ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്




38013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38013
യൂണിറ്റ് നമ്പർLK/2018/38013
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ലീഡർശിവജ്യോതി.ബി
ഡെപ്യൂട്ടി ലീഡർഅനന്തു അനിൽകുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഞ്ജു പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എൻ.കല
അവസാനം തിരുത്തിയത്
30-01-2022Snguru


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

                


വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വവെയർ,ഇലക്ട്രോണിക്സു് എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഈ സ്കൂളിൽ 2018 മാർച്ച് 3 ന് എട്ടാം ക്സാസ്സിലെ കുട്ടികൾക്ക് അഭിരുചിപരീക്ഷ നടത്തുകയും യോഗ്യത നേടിയ 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആദ്യബാച്ച് രൂപികരിക്കുകയും ചെയ്തു.

 

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം

                

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം 14-6-2018-ൽ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ഷീബ നിർവ്വഹിച്ചു.സ്കൂൾ മാനേജർ,പി.റ്റി എ പ്രസിഡന്റ്,രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ രജിസ്ട്രേഷൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.==


ലക്ഷ്യങ്ങൾ

                
  * വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
                          
  *വിവരവിനിമയ   വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ  യുക്തിയും  ഘടനയുംപരിചയപ്പെടുത്തുക.   
                                                                                                                                           
  *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി.ടി.എ പ്രസിഡൻറ് മാത്യു ഫിലിപ്പ്
കൺവീനർ ഹെഡ്മിസ്ട്രസ് ശ്രീമതി.എസ് ഷീബ
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി.ജിനു ഉല്ലാസ്
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീമതി.ലിജി നൈനാൻ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി അഞ്ജു പ്രസാദ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.എൻ കല
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ശിവജ്യോതി ബി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ മാസ്റ്റർ. അനന്തു അനിൽ കുമാർ


GK ഗെയിമുകൾ ആരംഭിച്ചു

                


കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു സമീപ പ്രദേശത്തെ 1 മുതൽ 4 വരെ ഉള്ള ക്ലാസിലെ കുട്ടികളുടെ GK പാഠഭാഗമായി ബന്ധപ്പെടുത്തിയാണ് നിർമ്മിച്ചത്

ഡിജിറ്റൽ മാഗസിൻ പ്രകാശനം

 

                


വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ പട്ടം എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു


രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ

                
 
 
 

PARENTS3.resized.JPG

 രക്ഷിതാക്കൾക്കുള്ള   ITക്ലാസ്സുകൾ
ചെന്നീർക്കര S.N.D.P.H.S.S ലെ little kites unitന്റെ നേതൃത്വത്തിൽ
രക്ഷിതാക്കൾക്ക്  IT    പരിശീലന കളരി ആരംഭിച്ചു.
ഇവിടെ  KITE അംഗങ്ങൾ തന്നെയാണ്  ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.
Little kites unit ന്റെ  നേതൃത്വത്തിൽ വിവിധ പരിപാടികളാണ്
സംഘടിപ്പിക്കുന്നത്.
മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന കളരിയുലേക്ക്
രക്ഷകർത്താക്കൾ  പൂർണ്ണ മനസ്സോടെയാണ് പങ്കെടുക്കുന്നത്.

വാർത്തകൾ നിർമ്മിച്ചുൂ

               

വാർത്തകൾ നിർമ്മിച്ചുൂ




ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ School ലെ ഒരു വർഷത്തെ മുഴുവൻ വാർത്തകളും document ചെയ്തു. സ്കൂൾ വാർഷികത്തോട് അനുബന്ധിച്ച് ഇത് പ്രദർശിപ്പിച്ചു


ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ‍

                


ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ‍

  ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടുന്ന
പ്രത്യേക ഐ.ടി ട്രയിനിംഗ് ;ഇലക്‌ട്രോണിക്ക് കിറ്റ് ട്രയിനിംഗ് എന്നിവ നടത്തി.

