എം .റ്റി .എൽ .പി .എസ്സ് ചെറുകോൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പെട്ട കോഴഞ്ചേരി ഉപജില്ലയിൽ ചെറുകോൽ എന്ന മനോഹരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി സ്കൂൾ ചെറുകോൽ.
എം .റ്റി .എൽ .പി .എസ്സ് ചെറുകോൽ | |
---|---|
വിലാസം | |
ചെറുകോൽ ചെറുകോൽ , ചെറുകോൽ പി.ഒ. , 689650 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | mtlpscherukole@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38414 (സമേതം) |
യുഡൈസ് കോഡ് | 32120401102 |
വിക്കിഡാറ്റ | Q87597690 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | പി എൻ ഓമനക്കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന തൻസീർ |
അവസാനം തിരുത്തിയത് | |
31-01-2022 | P38414 |
ചരിത്രം
പൂമരങ്ങൾ പൂക്കൾ പൊഴിച്ചു, ഇലകൾ കൊഴിഞ്ഞു, മഞ്ഞിൻ തുള്ളികൾ പുഞ്ചിരി തൂകി, മന്ദമാരുതനിൽ വൃക്ഷലതാദികൾ നൃത്തമാടി. പൊരിഞ്ഞ വേനലിൽ ചെറുകോലിനു പുണ്യമായ പമ്പ നേർത്തു. അതോടെ പമ്പാ തീരം വേദമന്ത്രണങ്ങളാലും വചനാമൃതധാരയാലും പവിത്രമാകുന്ന ദിവസങ്ങളുടെ വരവായി . ആഴ്ചകൾക്കു ശേഷം വറ്റിവരണ്ട കുളങ്ങളും തോടുകളും നിറഞ്ഞൊഴുകി. കോരിച്ചൊരിയുന്ന മഴയിൽ മണ്ണും വിണ്ണും കുളിരണിഞ്ഞു. മണ്ണിലും മരത്തിലും പുതു നാമ്പുകൾ വിരിഞ്ഞു.അങ്ങനെ സൂര്യ ഭഗവാന്റെ തേരിൽ ഋതുക്കൾ മാറി മാറി വന്നു. അതോടൊപ്പം പമ്പാ നദിയുടെ തീരത്ത് ചെറുകോലിന്റെ മധ്യഭാഗത്തു നാടിനു അക്ഷരവെളിച്ചമായി വളർന്ന വിദ്യാലയ മുത്തശ്ശി ഒരു വടവൃക്ഷമായി പന്തലിച്ചു നിന്നു. ഈ അക്ഷര വൃക്ഷം കഴിഞ്ഞ 118 വർഷങ്ങളായി ഇലകൾ കൊഴിക്കുകയും കൂടുതൽ കരുത്തോടെ പുതു ദലങ്ങൾ വിടർത്തുകയും പൂക്കൾ വിരിയിക്കുകയും മണം പരത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു.
സഭാ ജനങ്ങൾ, മൂല്യമുള്ള ഒരു സമൂഹത്തെ വാർത്തെടുത്ത വന്ദ്യഗുരുനാഥന്മാർ, സ്ഥാപനത്തിന് കരുത്തായി തീരുന്ന രക്ഷിതാക്കൾ, എല്ലാറ്റിലും ഉപരി വളരെ അധ്വാനിച്ചു ആരാലും അറിയപ്പെടാതെ പോയ, മറവിയുടെ മൂടുപടത്തിന് പുറകിൽ ഒളിച്ച ഒരു കൂട്ടം അജ്ഞാതർ…….. ഇവർക്കായ് സമർപ്പണം.
മലങ്കര മാർത്തോമ്മ സുറിയാനി സഭ സാമൂഹിക സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളിലെ മുത്താണ് സഭയുടെ കീഴിലുള്ള വിദ്യാലയങ്ങൾ. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാംസ്‌കാരിക സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി കേരളത്തിന്റെ നാട്ടിൻപുറങ്ങളിലും ഉൾപ്രദേശങ്ങളിലും കഴിയുന്നവരുടെ അകക്കണ്ണ് തുറക്കാൻ, ഉൾക്കാമ്പിലെ ഇരുളകറ്റി പ്രഭ ചൊരിയാൻ, വിജ്ഞാന വിത്തുകൾ പാകി മുളപ്പിക്കുവാൻ കരുത്തോടെ വളർത്തുവാൻ പത്തനംതിട്ട ജില്ലയിൽ ചെറുകോൽ എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് തുണ്ടിയിൽ സ്കൂൾ എന്ന ചെല്ലപ്പേരിൽ എം റ്റി എൽ പി സ്കൂൾ ചെറുകോൽ സ്ഥാപിതമായി. ഇടവകാംഗങ്ങളുടെ ശ്രമഫലമായി 1904 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.
ഉന്നതമായ ആദർശ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഈ വിദ്യാലയം അറിവ് പകർന്നു കൊടുക്കുക മാത്രമല്ല ചെയ്യുന്നത്. പഠിതാക്കളുടെ സ്വഭാവ രൂപവത്‌ക്കരണവും തിളക്കമാർന്ന വ്യക്തിത്വ രൂപീകരണവും പ്രധാന പ്രവർത്തന ലക്ഷ്യമാണ്. ഇന്ന് 118 വയസുള്ള ഈ മുതുമുത്തശ്ശി ജന്മം കൊണ്ടപ്പോൾ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.ചെറിയാൻ മണ്ണിൽ പുരയിടത്തിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന്റെ മാനേജർ നിതാന്ത വന്ദ്യ ദിവ്യ മഹിമ ശ്രീ തീത്തൂസ് ദ്വിതിയൻ തിരുമേനിയായിരുന്നു. അക്കാലത്ത് ശ്രീ. പി എൻ നാണുപിള്ള ഹെഡ്മാസ്റ്ററായി ജോലി നോക്കി. ശ്രീമാൻമാരായ സി എം ഏബ്രഹാം കീഴുകര, സി ജി ചെറിയാൻ മേലുകര മുതലായ അധ്യാപകർ സ്കൂളിന്റെ ആരംഭക്കാലത്ത് അദ്ധ്യാപകരായിരുന്നിട്ടുണ്ട്. 1933 ൽ ശ്രീ. നാണുപിള്ളയ്ക്ക് ശേഷം ശ്രീ. പി എം വർഗീസ് സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായി. അക്കാലത്ത് മാനേജരായി വന്ദ്യ ദിവ്യ ശ്രീ. പി പി മാമൻ കശീശ സേവനമനുഷ്ഠിച്ചു.
1939 ൽ മൂന്നാം ക്ലാസും 1940 ൽ നാലാം ക്ലാസും അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ ശ്രീ. ഗോവിന്ദൻ നായർ അവർകൾ അനുവദിച്ചു.1940 ൽ നാലു ക്ലാസിനു വേണ്ട കെട്ടിടം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന തുണ്ടിയിൽ പുരയിടത്തിൽ പുതുതായി പണി കഴിപ്പിച്ചു. കുട്ടികൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നതിനാൽ 1960 ൽ പണിത 40 അടി നീളവും 20 അടി വീതിയും 6 അടി വീതിയിലുള്ള ഒരു വരാന്തയും ഉൾപ്പെടെയുള്ള ഉറപ്പുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിനായി ഉണ്ട്.
മാനേജ്മെന്റ്
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സുപ്രധാനമായ സ്ഥാനം നൽകിയ മാർത്തോമാ സഭ ഉന്നതമായ ആദർശ ലക്ഷ്യങ്ങളോടുകൂടി നാടിന്റെ നാനാ ഭാഗത്ത് അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചു. ത്യാഗ നിർഭരമായ ജനസേവന സ്ഥാപനങ്ങൾ എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയങ്ങൾക്കു കരുത്തു പകർന്ന് 1959 - ആം ആണ്ടിൽ മാർത്തോമ്മ &ഈ എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ് രൂപംകൊണ്ടു. ഇപ്പോൾ മാനേജരായി ശ്രീമതി ലാലിക്കുട്ടി പി MSc, MEd സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ഉറപ്പുള്ള സ്കൂൾ കെട്ടിടം
- ആറ് ക്ലാസ്സ് മുറികൾ
- മനോഹരമായ ഓഫീസ് റൂം
- അടുക്കള
- സ്റ്റേജ്
- സ്കൂൾ ലൈബ്രറി
- ക്ലാസ്സ് ലൈബ്രറി
- ലാബുകൾ(ഗണിതം, സയൻസ്)
- വൃത്തിയുള്ള ശുചിമുറികൾ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം)
- പ്രകൃതിരമണീയമായ ചുറ്റുപാട്
- ബയോഡൈവേഴ്സിറ്റി പാർക്ക്
- കളിസ്ഥലം
- പച്ചക്കറിത്തോട്ടം
- വർഷത്തിൽ മുഴുവൻ സമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന കിണർ
- കമ്പ്യൂട്ടർ,ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ,പ്രിൻറർ
- ഫർണിച്ചർ, ഷെൽഫ്
- കളി ഉപകരണങ്ങൾ
- വാട്ടർ പ്യൂരിഫയർ
- എല്ലാ ക്ലാസ്സ്‌മുറികളിലും സീലിംഗ് ഫാൻ
- പെഡസ്റ്റൽ ഫാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൗൺസിലിങ്
- മോക്ക് ഡ്രിൽസ്
- വിനോദയാത്ര
- ഫിലിം ഷോ
- പൂർവ വിദ്യാർത്ഥി കൂട്ടായ്മ
- കാരുണ്യ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ലഭ്യമായ വിവരം അനുസരിച്ച്......
ക്രമ
നമ്പർ |
പേര് |
---|---|
1 | ശ്രീ പി എൻ നാണുപിള്ള |
2 | ശ്രീ പി എം വർഗീസ് |
3 | ശ്രീ യോഹന്നാൻ ഏബ്രഹാം |
4 | ശ്രീ ടി സി ഏബ്രഹാം |
5 | ശ്രീമതി വി എം സാറാമ്മ |
6 | ശ്രീമതി ഇ റേച്ചൽ |
7 | ശ്രീമതി പി ജി തങ്കമ്മ |
8 | ശ്രീമതി അന്നമ്മ മാത്യു |
9 | ശ്രീമതി സൂസമ്മ കോശി |
10 | ശ്രീമതി റ്റി പി മറിയാമ്മ |
11 | ശ്രീമതി സൂസമ്മ എബ്രഹാം |
2016 ജൂൺ 1 മുതൽ ശ്രീമതി സൂസമ്മ വർഗീസ് പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
മികവുകൾ
മേളകൾ (ജില്ല, ഉപജില്ല )
സബ്ജില്ലാ, ജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേള, കലാമേളകളിലെ സ്ഥിരം ജേതാക്കൾ.
മേളകളിൽ കുട്ടികളെ മുൻപന്തിയിൽ എത്തിക്കുന്നതിനായി ചിട്ടയായും സമയബന്ധിതമായും നടത്തുന്ന പരിശീലനം.
ക്വിസ് മത്സരങ്ങൾ
മികച്ച പങ്കാളിത്തം.
LSS
ജൂൺ മാസം മുതൽ LSS മുൻപിൽ കണ്ടുള്ള തയ്യാറെടുപ്പ്. ഡിസംബർ മുതൽ പരീക്ഷയ്ക്കു വേണ്ടിയുള്ള അധിക ക്ലാസ്സുകളും മോഡൽ പരീക്ഷകളും. നേട്ടം-6 വർഷമായി ലഭിച്ചു കൊണ്ടിരിക്കുന്ന LSS പരീക്ഷാ വിജയം.
വിജ്ഞാനോത്സവം
പഞ്ചായത്ത്‌തല വിജയങ്ങൾ മാഗസിൻ,പതിപ്പുകൾ ഗണിതം, കൈയെഴുത്തു മാസിക
രചനാ മത്സരങ്ങൾ
കവിത, കഥ, ചിത്രരചന, കത്തെഴുത്ത്
ദിനാചരണങ്ങൾ
- പരിസ്ഥിതിദിനം
- വായനാദിനം-വായനാവാരം
- ചാന്ദ്രദിനം
- ലഹരി വിരുദ്ധ ദിനം
- ഹിരോഷിമ ദിനം
- ക്വിറ്റ് ഇന്ത്യ
- നാഗസാക്കി ദിനം
- സ്വാതന്ത്ര്യദിനം
- ഓണം
- അധ്യാപകദിനം
- ഗാന്ധി ജയന്തി
- കേരളപ്പിറവി
- ശിശുദിനം
- ക്രിസ്മസ്
- ബാലികാ ദിനം
- റിപ്പബ്ലിക് ദിനം
- രക്തസാക്ഷി ദിനം
അദ്ധ്യാപകർ
- ശ്രീമതി സൂസമ്മ വർഗീസ്
- ശ്രീമതി ബെൻസി ഫിലിപ്പോസ്
- ശ്രീമതി സരിത എസ്
ക്ലബുകൾ
- ഹരിത ക്ലബ്
- Kids Club
- ബാലസഭ
- സയൻസ് ക്ലബ്
- വിദ്യാരംഗം
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സുരക്ഷാ ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|