സെന്റ്. പോൾസ് എൽ. പി എസ്. മുത്തോലപുരം

22:27, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28310HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സെന്റ്. പോൾസ് എൽ. പി എസ്. മുത്തോലപുരം
വിലാസം
മുത്തോലപുരം

St.Paul's LPS Mutholapuram
,
മുത്തോലപുരം പി.ഒ.
,
686665
,
എറണാകുളം ജില്ല
സ്ഥാപിതം17 - 05 - 1920
വിവരങ്ങൾ
ഫോൺ0485 2259406
ഇമെയിൽsplpsmutholapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്28310 (സമേതം)
യുഡൈസ് കോഡ്32080600401
വിക്കിഡാറ്റQ99510057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷൈനി ജോസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബെനാസ് പോൾ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. വീണ സന്തോഷ്
അവസാനം തിരുത്തിയത്
29-01-202228310HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള സെന്റ് പോൾസ് എൽ പി സ്കൂൾ എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽപ്പെട്ട മുത്തോലപുരം ഗ്രാമത്തിൽ വൈക്കം തൊടുപുഴ റൂട്ടിൽ സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി പിതാവ് സ്ഥാപിച്ച ദിവ്യകാരുണ ആരാധന സഭയുടെ ആദ്യഭവനം പാലാരൂപതയിൽ മുത്തോലപുരത്ത് 1919 ജൂലൈ 16 ന് ആരംഭിച്ചു. വിദ്യാഭ്യാസം പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം മനുഷ്യ വ്യക്തിത്വത്തിന്റെ സമ്പൂർണ്ണതയ്ക്ക് അനിവാര്യമാണെന്നുള്ള പിതാവിന്റെ പ്രബോധനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ മഠം വക കെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. 1095 ഇടവം 4-ാം തീയതി അതായത് 1920 മെയ് 17 ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ കുടിപ്പള്ളിക്കൂടത്തിൽ നിന്നും 35 കുട്ടികളെ ചേർത്തുകൊണ്ട് സ്കൂളിന് ആരംഭം കുറിച്ചു മെയ് 19 ന് സ്ഥലം എച്ച് ജി. വി. സ്കൂൾ ഹെഡ്മാസ്റ്ററും സഹാദ്ധ്യാപകരും കൂടി അവരുടെ സ്കൂളിൽ പഠിച്ചുവന്നിരുന്ന 61 പെൺകുട്ടികളെ ഈ സ്കൂളിൽ കൊണ്ടുവന്നാക്കുകയുണ്ടായി. സ്കൂൾ സ്ഥാപകനായ ബഹുമാനപ്പെട്ട പളളിക്കാപറമ്പിൽ പൗലോസച്ചന്റെയും ബഹുമാനപ്പെട്ട പടത്തിൽ യൗസേപ്പച്ചന്റേയും നേതൃത്വത്തിൽ അന്നേദിവസം ഒരു മീറ്റിംഗ് കൂടുകയും കാപ്പിസൽക്കാരം നടത്തുകയും ചെയ്തു. ആറ് അദ്ധ്യാപകരോടുകൂടി ആരംഭം കുറിച്ച ഈ സ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്റ്റർ റോസ് S.A.B.S. (പി.ജെ ഏലി) ആയിരുന്നു. ഒന്നാം അസിസ്റ്റന്റ് എ റ്റി. ചെറിയാൻ, രണ്ടാം അസിസ്റ്റന്റ് റോസ് തോമസ്, മൂന്നാം അസിസ്റ്റന്റ് സി.എ. മത്തായി, ഭാഗവതർ ജി. കൃഷ്ണൻ, തയ്യൽ മിസ്ട്രസ് സി പൗളീന SABS ഇവരായിരുന്നു പ്രഥമ അദ്ധ്യാപകർ. അറിവിന്റെ അനന്തസാഗരത്തിനു മുമ്പിൽ പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ, സന്മാർഗ്ഗത്തിന്റെ പാതയിലൂടെ മെല്ലെ നയിച്ച്, ബാലപാഠങ്ങൾ പഠിപ്പിച്ച്, വിശുദ്ധിയിൽ, വിജ്ഞാനത്തിൽ വളർത്താൻ ഇവിടുത്തെ അദ്ധ്യാപകർ എന്നും പരിശ്രമിച്ചുവരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കടന്നുപോയ വർഷങ്ങൾ സ്ക്കൂൾ നാൾ വഴിയിൽ പലപ്പോഴായി കണ്ടെത്താ വുന്നതാണ്. ഇനിയും ആ മുന്നേറ്റം തുടരുവാൻ മുത്തോലപുരം ഗ്രാമസമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി പ്രതീകമായി നില കൊള്ളാൻ സെന്റ് പോൾസ് എൽ.പി. സ്ക്കൂളിനെ സർവ്വശക്തനായ ജഗദ്ഗുരു കനിഞ്ഞനുഗ്രഹിക്കട്ടെ, ശക്തമാ ക്കട്ടെ. വരും തലമുറകൾ അക്ഷര ജ്ഞാനം അഭ്യസിക്കുന്ന വിശുദ്ധ വേദിയായി സെന്റ് പോൾസ് എൽ.പി. സ്ക്കൂൾ എന്നും പരിലസിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്കൂൾ നൽകുന്നു.സ്കൂളിനോട് ചേർന്ന് വിശാലമായ ഗ്രൗണ്ടും വ്യായാമത്തിന് ആവശ്യമായ ഉപകരണങ്ങളും സ്കൂൾ താൽപര്യപൂർവം നൽകുന്നു.  വിശാലമായ സ്മാർട്ട് റൂം സൗകര്യങ്ങൾ സ്കൂൾ കുട്ടികൾക്കായി നൽകുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ ഉള്ളത്. കുട്ടികൾക്ക് ആവശ്യമായ പഠനസഹായികളും കളികളും ഇവിടെ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. സി. റോസ് (1920 - 1922)

2 എൻ. രാമൻപിള്ള (1922 - 1923)

3. സി. ജെൽത്രൂദ് (1923 - 1925)

4. സി. മാർഗരറ്റ് മേരി (1925 - 1926)

5. സി. ക്ലമൻ്റീനാ (1926 - 1931)

6. സി. ഫിദേലിസ (1931 1933)

7. സി. പെർപെത്വാ (1933 - 1934)

8. സി. ഇസബെല്ലാ (1934 - 1936)

9. സി. ഫ്ളാവിയ (1936 - 1938)

10. സി. ലോറൻസ് (1988 - 1939)

11. സി. അന്ന എം.ജെ (1939-1940)

12. സി. കെ. സി.ഏലി (1940 - 1946)

13 സി. മറിയാമ്മ മാണി (1946 - 1948

14. സി. താതമ്മ ജോസഫ് (1948 - 1950)

15. ശ്രീമതി. കെ. സി. അന്നക്കുട്ടി (1950 - 1950 സെപ്റ്റംബർ)

16 ശ്രീമതി. കെ. ഒ. അച്ചാമ്മ (1950 സെപ്റ്റംബർ - 1951)

17. സി. ഫ്രാൻസിസ് (1951 - 1952)

18. സി. ആവുരിയ (1952 - 1960)

19. സി. മേരി ജെറാൾഡ് (1960 - 1961)

20. സി. അന്നമ്മ തോമസ് (1961 1962)

21. സി. മറനീക്കി ജോസഫ് (1962 1963)

22. സി. അന്നമ്മ ദേവസ്യാ (1963 1964)

23. സി. റോസക്കുട്ടി കെ.സി. (1964 - 1965)

24. സി. ത്രേസ്യാമ്മ (1965 - 1969)

25. സി. മേരി ജേക്കബ്ബ് (1969 - 1972

26. സി. കൊച്ചുത്രേസ്വാ കെ.വി. (1972 – 1977)

27.സി. മറിയാമ്മ കെ.വി.(1977-1981)

28.സി.ഏലിയാമ്മ എബ്രാഹാം (1981- 1987)

29. സി. അന്നമ്മ കെ. സി (1987-1993)

30. സി. ത്രേസ്യാമ്മ എം.എം.(1993-1995)

31. സി. കൊച്ചുത്രേസ്യാ പി.എം.(1995 – 2002)

27. സി. മറിയാമ്മ കെ.വി.(1977-1981)

28. സി. ഏലിയാമ്മ എബ്രാഹാം (1981-1987)

29. സി. അന്നമ്മ കെ.സി.(1987-1993)

30. സി. ത്രേസ്യാമ്മ എം.എം.(1993-1995)

31. സി. കൊച്ചുത്രേസ്യാ പി.എം.(1995 - 2002)

32. സി. സീസമ്മ അഗസ്റ്റിൻ (2002 ഏപ്രിൽ 2006)

33. സി. ത്രേസ്യാമ്മ കെ.എം. (2006 – 2007)

34. സി. മേരി.റ്റി.വി (2007-2012)

35. സി. ലയോണി കെ.എം (2012-2020)

36. സി. അൽഫോൻസ ജോർജ് (2020-2021)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവിതത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന പ്രശസ്തരായ പൂർവവിദ്യാർഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്.

  • പാലാരൂപതയുടെ മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ
  • റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ
  • റവ. ഫാദർ ജോസഫ് കേളംകുഴയ്ക്കൽ
  • റവ. ഫാദർ അഗസ്റ്റിൻ വാട്ടപ്പള്ളിൽ
  • റവ. ഫാദർ ജിത്തു അരഞ്ഞാണിയിൽ
  • റവ. സി. ജൽത്രൂദ് എസ്.എ.ബി.എസ് -മുൻ പ്രിൻസിപ്പൽ, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല
  • റവ. സിസ്റ്റർ ട്രീസാ പാലയ്ക്കത്തടം - 2006-ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി
  • വൈദികർ, വൈദികവിദ്യാർത്ഥികൾ, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകർ, നേഴ്സുമാർ, ഫാദർ ജിത്തു അരഞ്ഞാണിയിൽതുടങ്ങി നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്

വഴികാട്ടി

{{#multimaps:9.82595,76.56638|zoom=18}}