ലിറ്റിൽ കൈറ്റ്സ് - അക്ഷയയിൽ

                


  ലിറ്റിൽ കൈറ്റ്സ്   അക്ഷയയിൽ

ചെന്നീർക്കര S.N.D.P.H.S.S LITTLE KITES UNITന്റെ നേതൃത്വത്തിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഒരു ദിവസത്തെ അക്ഷയപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്‌തു.അക്ഷയ പ്രവർത്തകർക്ക് ubundu software പരിചയപ്പെടുത്തുകയും ചെയ്തു

UBUNDU FEST

                


   UBUNDU FEST

ചെന്നീർക്കര S.N.D.P.H.S.S ലെ LITTLE KITES UNIT ന്റെ നേതൃത്വത്തിൽ UBUNDU FEST നടത്തി. ഗ്രാമീണരുടെ വീടുളിൽ കുട്ടികൾ നേരിട്ട് ചെന്ന് UBUNDU FEST ലേക്ക് വരുകയും ഇവർക്കെല്ലാം സൗജന്യമായി Ubundu install ചെയ്യുകയും ക്ലാസ്സുകൾ എടുത്തുകൊടുക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്തു.

ഹ്രസ്വചിത്രം സാക്ഷി

               

ഹ്രസ്വചിത്രം സാക്ഷി


പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ  ഹ്രസ്വചിത്രം സാക്ഷിശ്രദ്ധേയമാകുന്നു. സ്കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായി ഒരിടത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി., ആര്യ സുദർശനൻ, ബിറ്റി ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്‌. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപിക അഞ്ജു പ്രസാദ്. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം സ്കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി. സാക്ഷരത --- എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു.



Little kites Unit PROJECT

                

Little kites Unit S.N.D.P.H.S.S Chenneerkara Project


ചെന്നീർക്കര S.N.D.P.H.S.S ലെ Little kitesന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ ഐ.ടി സാക്ഷരതാഗ്രാമം എന്ന പ്രോജക്ട് നടത്താൻ തീരുമാനിച്ചു. ഈ മലയോര ഗ്രാമത്തിലെ മുഴുവൻ ജനങ്ങളിലേക്കും ഐ.ടി വിദ്യാഭ്യാസം എത്തിക്കുക എന്നുള്ളതാണ് ഈ പ്രോജക്ട് ലക്ഷ്യമാക്കുന്നത്

പരസ്യ ചിത്രങ്ങൾ നിർമ്മിച്ചുൂ

               

പരസ്യ ചിത്രങ്ങൾ നിർമ്മിച്ചുൂ



ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരസ്യ ചിത്രങ്ങൾ നിർമിച്ചു victers ചാനലിലേക്ക് അയച്ചു കൊടുത്തു

വയോധികർക്ക് ക്ലാസ്സുകൾ വീടുകളിൽ

                
 
 
 
 



 വാർദ്ധക്യം മൂലം ക്ലാസ്സുകളിലേക്ക് എത്താൻ കഴിയാത്തവർക്ക്
 വേണ്ടി ക‌ുട്ടികൾ  വീടുകളിലേക്ക് എത്തിയാണ്  ക്ലാസ്സുകൾ
 കൈകാര്യം ചെയ്യുന്നത് . ക‌‍ുട്ടികൾക്കും പ്രായമായവർക്കും 
 ഇതൊരു പുതിയ അനുഭവമായിരുന്നു.

വാർത്തകളും ചിത്രങ്ങളും

               

വാർത്തകളും ചിത്രങ്ങളും

 
 
 




 
 
 



വാർത്തകളും ചിത്രങ്ങളും ലിറ്റൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ നിർമ്മിച്ച വിവിധ പരിപാടികൾ വിവിധ online media കളിലും പത്രങ്ങളിലും വന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച ഹ്രസ്വ ചിത്രം VICTERS ചാനലിൽ സംപ്രേക്ഷണം ചെയ്തു








ഡിജിറ്റൽ പൂക്കളം 2019

 
 


ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം