സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ മലപ്പുറം വി‍‍ദ്യാഭ്യാസജില്ലയിലെ തിരൂർ ഉപജില്ലയിൽ വാഗൺ ട്രാജഡി സ്മരണകൾ ഉറങ്ങുന്ന തിരൂർ മുനിസിപ്പാലിറ്റിയിലെ മണ്ണിൽ സ്ഥിതി ചെയ്യുന്ന പുരാതന സ്കൂളുകളിൽ ഒന്നാണ് നമ്മുടെ പ‍ഞ്ചമി സ്കൂൾ

ജി.എൽ.പി.എസ്.തെക്കുംമുറി
വിലാസം
തെക്കുംമുറി

GLPS THEKKUMMURI
,
തെക്കുംമുറി പി.ഒ.
,
676105
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2430010
ഇമെയിൽglpsthekkummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19732 (സമേതം)
യുഡൈസ് കോഡ്32051000603
വിക്കിഡാറ്റQ64567421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരൂർമുനിസിപ്പാലിറ്റി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത. ഇ. ബി
പി.ടി.എ. പ്രസിഡണ്ട്പുഷ്പകുമാരി. കെ
എം.പി.ടി.എ. പ്രസിഡണ്ട്സജിത. കെ. പി
അവസാനം തിരുത്തിയത്
31-01-202219732


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .ആഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ട് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു പഞ്ചമി ആയി.മലബാർ ഡിസ്ട്രിക്ട് ബോർഡ് ഹിന്ദു സ്കൂളായി 1926ൽ പുല്ലൂർ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928ൽ പുനയ്ക്കൽ നാരായണൻ കുട്ടി നായർ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയിൽ നിർമിച്ചു നല്കിയ കെട്ടിടത്തിൽ തുടർന്നു പ്രവർത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂർ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെൻറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കൽ കുട്ടിശങ്കരൻ നായരുടെ ഉപദേശ നിർദേശങ്ങളും തെക്കുംമുറിയിൽ ഈ വിദ്യാലയം ആരംഭിക്കാൻ കാരണമായിട്ടുണ്ട് .തുടക്കത്തിൽ ഈ വിദ്യാലയത്തിൽ 50 ഇൽ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1995 -2000 കാലയളവിൽ അധികാരത്തിൽ വന്ന കെ പി മൊയ്തീൻ കുട്ടി ചെയർമാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ർമാനും ആയ നഗരസഭ കൗൺസിൽ ആണ് അതുവരെ വാടക കൊടുത്തു പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഏറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീൻ കുട്ടി സ്മാരക ജി .എൽ .പി സ്കൂൾ എന്നു അറിയപ്പെടുന്നു .എന്നാൽ ഔദ്യോദിക രേഖകളിൽ ഇപ്പോഴും ജി എൽ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് .

ഭൗതികസൗകര്യങ്ങൾ

തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട് .ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് ചുറ്റുമതിലും ഗേറ്റും വെച്ചു സംരക്ഷിച്ചിട്ടുണ്ട് .സ്കൂളിന് മുന്നിൽ വിശാലമായ കളിസ്ഥലം ഉണ്ട് . മുറ്റത്തെ പുളിമരച്ചുവടു പ്ലാറ്റ്ഫോർമും ഇരിപ്പിടങ്ങളും നിർമിച്ച് ഔട്ട്ഡോർ ക്ലാസ് റൂം ആക്കിമാറ്റിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

1. ക്ലാസ് മാഗസീൻ 2. സ്കൂൾ മാഗസീൻ 3. വിദ്യാരംഗം കലാ സാഹിത്യവേദി 4. ക്ലബ് പ്രവർത്തനങ്ങൾ 5. ബാലസഭ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ബാവ
2 ചാച്ചിയമ്മ
3 മീനാക്ഷി
4 സദാശിവൻ
5 സി.ഹംസ
6 ആർ.ഹംസ
7 ബാലൻ
8 കുട്ടിയാലി
9 മാധവൻ
10 സുലേഖ 2002-2004
11 രാധാമോഹനൻ 2005-2007
12 നാരായണ പിള്ള 2007-2008
13 പ്രേമകുമാരി 2009-2011
14 ചന്ദ്രവതി 2011-2013
15 ഇ.രാജൻ 2013-2014
16 വത്സലൻ 2015-2016
17 അയ്യൂബ് 2017-2019
18 അജിത.ഇ.ബി 2019-

ചിത്രശാല

വഴികാട്ടി

തിതൂർ ചമ്രവട്ടം ബസ്സിൽ കയറി തെക്കുമ്മുറി പഞ്ചമി സ്റ്റോപ്പിൽ ഇറങ്ങുക.

ബസ് സ്റ്റോപ്പിനു എതിർ വശത്ത് സ്കൂൾ കാണാം{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തെക്കുംമുറി&oldid=1532774" എന്ന താളിൽനിന്ന് ശേഖരിച്ചത്