ജി.എം.എൽ.പി.എസ് കരിങ്കല്ലത്താണി

14:42, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21813 GMLPS KARINKALLATHANI (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട  മണ്ണാർക്കാട് ഉപജില്ലയിലെ ഒരു

സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ കരിങ്കല്ലത്താണി. പാലക്കാട് മലപ്പുറം ജില്ലാതിർത്തി

പങ്കിടുന്ന കരിങ്കല്ലത്താണി എന്ന ചെറുപട്ടണത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ജി.എം.എൽ.പി.എസ് കരിങ്കല്ലത്താണി
വിലാസം
കരിങ്കല്ലത്താണി

കരിങ്കല്ലത്താണി പി.ഒ,
,
678583
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9496915089
ഇമെയിൽkarinkallathanigmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21813 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ റഹിമാൻ എ കെ
അവസാനം തിരുത്തിയത്
24-01-202221813 GMLPS KARINKALLATHANI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയ ചരിത്ര സംഗ്രഹം

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പെട്ട തച്ചനാട്ടുകര പഞ്ചായത്ത് 16-ാം വാർഡിൽ പെടുന്ന വിദ്യാലയമാണ് കരിങ്കല്ലത്താണി ജി.എം. എൽ.പി സ്കൂൾ. കരിങ്കല്ലത്താണി ടൗണിൽ നിന്നും 500 മീറ്റർ അകലെ തെക്കു കിഴക്കു ഭാഗത്തായി ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. കരിങ്കല്ലത്താണി, വെള്ളക്കുന്ന്, നടുവിലത്താണി, കൂരിക്കുണ്ട് ,തൊടുക്കാപ്പ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

ചരിത്ര പരമായി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലമാണ് കരിങ്കല്ലത്താണി. പണ്ട് കാൽനട യാത്രക്കാരുടെ ചുമടുകൾ ഇറക്കിവെക്കാൻ അത്താണിക്കല്ലുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലമാണിതെന്ന് പറയുന്നു. മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രാധാ ന്യമർഹിക്കുന്ന സ്ഥലം കൂടിയാണിത്.

തച്ചനാട്ടുകര പഞ്ചായത്തിലെ ചെത്തല്ലൂർ ഗ്രാമവാസിയും വള്ളുവനാട് താലൂക്ക് മെമ്പറുമായിരുന്ന ശ്രി. കാരുതൊടി കുഞ്ഞൻ എന്നയാൾ 1915 ൽ കരിങ്കല്ലത്താണിയിൽ സ്ഥാ പിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നാേക്കം നിൽക്കുന്നവരായിരുന്നു ഈ പ്രദേശത്തുകാർ . കരിങ്കല്ലത്താണി നിവാസികളെ നിരക്ഷരതയിൽ നിന്നും കരകയറ്റണമെന്ന് ഉദ്ദേശിച്ച് സ്ഥാപിച്ച ഈ വിദ്യാലയം അന്നത്തെ താലൂക്ക് ബോർഡിനു സ്വമേധയാ വിട്ടു കൊടുക്കുകയും ക്രമത്തിൽ ഡിസ്ട്രിക്റ്റ് ബോർഡിന് കൈമാറുകയും ചെയ്തുവെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂളുകൾ കേരള പിറവിയോടെ സർക്കാർ സ്ഥാപനങ്ങളായി മാറി.

അഞ്ചാം തരം കൂടിയുണ്ടായിരുന്ന ഈ സ്ഥാപനം കേരള വിദ്യാഭ്യാസ നിയമം അനുസരിച്ച് നാലാം തരം വരെയുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയമായി പിന്നീട് മാറി. നിലവിലുള്ള കെട്ടിടത്തിലേക്ക് മാറുന്നത് വരെ ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത് ടൗണിലുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു.

പഴകി ജീർണിച്ച  വാടക കെട്ടിടത്തിൽ നിന്ന് സ്കൂളിന് സ്വന്തം കെട്ടിടം പണിയാനുള്ള മാർഗ്ഗങ്ങൾ തേടിയത് 2020 കാലത്താണ് . പ്രൈമറി സ്കൂളുകൾക്ക് DPEP പദ്ധതി പ്രാകാരം പുതിയ കെട്ടിടങ്ങൾ അനുവദിക്കുന്നതിന്റെ വിശദാംശങ്ങൾ അറിഞ്ഞതിന്റെ വെളിച്ചത്തിൽ  20 സെന്റ് സ്ഥലം  ജനങ്ങൾ ഫണ്ട് സമാഹരിച്ച് വാങ്ങുകയും സർക്കാരിലേക്ക് വിട്ടു കൊടുക്കുകയും ചെയ്തു .

DPEP പദ്ധതി പ്രകാരം 5 ക്ലാസ്സ് മുറികളുള്ള സ്കൂൾ നിർമിക്കാൻ പി.ടി.എ ക്ക് നേരിട്ട് പണിനടത്താൻ അനുവാദം കൊടുത്തു. പണി പൂർത്തിയാക്കി 24.06.2001 ന് അന്നത്തെ ബഹു. വിദ്യാഭ്യാസ മന്ത്രി അഡ്വ: നാലകത്ത് സൂപ്പി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ് ശ്രീ സെയ്ത് മാസ്റ്റർ സ്കൂൾ കെട്ടിടം പണിയുടെ മേൽ നോട്ടം വഹിച്ചു . പുതിയ കെട്ടിടം , ചുറ്റു മതിൽ, മൂത്രപ്പുര,  കിണർ തുടങ്ങിയ സൗകര്യങ്ങളും DPEP  അനുവദിച്ചു തന്നു .

ഭൗതികസൗകര്യങ്ങൾ

ഇരുപത് സെന്റ് മാത്രം സ്ഥല വിസ്തൃതിയിലുള്ള ഈ സ്ഥാപനത്തിന്  ഓഫീസ് അടക്കം ഏഴ് ക്ലാസ്സ് മുറികൾ ഉണ്ട് . കോൺക്രീറ്റ് റൂഫ് ഉള്ള  രണ്ടു കെട്ടിടങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്  .എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .  രണ്ടു മുറികൾ ശീതികരിച്ചതാണ് . 5 ക്ലാസ്സ് മുറികൾ സ്മാർട്ട് സംവിധാനങ്ങൾ ഉള്ളവയാണ് . മുറ്റം ഇന്റർ ലോക്ക് ചെയ്തതും  മഴ നനയാത്ത വിധം ഷീറ്റ് മേഞ്ഞ് ഒപ്പൺ ഓഡിറ്റോറിയം സൗകര്യത്തോടു കൂടിയതുമാണ് . ചുറ്റുമതിലും ഗേറ്റും ഉണ്ട് .  പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.  പെൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങൾ ഉള്ള ഷീ - ടോയ്ലറ്റ്  സംവിധാനം  വിദ്യാലയത്തിലുണ്ട് . വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനായി  ഒരു ജൈവ വൈവിധ്യ പാർക്കും കൃത്രിമ കുളവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .

സ്കൂൾ അസ്സംബ്ലിക്കായി ഓപ്പൺ സ്റ്റേജ് ,

മികച്ച ശബ്ദ സംവിധാനം

വായന പ്രോത്സാഹിപ്പിക്കാൻ വായന മുറ്റം ,

കായിക വികസനത്തിനായ് സ്പോർട്ട് സ് കോർണർ എന്നിവയും വിദ്യാലയത്തിൽ സംവിധാനം ചെയ്തിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി