എ.എൽ.പി.എസ്. എരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ 9 ആം വാർഡിൽ സ്ഥിതിചെയ്യന്ന വിദ്യാലയമാണ് എരമംഗലം എ എൽ പി സ്കൂൾ . ' വിദ്യാലയ മുത്തശ്ശി ' എന്നു വിശേഷിപ്പിക്കുന്ന ഈ വിദ്യാലയം എരമംഗലം പ്രദേശക്കാർക്ക് 1 9 2 8 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ് . ആയിരത്തോളം വിദ്യാർത്ഥികളും 2 5 അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ഇന്ന് 6 അധ്യാപകരും പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസ്സുകളിലായി 1 5 7 വിദ്യാർത്ഥികളുമാണുള്ളത് . സാമൂഹിക പ്രതിബദ്ധതയുള്ള മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .
എ.എൽ.പി.എസ്. എരമംഗലം | |
---|---|
വിലാസം | |
എരമംഗലം എ എൽ പി സ്കൂൾ എരമംഗലം , എരമംഗലം പി.ഒ. , 679587 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | alpseramangalam12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19534 (സമേതം) |
യുഡൈസ് കോഡ് | 32050900209 |
വിക്കിഡാറ്റ | Q64564421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെളിയംകോട്, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 112 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിർമ്മല വി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹീറ |
അവസാനം തിരുത്തിയത് | |
31-01-2022 | 19534 |
ചരിത്രം
എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8 ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ഒരു ഓല ഷെഡായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0 മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട് മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .
ആയിരത്തോളം വിദ്യാർത്ഥികളും 2 5 അധ്യാപകരും ഉണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .
അച്ചൂട്ടി ടീച്ചർ , മുഹമ്മദ് മാസ്റ്റർ , ശ്രീമതി ടീച്ചർ തുടങ്ങി മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒട്ടനവധി അധ്യാപകർ ഉണ്ടായിരുന്നു .
പിന്നീട് സ്കൂൾ പുത്തൻപള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലായി . 2 0 0 5 ൽ പഴയസ്ഥലത്തുനിന്നും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടതോടുകൂടിയാണ് കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുതുടങ്ങിയത് . സുരക്ഷിതമല്ലാത്തതും കാലഘട്ടത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ലാത്തതുമായ കെട്ടിടങ്ങൾ ആയതുകൊണ്ടാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത് .
2 0 1 9 ൽ പത്‌മശ്രീ ഡോ : എം എ യൂസഫലി സ്കൂൾ പണിയുന്നതിനുള്ള ഫണ്ട് 1 കോടി രൂപ അനുവദിച്ചു . അതുപയോഗിച്ചു ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു . കെട്ടിടത്തിൻ്റെ ഉദ്ഘാടനം അടുത്ത് തന്നെ നടക്കും . ഇപ്പോൾ സ്കൂളിൽ കുട്ടികൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നുണ്ട് . എല്ലാ കാലത്തും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അധ്യാപകരാണ് നമുക്കുള്ളത് എന്ന് പ്രത്യേകം എടുത്തുപറയാതെ വയ്യ .
ഭൗതികസൗകര്യങ്ങൾ
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്‍മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് .
ലാബ് :
ശാസ്ത്ര വിഷയങ്ങൾ ക്ലാസ് മുറികളിൽ പഠന പ്രക്രിയക്ക് വിധേയമാകുന്നതിനാൽ സയൻസ് ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു . കൂടാതെ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പരിഞ്ജാനം ഉണ്ടാകുന്നതിനാവശ്യമായ സാമൂഹ്യ ശാസ്ത്രലാബ് , ഗണിത പ്രവര്തനങ്ങൾ സുഗമമായി ചെയ്യുന്നതിനാവശ്യമായ ഗണിത ലാബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജ്ജമാണ് . കുട്ടികളിൽ പഠനതാൽപര്യം ജനിപ്പിക്കുന്നതിനും പഠനം എളുപ്പമാക്കുന്നതിനും ഇവയുടെ പ്രവർത്തനങ്ങൾ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സഹായിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബാല സഭകൾ .
- സ്കൂൾതലത്തിൽ കലാ കായിക ശാസ്ത്രമേളകൾ .
- ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ .
വിദ്യാരംഗം കലാ സാഹിത്യ വേദി :
വിദ്യാലയത്തിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട് .ആഴ്ചയിൽ ഒരിക്കൽ ബാലസഭാ ഇതിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു
വഴികാട്ടി
സാരഥികൾ
നമ്പർ | അദ്ധ്യാപകർ | വർഷം |
---|---|---|
1 | നിർമല വി | 2014- |
2 | സി കൃഷ്ണൻകുട്ടി | 1962-1964 |
3 | സി അച്ചുതൻ | 1964-1966 |
4 | കെ പി രാമൻ നമ്പീശൻ | 1969-1975 |
5 | പി മുഹമ്മദ് | 1976-1982 |
6 | പി രുക്മണി | 1986 -1987 |
7 | പി കെ കുഞ്ഞുണ്ണി പണിക്കർ | 1989-1991 |
8 | പി കെ കമലാക്ഷി | 1993-1995 |
9 | ടി കെ വിക്ടോറിയ | 1996-1999 |