സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

 


വിദ്യാഭ്യാസപരമായി പിന്നോക്കമാ യിരുന്ന വളയത്തിൻ്റെ കിഴക്കു പടിഞ്ഞാറു ഭാഗത്ത് കുണ്ടും കര പ്രദേശത്ത് 1927 ലാണ് കുറ്റിക്കാട് സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന വളയം എംഎൽപി സ്കൂൾ നിലവിൽ വന്നത്. അക്കാലത്ത് ഈ പ്രദേശത്ത് റോഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തിയിരുന്ന പ്രദേശമാണിത് എന്ന് പഴമക്കാർ പറയുകയുണ്ടായി .

         മദ്രാസ് ഡിസ്ട്രിക് ബോർഡ് മെമ്പർ ആയിരുന്ന കിഴക്കേ പറമ്പത്ത് കുഞ്ഞിക്കേളു കുറുപ്പ് ആയിരുന്നു സ്കൂളിൻ്റെ മാനേജർ . കാട്ടു പറമ്പത്ത് എന്ന സ്ഥലത്തെ മൈതാനത്ത് ഒരു ഓലഷെഡിൽ ആയിരുന്നു ആദ്യം സ്കൂൾ പ്രവർത്തനമാരംഭിച്ചത് . അന്ന് സ്കൂൾ നിർമ്മാണത്തിൽ സജീവമായി പ്രവർത്തിച്ച ഒരു മാന്യ വ്യക്തിയായിരുന്നു താമരശ്ശേരി കുഞ്ഞിക്കണ്ണക്കുറുപ്പ് . സ്കൂളിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു.

          വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ മുസ്ലിം സമുദായത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ സ്കൂളിൻ്റെ പിറവിക്കു പിന്നിൽ . ആദ്യവർഷം 32 ആൺകുട്ടികളും 22 പെൺകുട്ടികളും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയിരുന്നു . ഇതിൽ നാലു വയസ്സു മുതൽ 14 വയസ്സുകാർ വരെ ഉണ്ടായിരുന്നു. ആദ്യ  വിദ്യാർത്ഥിയായിരുന്ന കടയങ്കോട്ട് ആലിക്കുട്ടി പതിനാലാമത്തെ വയസ്സിലാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. അദ്ദേഹം 2003 ജനുവരിയിൽ അന്തരിച്ചു.

   ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന ചെക്യാട് സ്വദേശി ശങ്കരൻ ഗുരുക്കൾ സ്കൂളിനു സമീപത്തുള്ള പുകയിലൻ്റ പറമ്പത്ത് എന്ന വീട്ടിൽ താമസിച്ചാണ് സ്കൂളിൻ്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. അദ്ദേഹത്തോടൊപ്പം 3 അധ്യാപകരും ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂളിൽ ഇന്ന് നാലാം തരം വരെ മാത്രമേയുള്ളൂ അക്കാലത്ത് സ്കൂളിൽ ചേർന്നവരിൽ പലരും പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞു പോയിരുന്നു .

    പിന്നീട് കാട്ടു പറമ്പിൽ നിന്ന് സ്കൂളിൻ്റെ പ്രവർത്തനം കുണ്ടുംകരയ്ക്ക് സമീപമുള്ള കുറ്റിക്കാട് പള്ളിമുറ്റത്തേക്ക് മാറ്റി. വളയം ടൗണിൽ നിന്ന് കുറുവന്തേരി റോഡിൽകൂടി 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം . തറയും അര ഭിത്തിയും കല്ലുകൊണ്ട് പണിത് , മേൽക്കൂര ഓലമേഞ്ഞ സാമാന്യം ഭേദപ്പെട്ട ഒരു കെട്ടിടമായിരുന്നു അന്നുണ്ടായിരുന്നത്. 1977 ൽ സ്കൂളിൻ്റെ മാനേജ്മെൻറിൽ മാറ്റമുണ്ടായി. കുഞ്ഞിക്കേളു കുറുപ്പിൽ നിന്ന് അദ്ദേഹത്തിൻ്റെ അനന്തരവനായ ശ്രീ കെ പി ബാലകൃഷ്ണക്കുറുപ്പ് സ്കൂളിൻ്റ മാനേജരായി ചുമതല ഏറ്റെടുത്തു . കുറച്ചു കാലങ്ങൾക്കു ശേഷം മാനേജ്മെൻ്റിൽ വീണ്ടും മാറ്റമുണ്ടാവുകയും 1985 ൽ മാനേജറായി ബികെ മൂസഹാജി നിയമിക്കപ്പെടുകയും ചെയ്തു. അതിനുശേഷം സ്കൂളിൻറെ ഭൗതിക സാഹചര്യത്തിൽ വൻ മാറ്റമുണ്ടായി . പള്ളിമുറ്റത്തു നിന്നും സ്കൂൾ  തൊട്ടടുത്തുള്ള സർവ്വേ നമ്പർ   13 / 3 ൽ തൊണ്ണൂറ്റി നാലര സെൻറ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെ ഇപ്പോൾ പത്ത് മുറികളുള്ള ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലവും കിണറും കക്കൂസും ചുറ്റുമതിലും ഭക്ഷണ ഹാളും തുടങ്ങി മികച്ച ഭൗതികസാഹചര്യം ഇന്ന് സ്കൂളിൽ ഉണ്ട് . ഇക്കാലത്ത് സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായി . ക്ലാസ് ഡിവിഷനുകൾ നാലിൽ നിന്ന് എട്ടായി ഉയർന്നു അധ്യാപകരുടെ എണ്ണം ഒൻപതായി .

     ശ്രീ മുണ്ടോറമ്മൽ രാമുണ്ണി നമ്പ്യാർ ,ഇല്ലത്ത് മൊയ്തു മാസ്റ്റർ , എം പത്മിനി ടീച്ചർ ,തുടങ്ങിയവർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചവരിൽ പ്രമുഖരാണ്. മൂത്താൻ മാസ്റ്റർ ,പൊയിൽ ഗോപാലൻ മാസ്റ്റർ ,കനവത്താ ങ്കണ്ടി ഗോപാലൻ മാസ്റ്റർ ,പി.കെ മമ്മദ് മാസ്റ്റർ ,ജാനകി ടീച്ചർ ,കോറോത്ത് ദാമോധരൻ മാസ്റ്റർ ,ബി കെ കൃഷ്ണകുമാരി , ജി കെ തങ്കമണി , പി.കെ കുഞ്ഞബ്ദുള്ള , പി പ്രേമകുമാരി പി രഞ്ജിത്ത് കുമാർ എന്നിവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു.

      പാഠ്യപാഠ്യേതര വിഷയങ്ങളിൽ എന്നും മികവ് പുലർത്തുന്ന ഒരു വിദ്യാലയമായിരുന്നു ഇത് . ശാസ്ത്രമേളകളിലും കായിക മേളകളിലും കലാമേളകളിലും നിറസാനിധ്യമായി മാറാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ചിട്ടയായ പരിശീലനത്തിലൂടെ തുടർച്ചയായി എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം കൈവരിക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

         കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ മെമ്പറായിരുന്ന പി ആർ പത്മനാഭൻ അടിയോടി ,ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ബി.കെ ബാലകൃഷണൻ നമ്പ്യാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു .വിദേശ രാജ്യങ്ങളിൽ ഉന്നത ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ , സർക്കാർ - സ്വകാര്യ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവർ ,അധ്യാപന രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിങ്ങനെ ഒട്ടനവധി രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർ ഈ സ്കൂളിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ് .

   കെ അരവിന്ദാക്ഷൻ മാസ്റ്റർ സെക്രട്ടറിയും കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള പ്രസിഡൻറും യു കെ പ്രനീഷ മാതൃസമിതി അധ്യക്ഷയും ആയ ശക്തമായ പി.ടി. എ യും സ്കൂളിൻ്റെ വികസന കാര്യത്തിൽ എന്നും മുൻപന്തിയിൽ ഉണ്ട് .കൂടാതെ സ്കൂളിൻ്റെ സുഗമമായ പ്രവർത്തനത്തിനും ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വി പി മമ്മു ഹാജി മാനേജർ ആയ ഒരു കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട് .

വളയം എം എൽ പി എസ്
വിലാസം
വളയം

വളയം
,
വളയം പി.ഒ.
,
673517
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0496 2460020
ഇമെയിൽvalayammlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16640 (സമേതം)
യുഡൈസ് കോഡ്32041200402
വിക്കിഡാറ്റQ64553290
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവളയം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ84
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരവിന്ദാക്ഷൻ കെ
പി.ടി.എ. പ്രസിഡണ്ട്കുയ്യങ്ങാട്ട് കുഞ്ഞബ്ദുല്ല
എം.പി.ടി.എ. പ്രസിഡണ്ട്പ്രനീഷ യുകെ
അവസാനം തിരുത്തിയത്
01-02-202216640-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.7362 N ,75.6667 E |zoom=18}}

"https://schoolwiki.in/index.php?title=വളയം_എം_എൽ_പി_എസ്&oldid=1543557" എന്ന താളിൽനിന്ന് ശേഖരിച്ചത്