സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ല യിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല യിൽ ഉൾപ്പെട്ട പെരിങ്ങര ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് "പ്രിൻസ് മാർത്താണ്ഡ വർമ്മ" വിദ്യാലയം സ്ഥിതി ചെയ്യുന്നു ഒരു എയ്ഡഡ് വിദ്യാലയമാണ് .. .

പി.എം.വി.എച്ച്.എസ്. പെരിങ്ങര
വിലാസം
പെരിങ്ങര

പെരിങ്ങര പി.ഒ,
പത്തനംതിട്ട
,
689108
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04692700059
ഇമെയിