ഇരിങ്ങൽ നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഇരിങ്ങൽ നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
ഓയിൽ മിൽ - മൂരാട് ഇരിങ്ങൽ നോർത്ത് എം.എൽ.പി.സ്കൂൾ
, ഇരിങ്ങൽ - പോസ്റ്റ് പയ്യോളി - വഴി 673521- പിൻഇരിങ്ങൽ പി.ഒ. , 673521 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 9846123666 |
ഇമെയിൽ | iringhalnorthmlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16817 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിദ്യ. വി. |
പി.ടി.എ. പ്രസിഡണ്ട് | ജെയ്നി |
എം.പി.ടി.എ. പ്രസിഡണ്ട് | റുക്സാന |
അവസാനം തിരുത്തിയത് | |
29-01-2022 | Varaveena |
ചരിത്രം
ധീര ദേശാഭിമാനി കുഞ്ഞാല ജന്മം കൊണ്ടും പാദസ്പർശം കൊണ്ടും പുണ്യമാക്കപ്പെട്ട വടകര കോട്ടക്കലേയ്ക്കുള്ള പാതയിലെ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനും സർഗാലയയ്ക്കുo ഇടയിലുള്ള ഒരു വിദ്യാലയമാണ് ഇരിങ്ങൽ നോർത്ത് എം.എൽ.പി.സ്കൂൾ
നിരവധി ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷിയായി ചരിത്രമുറങ്ങുന്ന ഇരിങ്ങൽ പാറ സ്കൂളിന്റെ കൈയ്യെത്തും ദൂരത്തായിരുന്നു. ഈ സ്ഥലം ഇപ്പോൾ കേരള റൂറിസം വകുപ്പിന്റെ കീഴിലാണ് ഉള്ളത്. ഇന്ത്യയിൽതെന്നെ ഏറ്റവും മികച്ച ഒരു കരകൗശല ഗ്രാമമായി ഇത് മാറിയിരിയ്ക്കുന്നു..
ഒരു കാലത്ത് ഇരിങ്ങൽ പാറയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പട്ടിണിപ്പാവങ്ങളായ കരിങ്കൽ തൊഴിലാളികളുടേയും , നെയ്ത്താകാരുടയും പൂഴി തൊഴിലാളികളുടേയും , വിദ്യഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന മുസ്ലീം സമുദായക്കാരുടയും പഠനത്തിനുവേണ്ടിയാണ് യശശരീരനായ തോപ്പിൽ മൊയ്തുഹാജി അവർകൾ ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശവാസികളുടെ വിദ്യഭ്യാസ ഉന്നമനത്തിൽ തൽപരനായിരുന്ന മൊയ്തുഹാജിയുടെ മാനേജ്മെന്റ് കീഴിൽ 1935ലാണ് ഭജനമഠത്തിന് സമീപം സി.കെ.ഗോവിന്ദൻ നായർ ഹെഡ് മാസ്റ്റക ആയിക്കുണ്ട് ഈ വിദ്യാലയം തുടക്കം കുറിച്ചത്. മൂരാട്ട പടിഞ്ഞാറെ തുരുത്തിയിലേയ്ക്കും കുറ്റിയിൽത്താഴെ എന്ന സ്ഥലത്തേയ്ക്കു
ഈ വിദ്യാലയം പറിച്ചു നടപ്പെട്ടിട്ടുണ്ടങ്കിലും 1965 മുതൽ കുളങ്ങര വയൽ എന്ന ഇപ്പോഴത്തെ സ്ഥലത്താണ് പ്രവർത്തിച്ചു വരുന്നത്. 1991 ൽ മൊയ്തു ഹാജിയുടെ മരണേ ശേഷം മകൻ അമീറലി മാസ്റ്ററാണ് ഇതിന്റ മാനേജർ.
ഇരിങ്ങൽ - മൂരാട് പ്രദേശത്തെ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരദീപം തെളിയിച്ചു കൊടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ വിദ്യാലത്തിൽ പഠിച്ച നിരവധി പേർ വലിയ ഉന്നത പദവിയിൽ എത്തിയിട്ടുണ്ട്. ലോകത്ത് തന്ന അറിയപ്പെടുന്ന KRS ഗ്രൂപ്പിന്റെ സ്ഥാപകൻ KRS മൊയ്തു ഹാജി അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. നല്ലവരായ നാട്ടുകാരുടേയും അധ്യാപകരുടേയും PTA, SSG അംഗങ്ങളുടേയും മാനേജ്മെന്റിന്റേയും ഇടപെടലുകൾ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച PTA, SSG സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. LSS ഉൾപ്പെടെ നിരവധി വിഞ്ജാന - കലാ കായിക മത്സരങ്ങളിൽ വിജയം നേടി വടകര സബ് ജില്ലയിലേയും മേലടി BRC യിലേയും പയ്യോളി മുൻസിപ്പാലിറ്റിയിലേയും മികച്ച ഒരു വിദ്യാലയമാൻ ഈ കൊച്ചു വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലോകത്തു തന്നെ അറിയപെഴുന്ന KRS ഗ്രൂപ്പിന്റെ സ്ഥാപകൻ KRS മൊയ്തു ഹാജി. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്..
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|