ജി.യു.പി.എസ്. ചാത്തമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ചാത്തമംഗലം | |
---|---|
വിലാസം | |
ചാത്തമംഗലം ജി.യു.പി.എസ് , ചാത്തമംഗലം പി.ഒ. , 678508 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04923243915 |
ഇമെയിൽ | gupschoolchathamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21563 (സമേതം) |
യുഡൈസ് കോഡ് | 32060500505 |
വിക്കിഡാറ്റ | Q64689719 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെന്മാറ ഗ്രാമപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | യു.പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1-7 |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 259 |
പെൺകുട്ടികൾ | 271 |
ആകെ വിദ്യാർത്ഥികൾ | 530 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉമ്മർ സി.പി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് തളിപ്പാടം |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത രാജൻ |
അവസാനം തിരുത്തിയത് | |
27-01-2022 | 21563 |
ചരിത്രം
പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. അവിടെ 1834 ൽ മദ്രാസ് ലോക്കൽ ബോർഡ് അക്ട് അനുസരിച്ചുള്ള ഭരണനടപടികളാണ് ആധുനീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വഴി തെളിച്ചത്. 1920 ൽ മദിരാശിയിൽ എലിമെന്ററി വിദ്യാഭ്യാസം നിലവിൽ വന്നു. കേരളത്തിൽ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത് 1922 ലാണ്. ഒരു പരീക്ഷണം എന്ന നിലയിൽ ആ വർഷം കോഴിക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റികളിൽ ഇത് നടപ്പിലാക്കി നോക്കി. ക്രമേണ പാലക്കാട്, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിപ്പിച്ചു. 1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം. കൊല്ലയങ്കാട്ടിലാണ് വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്. വാടകയ്ക്കായിരുന്നു ഇത്. രണ്ടു വർഷത്തിനുശേഷം കോപ്പുണ്ണി നായരും വേലുക്കുട്ടി മോനോനും ചേർന്ന് ഭൂമി സൗജന്യമായി നൽകി. അതാണ് ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം. ഓലപ്പുരയായിരുന്നു ആദ്യം. ബഞ്ചില്ല. ചാക്കിലിരുന്നാണ് പഠനം. പഴയഗ്രാമത്തു നിന്നു വരുന്ന ഒരു അയ്യർ മാഷാണ് ആദ്യ ഹെഡ്മാസ്റ്റർ. 1940 ൽ ഓടിട്ട കെട്ടിയത്തിലേക്ക് മാറി. 80 കുട്ടികളോളം അന്ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്നു. 1952 - 53 കാലഘട്ടത്തിൽ ഗവ. പ്രൈമറിയായിരുന്ന വിദ്യാലയത്തെ അപ്പർ പ്രൈമറിയായി ഉയർത്തി. ബ്ലോക്ക് നമ്പർ 1, 3 ഒഴികെയുള്ള ക്ലാസ്സ് മുറികളും ഇപ്പോഴത്തെ ഹാളും ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. ഇവ പ്രീ-കെ.ഇ.ആർ കെട്ടിടങ്ങളാണ്. ബ്ലോക്ക് ഒന്നിനടുത്തായി മുറ്റത്തേക്കിറങ്ങുന്ന വഴിയിൽ വലിയ ഒരു പേരാൽ മരം നിന്നിരുന്നു. പടർന്നു പന്തലിച്ച പേരാലിന്റെ തണലിൽ ചാത്തമംഗലം ഗവ.യു.പി.സ്കൂൾ തലയുയർത്തിനിന്നു. പിന്നീട് ആ മരം മുറിച്ചുമാറ്റി. 1 മുതൽ 7 വരെ 3 വീതം ഡിവിഷനുകളിലായി 700 ൽ അധികം വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞു പഠിച്ചിരുന്ന വിദ്യാലയം......... തൊണ്ണൂറുകളിലുണ്ടായ ഇംഗ്ലീഷ് മീിഡിയം തരംഗം ചാത്തമംഗലം സ്കൂളിനും ഒരു പരീക്ഷണ ഘട്ടമായിരുന്നു. 2005 ൽ പ്രീ - പ്രൈമറിയും ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. 2011 ൽ എൽ.കെ.ജി യും യു.കെ.ജിയും തുടങ്ങി. ഇക്കാലത്താണ് സ്കൂളിന് വലിയ പരിവർത്തനങ്ങളുണ്ടായത്. 2012 ൽ വി.ചെന്താമരാക്ഷൻ എം.എൽ.എ നൽകിയ സ്കൂൾ ബസിന്റെ വരവ് പുത്തനുണർവായി. സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി. 2014 ൽ നവതി വർഷത്തിൽ തെക്കു വശത്തെ ക്ഷയിച്ച കെട്ടിടം പൊളിച്ചു നീക്കി പുതിയ നാലു ക്ലാസ്സ് മുറികളുടെ പണി എസ്.എസ്.എ ഫണ്ടിൽ പൂർത്തിയാക്കി. അയ്യർ മാഷിൽ തുടങ്ങി മാധവൻ മാസ്റ്റർ, രാവുണ്ണി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, ...... തുടങ്ങി എത്രയെത്ര അധ്യാപകർ. ഈ നാടിനെ ഇങ്ങനെയൊക്കെ ആക്കാൻ അവർ അവരുടേതായ സംഭാവനകൾ നൽകി. കാലാകാലങ്ങളിൽ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്കായി പ്രവർത്തിച്ചവരിൽ പേരറിയാത്ത .... മൺമറഞ്ഞുപോയ അനേകം സാധാരണക്കാരുണ്ട്. അവർ സ്വപ്നം കണ്ട വിദ്യാലയമാക്കി ചാത്തമംഗലം സ്കൂളിനെ മാറ്റാൻ നാം ഇനിയുമേറെ യാത്ര ചെയ്യേണ്ടതുണ്ട്.
ഭൗതികസൗകര്യങ്ങൾ
81 cents of land 22 class rooms 9 divisions in LP Section 6 divisions in UP Section and a Pre - Primary ജൈവവൈവിധ്യ പാർക്ക് പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl no | പ്രധാനാദ്ധ്യാപകർ | Joining Date |
---|---|---|
1 | ശാരദ.വി.പി. | 27.09.2001 |
2 | വെളള. പി | 01.06.2002 |
3 | ചന്ദ്രമതിയമ്മ ബി | 18.06.2003 |
4 | സീനത്ത് എ | 16.06.2004 |
5 | ഇബ്രാഹിം എം യു | 24.02.2005 |
6 | സുകുമാരി കെ എം | 22.04.2005 |
7 | മേരി പി പി | 26.07.2006 |
8 | മോഹനൻ സി | 11.05.2007 |
9 | ജോസഫ് ചാക്കോ | 05.05.2010 |
10 | അബ്ദുൾ സലാം | 09.06.2011 |
11 | ബാലകൃഷ്ണൻ | 15.o6.2015 |
12 | രുഗ്മിണി | 06.08.2015 |
13 | രാധാമണി | 31.05.2018 |
14 | പദ്മജാദേവി | 31.05.2019 |
15 | നളിനി എ എം | 30.11.2021 |
15 | ഉമ്മർ സി പി | 13.01.2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.566771320900319, 76.60177180662215|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു