂക്കിൽ പാലാ  ഉപജില്ലയിലെ മുത്തോലി പഞ്ചായത്തിൽ  വെള്ളിയേപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെൻറ് എൽ പി സ്കൂൾ വെള്ളിയേപ്പള്ളി. 1916 ൽ(കൊല്ലവർഷം 1091ൽ) സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

വെട്ടത്താഴത്ത്  ശ്രീ വേലായുധ കുറുപ്പ് 42 സെൻറ് സ്ഥലം സ്കൂൾ പണിയുന്നതിനായി നൽകുകയും സ്കൂളിൻറെ ആദ്യകാല മാനേജർ ആയി പ്രവർത്തിക്കുകയും ചെയ്തു.

പിന്നീട് ഈ സ്ഥലവും സ്കൂളും എൻ.എസ്.എസിന് വിട്ടുകൊടുക്കുകയും ശ്രീ മന്നത്ത് പത്മനാഭപിള്ളയുടെ മാനേജ്മെൻറിൽ മുന്നോട്ടു പോവുകയും ചെയ്തു. ശ്രീ മന്നത്ത് പത്മനാഭപിള്ള, ശ്രീ കൈനകരി കുമാരപിള്ള എന്നിവരുടെ നിറസാന്നിധ്യം സ്കൂളിന് അനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ എൻ.എസ്.എസ് ,സ്കൂളും സ്ഥലവും അന്നത്തെ കേരള സർക്കാരിന് വിട്ടുകൊടുക്കുകയും തുടർന്ന് വെള്ളിയേപ്പള്ളി  ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. പാറേൽ സ്കൂൾ എന്നും നാട്ടുകാർ ഈ സ്കൂളിനെ വിളിക്കുന്നു.

ഇന്നത്തെ ഓഫീസ് മുറിയുടെ നേരെ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ  അന്ന് പ്രവർത്തിച്ചിരുന്നത്.

ഈ കെട്ടിടത്തിന് തീ പിടിക്കുകയും തുടർന്ന് എം.എൽ.എ ,നാട്ടുകാർ ,മറ്റു നല്ലവരായ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ നിലവിലുള്ള ഓടു മേഞ്ഞ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പാറയാൽ ചെരിഞ്ഞു കിടന്നിരുന്ന സ്ഥലം പിന്നീട് മണ്ണിട്ട് ഈ അവസ്ഥയിൽ ആക്കുകയും ചെയ്തു .2011ൽ എസ് .എസ്. എ. ഫണ്ട് ഉപയോഗിച്ച് ഓഫീസ് മുറി പണിതു.30 കുട്ടികളുമായി ആരംഭിച്ച സ്കൂൾ പിന്നീട് 150ൽ പരം കുട്ടികൾ പഠിക്കുന്ന സ്കൂൾ ആയി മാറി. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ സ്കൂളിൽ വന്നിരുന്നു എന്നത് സ്മരണാർഹമാണ്.

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതമായ ക്ലാസ്സ് മുറികൾ

ശിശുസൌഹൃദ ഇരിപ്പിടങ്ങൾ

കിഡ്സ് പാർക്ക്

സ്മാർട്ട് ക്ലാസ്സ് റൂം

മഴവെള്ള സംഭരണി

ശിശുസൌഹൃദ ശുചിമുറികൾ

ശുദ്ധമായ കുടിവെള്ള സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.ആർ.സുബ്രഹ്മണ്യപിള്ള
  2. ശ്രീ.എൻ.റ്റി.മാർക്കോസ്
  3. ശ്രീ.പി.കെ.ഭാസ്ക്കരൻ
  4. ശ്രീ.വർഗ്ഗീസ് കുളത്തറ
  5. ശ്രീമതി ഏലിക്കുട്ടി റ്റി ജി
  6. ശ്രീമതി പി സി ക്ലാരമ്മ
  7. ശ്രീമതി പി വി ഗീത
  8. ശ്രീ ബാലകൃഷ്ണൻ നായർ കെ
  9. ശ്രീമതി എസ് എസ് ലക്ഷ്മി
  10. ശ്രീ.ടോംസൺ വി ജോസ്

നേട്ടങ്ങൾ

പാലാ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനം 2017ൽ ഈ വിദ്യാലയത്തിന് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.705638,76.663175 |width=1100px|zoom=16}}