എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ  കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ  കുഴിക്കാല  എന്ന പ്രദേശത്തുള്ള  ഒരു എയ്ഡഡ്  വിദ്യാലയമാണ്  എം.റ്റി.എൽ.പി സ്കൂൾ കുഴിക്കാല.

എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല
വിലാസം
കുഴിക്കാല

കുഴിക്കാല
,
കുഴിക്കാല പി.ഒ.
,
689644
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഫോൺ04682 2212239
ഇമെയിൽkuzhikalamtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38432 (സമേതം)
യുഡൈസ് കോഡ്32120401501
വിക്കിഡാറ്റQ87598308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്രാജൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-01-202238432


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുടിപ്പള്ളിക്കൂടത്തിൽ നിന്നും വിദ്യാലയത്തിലേക്കുള്ള നാൾവഴികൾ

     പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ മല്ലപുഴശ്ശേരി പഞ്ചായത്തിലെ ഒമ്പതാം  വാർഡിലാണ് മാർത്തോമ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കുഴിക്കാല M.T.L.P School  സ്ഥിതി ചെയ്യുന്നത്.
 ഇലന്തൂർ വലിയ പള്ളിയിൽ ആരാധിച്ചിരുന്ന കുഴിക്കാല നിവാസികൾ, പ്രാർത്ഥനക്കൂട്ടം സൺഡേ സ്കൂൾ എന്നിവ നടത്തുന്നതിനായി അങ്ങേക്കാലായിൽ തോമസിൽ നിന്നും വാങ്ങിയ പുരയിടത്തിൽ ഒരു ചെറിയ കെട്ടിടം പണിതു. AD 1912 മുതൽ ഇത് കുടിപള്ളിക്കൂടമായും ഉപയോഗിച്ചു തുടങ്ങി. നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1915 മേയ് 15 മുതൽ മാർത്തോമാ മാനേജ്‌മെന്റിന്റെ കീഴിൽ ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുവാൻ ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു. 1922 ൽ മൂന്നാം ക്ലാസ്സും 1927 ൽ നാലാം ക്ലാസ്സും ആരംഭിച്ചു. 1936 മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ കൂടി അനുവദിച്ചു കിട്ടി. ക്ലാസ് മുറികൾ കൂടുതലായി വേണ്ടി വന്നപ്പോൾ അദ്ധ്യാപകരും ഇടവക ജനങ്ങളും ചേർന്ന് കെട്ടിടം വിപുലപ്പെടുത്തി. തുടർന്ന് 1950 മുതൽ അഞ്ചാം ക്ലാസ്സു കൂടി ഇവിടെ ആരംഭിച്ചു.

ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം

      കുഴിക്കാല മാർത്തോമ പള്ളിക്ക് പുതിയ പള്ളി പണിയുന്നതിനായി പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്നപ്പോൾ, 2009 സെപ്റ്റംബർ 24 നു ഇപ്പോഴത്തെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പള്ളിയോടു ചേർന്നുള്ള സ്‌ഥലത്തു തന്നെ ആരംഭിച്ചു. 2010 മാർച്ച് 30 ന് ഇടവകാംഗമായ റവ. KM വർഗീസിന്റെ  സാന്നിധ്യത്തിൽ  ബഹുമാന്യനായ ഇടവക വികാരി റവ. P.S തോമസ് പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിച്ചു. 22 ലക്ഷം മുടക്കി പണിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28.08.2010 നി.വ.ദി.മ ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം  വലിയ മെത്രപൊലീത്ത നിർവഹിക്കുകയുണ്ടായി. തദ്ദേശ വാസികളായ അദ്ധ്യാപകരുടെയും ഇടവക ചുമതലക്കാരായി വന്ന പട്ടക്കാരുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ  ഈ സ്കൂളിന്റെ  വളർച്ചയ്ക്ക് എന്നും ഒരു സഹായമായി തീർന്നു.

മാനേജ്മെന്റ്

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ  എം.റ്റി & ഇ.എ  സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • 50 സെന്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു
  • 5 ക്ലാസ്സ്‌ മുറികൾ, ആവശ്യമായ ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കളിസ്ഥലം,കമ്പ്യൂട്ടർ ലാബ്, ടീച്ചേർസ് റൂം, ലൈബ്രറി,പാചകപുര, പൂന്തോട്ടം,എന്നീ സൗകര്യങ്ങൾ നിലവിൽ സ്കൂളിന് ഉണ്ട്.
  • 2019-20 വർഷത്തിൽ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഒരു പുതിയ പാചകപുര നിർമിക്കുവാൻ സാധിച്ചു.
  • 2 ലാപ്ടോപ് ഉം ഒരു പ്രിന്റ്റും, ടി. വിയും, പ്രൊജക്ടറും ഉം ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്.
  • High tech പദ്ധതി പ്രകാരം  2020 വർഷത്തിൽ  ഒരു ലാപ്ടോപ്പും പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
  • സ്ഥലവാസിയായ ശ്രീ പ്രദീപ്‌ കുമാർ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി  സ്‌കൂളിന് ഒരു ടീവി സംഭാവന ചെയ്തു.
  • കേരള  വാട്ടർ അതോറിറ്റി (പത്തനംതിട്ട )നൽകിയ  വാട്ടർ പ്യൂരിഫയർ സ്‌കൂളിലുണ്ട്.


പ്രത്യേക സംഭാവനകൾ

2016-17 ൽ ദുബായ് മാർത്തോമ യുവജന സഖ്യം ലാപ്ടോപ്പ്, ഫർണിച്ചറുകൾ എന്നിവ നൽകി സഹായിച്ചു. ഈ സ്കൂളിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച നല്ലവരായ അദ്ധ്യാപകർ സ്കൂളിന്റെ വിവിധങ്ങളായ ആവശ്യങ്ങൾ മനസിലാക്കുകയും സ്കൂളിന് പലവിധമായ സഹായങ്ങൾ ചെയ്തുതരികയും ചെയ്തിട്ടുണ്ട്‌ .2020-21 അധ്യയന വർഷത്തിൽ കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലവാസിയുമായ പ്രദീപ്കുമാർ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന് ടി.വി സംഭാവന നൽകി സഹായിച്ചു.


എം റ്റി & ഇ എ സ്കൂൾ മാനേജ്‌മെന്റ്  നിന്നും സ്കൂൾ വികസന ഫണ്ടിലേക് നൽകിയ സംഭാവന ഉപയോഗിച്ച് 2020-2021  അധ്യയന വർഷം സ്കൂളിന്റെ മുൻഭാഗത്തു വരാന്തയോട് ചേർന്ന് ഷേഡ് ഇറക്കുകയും സ്കൂൾ കെട്ടിടം ,ഫർണിച്ചറുകൾ ഇവയുടെ പെയിന്റിംഗ് നടത്തുകയും ഓഫീസ്‌റൂം സീലിങ് ചെയ്ത് ഭംഗിയാക്കുകയും ചെയ്തു.

2020-2021

TV

വാട്ടർ പ്യൂരിഫയർ വാട്ടർ അതോറിറ്റി പത്തനംതിട്ട


2021-2022

ഡിജിറ്റൽ പഠനോപകരണ  സംഭാവന

മൊബൈൽ  ഫോൺ

  • മല്ലപ്പുഴശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌
  • മലപ്പുഴശ്ശേരി ഒൻപതാം  വാർഡ് മെമ്പർ & ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
  • ആൽകോബാർ ബഥനി പ്രയർ  ഗ്രൂപ്പ്‌ സൗദി  അറേബ്യ
  • പുളിന്തിട്ടയിൽ ശ്രീമതി. മോളി ടീച്ചർ
  • ശ്രീ സൈജു  പൂർവ വിദ്യാർത്ഥി
ടീച്ചേർസ് ടേബിൾ
  • ശ്രീ പി. എം മാത്യു വടക്കേൽ
  • ശ്രീ ജോസ് വടക്കേൽ
പഠനോപകരണങ്ങൾ
  • മാർത്തോമ ചർച്ച് കുഴിക്കാല
  • നഴ്സറി  കുട്ടികൾക്കായി ഈ  വർഷം  സ്കൂൾ മുറ്റത്ത് ഊഞ്ഞാൽ നിർമിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന  പ്രവർത്തനങ്ങൾ (2020-2021)

കൊറോണയുടെ  പശ്ചാത്തലത്തിൽ  കുട്ടികളുടെ പഠന  പ്രവർത്തനങ്ങൾ നഷ്ടപ്പെടാതെ  ഓരോ അധ്യാപകരും  ഓൺലൈൻ  ക്ലാസുകൾ  നടത്തി.

വീടൊരു വിദ്യാലയത്തിന്റെ ഭാഗമായി  വീട്ടിലൊരു കൃഷിത്തോട്ടം, കുടുംബ ചരിത്രം തയാറാക്കൽ, കുടുംബ  വൃക്ഷം, സസ്യ ശ്യാമളം, മഴമാപിനി, പത്ര വായന, ദൈനംദിന  പ്രവർത്തങ്ങൾ   തുടങ്ങിയവ ഓൺലൈൻ  വഴി നടത്തുകയുണ്ടായി.മലയാള ഭാഷ  പരിപോഷണത്തിനായി  മലയാള തിളക്കം  നടത്തി.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര്
1 പുല്ലേലിൽ ശ്രീ .സി തോമസ്
2 ഇലന്തൂർ ഉഴിക്കാലയിൽ ശ്രീ .ജോർജ്
3 ശ്രീ .വി .സി മത്തായി
4 ശ്രീ വി.എം കോരുത്
5 ശ്രീ .പി.സി. എബ്രഹാം
6 ശ്രീ .വർക്കി മത്തായി
7 ശ്രീ .റ്റി .വി തോമസ്
8 ശ്രീമതി .റ്റി .എം .അന്നക്കുട്ടി
9 ശ്രീ .സി.എം. ജോർജ്
10 ശ്രീമതി .എം.ജെ. അന്നമ്മ
11 ശ്രീമതി .കെ.വി. അമ്മുക്കുട്ടി
12 ശ്രീമതി .ഏലിയാമ്മ ഈശോ
13 ശ്രീമതി .കെ.വി. സാറാമ്മ
14 ശ്രീമതി .അന്നമ്മ എബ്രഹാം
15 ശ്രീമതി .റ്റി .എം.അന്നമ്മ
16 ശ്രീമതി .ഗ്രേസമ്മ ജോർജ്
17 ശ്രീമതി .സൂസമ്മ ഈപ്പൻ

