എ.യു.പി.എസ്. ചെമ്പ്രശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.
എ.യു.പി.എസ്. ചെമ്പ്രശ്ശേരി | |
---|---|
വിലാസം | |
ചെമ്പ്രശ്ശേരി AUPS CHEMBRASSERI , ചെമ്പ്രശ്ശേരി പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0483 2080423 |
ഇമെയിൽ | chembrasseriaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18571 (സമേതം) |
യുഡൈസ് കോഡ് | 32050601303 |
വിക്കിഡാറ്റ | Q64566342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 646 |
പെൺകുട്ടികൾ | 672 |
ആകെ വിദ്യാർത്ഥികൾ | 1318 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി അജയകുമാർ |
പി.ടി.എ. പ്രസിഡണ്ട് | കൊരമ്പയിൽ ശങ്കരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി |
അവസാനം തിരുത്തിയത് | |
29-01-2022 | AUPS CHEMBRASSERI |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....
ഭൗതിക സൗകര്യങ്ങൾ
42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ് റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്.അടുക്കള. സ്റ്റോർ റൂം.3 സ്കൂൾ ബസുകൾ.....
കൂടുതൽ വായിക്കുക
ക്ലബുകൾ
മുൻ സാരഥികൾ
മുൻ പ്രധാനാധ്യാപകർ | കാലാവധി | ||
---|---|---|---|
1 | കെ.വി.രാമനുണ്ണിവാര്യർ | 1953-1961, 1982-1986 | |
2 | എം. പി. രാധാകൃഷ്ണൻ നായർ | 1961-1982 | |
3 | സി. ടി. ഗോവിന്ദൻ നമ്പൂതിരി | 1986-1991 | |
4 | പി. സതിദേവി | 1991-1993 | |
5 | എം. ആർ. സുകുമാരപിള്ള | 1993-2001 | |
6 | കെ. എ. ശങ്കരൻ | 2001-2003 | |
7 | പി. വി. മോഹനൻ | 2003-2014 | |
8 | എം. സൈനബ | 2014-2015 | |
9 | കെ. ഹരിഹരൻ | 2014-2019 | |
10 | പി. അജയകുമാർ | 2019- |
വഴികാട്ടി
{{#multimaps: 11.125520855341586, 76.24311496758396 | width=800px | zoom=16 }}
- പെരിന്തൽമണ്ണ നിലമ്പുർ റോഡിൽ പാണ്ടിക്കാട് കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
- മഞ്ചേരി നിന്ന് കരുവാരക്കുണ്ട്, മേലാറ്റൂർ,പാലക്കാട് ബസിൽ കയറി പാണ്ടിക്കാട് ഇറങ്ങുക. പാണ്ടിക്കാട് നിന്ന് നിലമ്പുർ ബസിൽ കയറി കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
- നിലമ്പുർ നിന്ന് പെരിന്തൽമണ്ണ ബസിൽ കയറി വണ്ടൂർ നിന്ന് 9 km പോയാൽ കാക്കത്തോട് പാലം കഴിഞ്ഞു 2 km കഴിഞ്ഞാൽ മരാട്ടപ്പാടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
- പാണ്ടിക്കാട് നിന്നും മഞ്ചേരി നിന്നും ചെമ്പ്രശ്ശേരി ബസിൽ കയറി താലപ്പൊലിപറമ്പിൽ ഇറങ്ങാം
- കരുവാരക്കുണ്ട് തുവ്വൂർ വഴി പൂളമണ്ണ എത്തി വലത്തോട്ട് തിരിഞ്ഞു വാണിയമ്പലം റോഡിലൂടെ 2 km പോയി ഓടോമ്പറ്റ റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞു 8 km പോയാൽ വലത് വശത്തു സ്കൂൾ ഗേറ്റ് കാണാം