ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ

19:03, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38433HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.

ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ
വിലാസം
ചെറുകോൽ

ചെറുകോൽ പി.ഒ.
,
689650
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽcherukolegups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38433 (സമേതം)
യുഡൈസ് കോഡ്32120401103
വിക്കിഡാറ്റQ87598314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ വീ.സി
പി.ടി.എ. പ്രസിഡണ്ട്മായാദേവി
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്‌
അവസാനം തിരുത്തിയത്
26-01-202238433HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ചെറുകോൽ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു.

 
സ്കൂൾ ലോഗാേ
 
ഗവൺമെന്റ് യുപി സ്കൂൾ ചെറുകോൽ ശതാബ്ദിയാഘോഷം 2015.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽ ഈ സ്ഥാപനം ഏറെക്കുറെ പൂർണത വരിച്ചിട്ടുണ്ട്. 60 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. എൽ.പി, യു.പി, പ്രീപ്രൈമറി എന്നിവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ടൈൽ ഇട്ടു മനോഹരമാക്കിയ7 ക്ലാസ് മുറികളും, അവയെ വേർതിരിക്കുന്ന സ്ക്രീനുകളും ഉണ്ട്. കായിക വിനോദത്തിന്15 സെന്റ് വിസ്തൃതിയുള്ള കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ലാബ്, നവീകരിച്ച ശാസ്ത്രലാബ്,ഗണിത ലാബ്, രണ്ടായിരത്തിനു മേൽ പുസ്തകങ്ങളുള്ള വിപുലമായ ഒരു ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. സ്കൂൾ ഹൈടെക് പദ്ധതിപ്രകാരം 8 ലാപ്ടോപ്പുകളും പ്രൊജക്ടറും പ്രിന്ററും ലഭ്യമായിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ടോയ്‌ലെറ്റുകൾ നിർമിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ ക്രമീകരണത്തിനായി സൗകര്യപ്രദമായ അടുക്കള, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ളസംഭരണി, ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.

 
വിപുലമായ സ്കൂൾ ലൈബ്രറി
 
സ്മാർട്ട് ക്ലാസ് റൂം
 
നവീകരിച്ച, ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി  കെട്ടിടം മുൻ റാന്നി എംഎൽഎ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.
 
കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് സജ്ജീകരിക്കുന്നു.
 
സയൻസ് പാർക്ക്




പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറിതോട്ടം

മലയാള മനോരമ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവകൃഷിയുടെ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സമഗ്ര പച്ചക്കറിത്തോട്ടം ആരംഭിച്ചു. കെ .എ തൻസീർ പദ്ധതിയുടെ co- ഓർഡിനേറ്റർ ആയി നേതൃത്വം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വളപ്പിൽ പച്ചമുളക്, പയർ, വഴുതന, വെണ്ട, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയും കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു.

സ്കൂൾ സ്റ്റുഡൻസ് ഡയറി

കേരള സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുമായി സഹകരിച്ച് 'സ്കൂൾ സ്റ്റുഡൻസ് ഡയറി' ക്ലബ്ബ് പ്രവർത്തനം നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും പരിചയപ്പെടുത്തുക, വിവിധ ഇനം പശുക്കളെ പരിചയപ്പെടുക വിവിധ ഇനം പശുക്കളെ പരിചയപ്പെടുക, ക്ഷീര ദിനവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, വിവിധ ഫാം സന്ദർശനം എന്നിവ നടന്നു.

മുന്നേറ്റം പദ്ധതി

2018 -19 വർഷത്തിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുന്നേറ്റം പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി.

 
മുന്നേറ്റം പദ്ധതി
 
സ്കൂൾ സ്റ്റുഡൻസ് ഡയറിക്ലബ്‌



. കലാകായിക പരിശീലനങ്ങൾ

. ക്ലബ്‌ പ്രവർത്തനങ്ങൾ

. കയ്യെഴുത്തു മാസികകൾ

. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ശ്രെദ്ധ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

•സി. എസ്. ഏലിയാമ്മ 05/06/1993 -30/3/1994

•എം.കെ.രാജമ്മ 16/09/1993 - 02/06/1994

•വി. അന്നാമ്മ 02/06/1994 - 31/05/1996

•എം.കെ രാജമ്മ 01/06/1996 - 31/05/1997

•വി.എം വത്സമ്മ 05/06/1997 -31/03/2001

•കെ.പി സാറാമ്മ 24/05/2001 - 31/03/2005

•ആർ.രാധാമണി 12/05/2005 -11/07/2005

• സുകൃത  പി. നായർ 18/07/2005 -07/05/2008

•സജി. എസ് 07/05/2008 -04/06/2013

•ലാലികുട്ടി പി.എസ് 05/06/2013 -31/05/2016

•സുജ. കെ 01/06/2016 -30/04/2020

•ജയശ്രീ വീ . സി 22/06/2020 -

 
സുകൃത  പി. നായർ 18/07/2005 -07/05/2008
 
ലാലികുട്ടി പി.എസ്    05/06/2013 -31/05/2016
 
സജി. എസ്               07/05/2008 -04/06/2013
 
സുജ. കെ                  01/06/2016 -30/04/2020









മികവുകൾ

  • യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് എപ്ലസ് പുരസ്കാരവും 5000 രൂപയും ലഭിച്ചു.
 
 
 
  • കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഐ ടി മേളയിൽ യുപി വിഭാഗം ഡിജിറ്റൽ പെയിന്റിങ് മത്സരത്തിൽ Aഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
  • ശിശുക്ഷേമ സമിതി സംസ്ഥാന കലോത്സവം യുപി വിഭാഗം മിമിക്രി A ഗ്രേഡോടെ ആദിത്യൻ അനിൽ മൂന്നാം സ്ഥാനവും, പ്രച്ഛന്നവേഷം സെക്കൻഡ് എ ഗ്രേഡ് അർജുൻ എസ് കുമാർ നേടി
  • ആരോഗ്യവകുപ്പ് ആർദ്രം ക്യാമ്പയിൻ ഭാഗമായി നടത്തിയ അശ്വമേധം പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
  • കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച റാന്നി താലൂക്ക് യുപി വിഭാഗം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കെസിയ തോമസ് നേടി.
  • 2021ലെ ചെറുകോൽ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡ് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി മിലൻ അന്ന ജോസഫ് നേടി.
 
 


 
2021ലെ ചെറുകോൽ പഞ്ചായത്തിലെ മികച്ച കുട്ടികർഷക്കുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡ് നേടിയ  മിലൻ അന്ന ജോസഫ്, ബഹുമാനപ്പെട്ട റാന്നി എംഎൽഎ അഡ്വക്കറ്റ് പ്രമോദ്  നാരായണനിൽ  നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.


  • ബി ആർ സി റിസോഴ്സ് ഗ്രൂപ്പിന്റെ ഭിന്നശേഷി കുട്ടികൾക്കായുള്ള തനതു പ്രവർത്തനത്തിൽ ടെറസിൽ പച്ചക്കറി കൃഷി നടത്തുന്ന ആറാം ക്ലാസിലെ വൈഷ്ണവി. വി
 
വൈഷ്ണവി തന്റെ കൃഷിത്തോട്ടത്തിൽ
 
 


ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

09.പ്രവേശനോത്സവം

10.ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു.

 
റിപ്പബ്ലിക് ദിനം
 
പ്രവേശനോത്സവം
 
2022 റിപ്പബ്ലിക് ദിന പോസ്റ്റർ- മിലൻ അന്ന ജോസഫ്
 
 
 
 
 
 
 
 


 
ക്രിസ്മസ് ആഘോഷം ഉദ്ഘാടനം -2021


 
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈനടുന്നു.


 
റിപ്പബ്ലിക് ദിനം 2022


 
പരിസ്ഥിതിദിനം

അദ്ധ്യാപകർ

.ജയശ്രീ വീ. സി (H.M)

. തൻസീർ കെ .എ

. ആൻസി ചാക്കോ

. രേഖ. ബി

.രശ്മി സോമൻ ( LPST)

.വിഷ്ണുപ്രിയ.എം (LPST)

.വിദ്യ വിജയൻ (LPST)

.ബിബിത ടി.വി (LPST)

.രശ്മി.ദാസ് (pre-primary )

. എലിസബത്ത് എബ്രഹാം (O.A)

.സുനിത (കുക്ക്)

ക്ലബുകൾ

* വിദ്യാരംഗം - രേഖ.ബി

* ഹെൽത്ത് ക്ലബ്‌-ബിബിത ടി.വി

* ഗണിത ക്ലബ്‌ -ജയശ്രീ വി.സി

*സ്റ്റുഡന്റസ് ഡയറിക്ലബ്‌-തൻസീർ

* ഇക്കോ ക്ലബ് -രശ്മി സോമൻ

*സോഷ്യൽ സയൻസ് ക്ലബ് - രേഖ. ബി

* സുരക്ഷാ ക്ലബ് -വിദ്യ വിജയൻ

*സ്പോർട്സ് ക്ലബ്-വിഷ്ണുപ്രിയ

* ഇംഗ്ലീഷ് ക്ലബ്-ആൻസിചാക്കോ

* വിമുക്തി ക്ലബ് -തൻസീർ K. A

*ഹിന്ദി ക്ലബ് -തൻസീർ K.A

തുടങ്ങിയ വിവിധതരം ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ ചുമതലഉള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ മാതൃകാപരമായി മുന്നോട്ട് പോകുന്നു.

 
 
 
 
 
 






സ്കൂൾ ഫോട്ടോകൾ

 
സമഗ്ര പച്ചക്കറിതോട്ടം
 
സ്റ്റുഡൻസ്  ഡയറിക്ലബ്ബ് പഠന യാത്ര
 
ഗാന്ധിജയന്തി വാരാഘോഷം -തുണി സഞ്ചി വിതരണം
 
ഓട്ടൻതുള്ളൽ ശില്പശാല
 
പാഠം ഒന്ന് -പാടത്തേക്ക്
 
സ്കൂൾ


 
കേരളപിറവി ദിനാഘോഷം -നെല്ലിമരം മലയാളമരം
 
മഴക്കുശേഷം സ്കൂൾ


 
 
സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ ഉണ്ടായ കാബേജ്.


 
വൃക്ഷ തൈ നടുന്നു.
 
വൃക്ഷ തൈനടുന്നു.
 
വൃക്ഷ തൈനടുന്നു.
 
പ്രവേശനോത്സവത്തിനായി അലങ്കരിച്ച ക്ലാസ് മുറി.
 
റിപ്പബ്ലിക് ദിനം 2022
 
റിപ്പബ്ലിക് ദിനം 2022






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോക്ടർ പി എൻ സുരേഷ് (മുൻ. V. C. കേരളകലാമണ്ഡലം )

2. സതീഷ് വിശ്വം (ഗായകൻ,സംഗീതസംവിധായകൻ)

3.അഖിൽ മാളിയേക്കൽ (ആറന്മുള ക്ഷേത്ര മിനിയെച്ചർനിർമാണം ലിംഗ ബുക്ക്‌ റെക്കോർഡ് ജേതാവ് )

 
ഡോക്ടർ പി എൻ സുരേഷ്(മുൻ. V. C. കേരളകലാമണ്ഡലം )
 
അഖിൽ മാളിയേക്കൽ (ആറന്മുള ക്ഷേത്ര മിനിയെച്ചർനിർമാണം ലിംഗ ബുക്ക്‌ റെക്കോർഡ് ജേതാവ് )
 
സതീഷ് വിശ്വം (ഗായകൻ,സംഗീതസംവിധായകൻ)



വഴികാട്ടി