ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ടജില്ലയിലെ പത്തനംതിട്ടവിദ്യാഭ്യാസജില്ലയിലെ കോഴ‍ഞ്ചേരിഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് കോഴ‍‍ഞ്ചേരി ഈസ്റ്റ്

ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്
വിലാസം
കോഴഞ്ചേരി ഈസ്റ്റ്

കോഴഞ്ചേരി ഈസ്റ്റ്
,
കോഴഞ്ചേരി ഈസ്റ്റ് പി.ഒ.
,
689641
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽgupskozhencherrye@gmail.com
കോഡുകൾ
സ്കൂൾ കോഡ്38435 (സമേതം)
യുഡൈസ് കോഡ്32120401404
വിക്കിഡാറ്റQ87598323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീവർഗീസ് ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്സുമോജ്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിതാ ഗോപാൽ
അവസാനം തിരുത്തിയത്
30-01-202238435


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പത്തനംതിട്ടജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിലെ. കോഴഞ്ചേരി ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം.സ്ഥാപിച്ചത് 1911 ൽ ആണ്.കോഴെഞ്ചേരി ഈസ്റ്റ് പോസ്റ്റോഫീസിനു കിഴക്ക് റോഡിന് വലതുവശത്തായി അയന്തിയിൽ വീടിനുസമീപം ഭിത്തി കുമ്മായം പൂശിയതും മേൽക്കൂര ഓല മേഞ്ഞതുമായ ഒരു ജീർണിച്ച കെട്ടിടത്തിൽ മാർത്തോമ്മാസഭക്കാരുടെ നാലാംതരം വരെ പ്രവർത്തിച്ചിരുന്ന അയന്തിയിൽ സ്കൂൾ അന്നത്തെ സർക്കാർ വാടകയ്ക്ക് ഏറ്റെടുത്തു.കോഴെഞ്ചേരി കിഴക്ക്മാർത്തോമ്മാ ഇടവക പ്രാർഥനക്കെട്ടിടത്തിലേക്ക്( ഇന്ന് ബെഥേൽ എന്നറിയപ്പെടുന്ന കെട്ടിടത്തിലേക്ക്) കോഴെഞ്ചേരി ഈസ്റ്റ് മലയാളം പ്രൈമറിസ്കൂൾ (എം.പി.സ്കൂൾ) എന്ന പേരിൽ പ്രവർത്തിച്ചു.പിൽക്കാലത്ത് സർക്കാർവക കെട്ടിടത്തിലേക്ക് മാറ്റി.1963-64 കാലയളവിൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾഎന്ന പേരിൽ മോഡൽ സ്കൂളായി അറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

 വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ‌.പി ,യു‌.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ് സൌകര്യം ഐ‌.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.  ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക് ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു.2019 ആഗസ്റ്റ് മാസം കൈറ്റിൽ നിന്നും 3 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.എന്നാൽ റോഡ് പണി മൂലം തകരാറിലായ ഇൻറർനെറ്റ് സൌകര്യം പുനസ്ഥാപിച്ചു തന്നില്ല.തരുമെന്നു പ്രതീക്ഷിക്കുന്നു.
  
    19000 രൂപയുടെ പുസ്തകങ്ങൾ തിരുവനന്തപുരം ഡി പി ഐ ഓഫീസിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് 11/02/2019 നു സൌജന്യമായി നൽകി. പുസ്തകരെജിസ്റ്റെറുകൾ സൂക്ഷിക്കുന്നതും കുട്ടികൾക്ക് വിതരണം ചെയ്യുന്നതും ശ്രീമതി.എം സിന്ധു ആണ്.3002 പുസ്തകങ്ങളോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചരിത്രമ്യൂസിയം
     
    ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം. 2018-19 ഇൽ സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയുക്തമാക്കി.വെഞ്ചുറി യൂണിറ്റ്,ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിൽകൃഷി ആരംഭിച്ചു.വിദ്യാലയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമഹോൽസവം 2019 ഫെബ്രുവരി 22 നു കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.കൃഷി വകുപ്പ് പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ‌ ശ്രീമതി സിസി കുര്യൻറെ നേതൃത്വത്തിൽ കോഴഞ്ചേരി കൃഷി ആപ്പീസർ ശ്രീമതി കവിത എസിൻറെ നിർദേശപ്രകാരം സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയോഗിച്ചു.ആധുനിക കൃഷി സങ്കേതം ഉപയോഗിച്ച് 45 ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ഹൈബ്രിഡ് ഇനം വിത്തുകളാണ് നട്ടത്.കുക്കുമ്പര്,പയർ,വെണ്ട,വഴുതന,പടവലം എന്നിവയാണ് കൃഷി ചെയ്തത്.വിദ്യാർഥികളായ ആദിത്യൻ കുറുപ്പ്,ആദിത്യൻ മഹാദേവൻശ്രീരാജ്,അഭിജിത്ത്,ആനന്ദു,ജോയൽ,ഹെഡ്മിസ്ട്രെസ് പി കെ രാജേശ്വരിയമ്മ,പി ടി എ പ്രസിഡൻറ് മഞ്ജു സി നായർ,എക്കോക്ലബ് കൺവീനര് സിസിലി എബ്രഹാം ,ഒ എ ശ്രീ സജിതോമസ് എന്നിവർ ചേർന്ന് പരിപാലിക്കുന്നു.ബ്ളോക്ക് ഡിവിഷൻ അംഗം ശ്രീ ജെറി സാം മാത്യു, ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻറ് ശ്രീ പ്രകാശ് കുമാർ എം എസ്,വികസനകാര്യ ചെയർപേർസൺ ശ്രീമതി ലത ചെറിയാൻ,വാർഡ് മെമ്പറന്മാരായ ശ്രീമതി സുനിതാ ഫിലിപ്പ്,ശ്രീമതി.മോളി ജോസഫ് കൃഷി ആഫീസർ ശ്രീമതി കവിത എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2018-19 ലെ എസ്‌സി‌എച്ച്‌ഓ‌ഓ‌എൽ തല പദ്ധതി അധിഷ്ഠിത പച്ചക്കറികൃഷിക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

. 2019 മാർച്ച് മാസത്തിൽ നടത്തിയ ചരിത്ര മ്യൂസിയ സെമിനാർ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു.

  • കലാകായികപരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • അമ്മമാർക്ക് ക്വിസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • മികച്ച വായനക്കാരെ കണ്ട

മുൻസാരഥികൾ

മാത്യു വര്ഗീസ് 1994 - 1997
വി.ജി മോഹനകുമാരൻ 1997-99
തോമസ് എബ്രഹാം 1999-2003
വി എസ് ഏലിയാമ്മ 2003-05
എം.വി സിറിൾ :2005-13
വി. എൻ ശ്രീലാൽ 2013
എൻ. എസ് രാജേന്ദ്രകുമാർ 2013-14
ബി. ജയതിലകൻ 2014-15
പി. കെ രാജേശ്വരി അമ്മ 2015-2020


സ്കൂളിലെ മുൻ അദ്ധ്യാപകർ :ലോറൻസ് പി.കെ തങ്കപ്പൻ കെ.കെ ശിവരാജൻ എം.കെ രാധാമണി സി.എൻ . വിജയമ്മ പി.എൻ . ജഗദമ്മ സി. ഷീല കുമാരി പി.കെ. രാജേശ്വരി 'അമ്മ കെ. ജയലക്ഷ്മി 'അമ്മ കെ.ജി. കൈരളി 'അമ്മ കെ.സി. ചാക്കോ പി. സുഷമ കെ. ഗീത സി.പി ശിവശങ്കരൻ നായർ കെ.ആർ. ശോഭന രജനി വര്ഗീസ് ജിജ ഇടിക്കുള കെ. സുലേഖ ഖദീജാമ്മ മറിയക്കുട്ടി പി. സുലത എം.കെ ചന്ദ്രിക ജെ. മോളി വി.എൻ. ഷൈലജ

കലാകായികപ്രവ്യത്തിപരിചയമേളകളിൽ ഈസ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം നടത്തി ഉപജില്ല ജില്ല തലമത്സരങ്ങളിൽ എല്ലാ വർഷവും ഈസ്കുൂളിലെകുട്ടികൾ വിജയികളാകുുന്നുണ്ട് അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു==മികവുകൾ==

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

മാല ടി.ജെ , ശ്രീദേവി വി.കെ, സിസിലി എബ്രഹാം, സിന്ധു. എം, ശാലിനി ഐസക്, ബീന ടി ചാണ്ടപ്പിള്ള, സാബു ഫിലിപ്പ് (ഡ്രോയിങ്, ക്ലബ്ബിങ് ) ,മിനി ജോ൪ജ്, അനിത പിറ്റി (കായികം)

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

അക്കഡമിക നേട്ടങ്ങൾ

ശാസ്ത്രരംഗം:-2020-21 പ്രോജക്ട് അവതരണം

അലീനാ അജി - I I I rd

ക്വിസ് മത്സരം - ഉപജില്ലതലം

പ്രാ$ഥനാ രജേഷ് - I st

പ്രസംഗമത്സരം -ജില്ലതലം

അലീനാ അജി :- I st

സ്കൂൾ ഫോട്ടോകൾ

 
 
 
 
 
പ്രസംഗമത്സരം ജില്ലാതലം ഒന്നാംസ്ഥാനം അലീന അജി
 
 
 
 
 
 
 
 
 
 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ലിപി‍ൻരാജ്

വഴികാട്ടി

കോഴഞ്ചേരി -ക‍‍ടമ്മനിട്ട റോഡരികിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് കോഴഞ്ചേരിയിൽ നിന്ന് ഏകദേശം2 കിലോമീറ്റർ കിഴക്കാണ് കോഴ‍ഞ്ചരി ഈസ്റ്റ് ഗവ.യു.പി..എസ് പാന്വാടിമണ്ണിലെഅയ്യപ്പക്ഷേത്രത്തിൽനിന്നും അരകിലോമീറ്റർ കിഴക്കുമാറിയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് കോഴഞ്ചേരി സെന്റ്തോമസ് കോളജിനുംകോഴഞ്ചേരി ഈസ്റ്റ്പോസ്റ്റ് ഓഫീസിനും സമീപമാണ് ഈ വിദ്യാലയം