ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഹയർസെക്കന്ററി

12:53, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (ഹയർ സെക്കണ്ടറി)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

HSS വിഭാഗം - വിദ്യാഭ്യാസ നയങ്ങളുടെ മാറ്റത്തിൻ്റെ ഭാഗമായി 2000- ലാണ് ഹയർ സെക്കൻ്ററി വിഭാഗം സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആരംഭ ദിശയിൽ സയൻസ് -ഹ്യുമാനിറ്റീസ് കോഴ്സുകളും പിന്നീട് 2014-ൽ കൊമേഴ്സ് ഗ്രൂപ്പും ഇവിടെ പ്രവർത്തനമാരംഭിച്ചു. തുടങ്ങിയ കാലം മുതൽ തന്നെ വളരെ മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ് ഹയർസെക്കൻ്ററി വിഭാഗം. എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ശ്രദ്ധേയമാണ്. മികച്ച അധ്യാപകനേതൃത്വം ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. പ്രാരംഭദിശയിൽ ഹൈസ്കൂൾ ക്ലാസ് മുറികളിൽ പ്രവർത്തനമാരംഭിച്ച ഈ വിഭാഗത്തിന് ഇന്ന് നിലവാരം പുലർത്തുന്ന കെട്ടിടങ്ങളും ലാബ് സൗകര്യങ്ങളും സ്വന്തമായുണ്ട്. 2013-ലാണ് HSS വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ഇന്ന് 2089 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.