സ്‌കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീമതി   റ്റി .എം അന്നമ്മ 1998-2015
2 ശ്രീമതി .ഗ്രേസമ്മ ജോർജ് 2015-2018
3 ശ്രീമതി   സൂസമ്മ  ഈപ്പൻ 2018-2019
4 ശ്രീമതി   ജ്യോതി മത്തായി 2019-2020

മികവുകൾ

       പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിലും അദ്ധ്യാപകർ വേണ്ടത്ര സാധ്യതകൾ ഒരുക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യങ്ങൾ വളർത്തുന്നതിനായി Hello English , മലയാള ഭാഷ അനായാസം  കൈകാര്യം ചെയ്യുന്നതിനായി മലയാളത്തിളക്കം , ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന് രണ്ട്  ക്ലാസ്സിലെ കുട്ടികൾക്കായി ഉല്ലാസഗണിതം , മൂന്ന്  നാല് അഞ്ച് ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത വിജയം എന്നിവ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്നു.
      ആഴ്ചയിൽ രണ്ടു ദിവസം സ്‌പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പത്ര വാർത്ത , ക്വിസ് , പുസ്തക പരിചയം, കടംകഥകൾ എന്നീ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്‌ഥാനത്തിൽ ചെയ്തു വരുന്നു. സ്കൂൾ ലീഡറിന്റെ  ചുമതലയോടെ ആഴ്ചയിൽ ഒരു ദിവസം സർഗ്ഗമേളക്കായി 1 മണിക്കൂർ സമയം വേർതിരിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ  കുട്ടികളുടെ വിവിധ കഴിവുകൾ  അവതരിപ്പിക്കാനവസരം നൽകുന്നു. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണതിനു ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് വായനകാർഡ് നൽകുന്നു. അദ്ധ്യാപകരുടെ സഹായത്തോടെ വായിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ടെം  അടിസ്ഥാനത്തിലും അല്ലാതെയും മൂല്യ നിർണയ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെടുത്തു പഠനോത്സവം എന്ന പേരിൽ വർഷാവസാനം മികവുകൾ അവതരിപ്പിക്കുന്നു.
     പാഠ്യപാഠ്യേതര വിഷയങ്ങളിൽ ജില്ലാ തലത്തിലും സബ്ജില്ല തലത്തിലും മികവു പുലർത്തിയിട്ടുണ്ട്. പ്രവർത്തി പരിചയ മേളയിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. L.S.S   സ്കോളർഷിപ്പ് പരീക്ഷയിൽ ആര്യാനന്ദ സ്കോളർഷിപ്പിനർഹയായി.

ദിനാചരണങ്ങൾ

  1. സ്വാതന്ത്ര്യ ദിനം
  2. റിപ്പബ്ലിക് ദിനം
  3. പരിസ്ഥിതി ദിനം
  4. വായനാ ദിനം
  5. ചാന്ദ്ര ദിനം
  6. ഗാന്ധിജയന്തി
  7. അധ്യാപകദിനം
  8. ശിശുദിനം

തുടങ്ങിയ എല്ലാ ദിനാചാരണങ്ങളും രക്ഷിതാക്കളുടെയും ജനപ്രതിനിധികൾ, LAC പ്രതിനിധികൾ, കുട്ടികൾ ഇവരുടെ സഹകരണത്തോടെ നടത്തി വരുന്നു.

അദ്ധ്യാപകർ & ജീവനക്കാർ

ക്രമ

നമ്പർ

ജീവനക്കാർ തസ്തിക
1 ശ്രീമതി. അന്നമ്മ ഫിലിപ്പ്‌ ഹെഡ്മിസ്ട്രസ്
2 ശ്രീമതി. സൂസൻ തോമസ് LPST
3 ശ്രീമതി.ജ്യോതികുമാരി ഹിന്ദി ടീച്ചർ
4 ഐശ്വര്യ ഉത്തമൻ LPST (Daily Wage)
5 ഗോകുൽ ഗോപിനാഥ് LPST (Daily Wage)
6 നീതു മോഹൻ LPST (Daily Wage)
7 സുമതി   പാചക തൊഴിലാളി

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ വിദ്യാർത്ഥികളിൽ നിരവധിപേർ കലാകായിക സാമൂഹിക മേഖലകളിൽ പ്രശസ്തരായിട്ടുണ്ട് .

വഴികാട്ടി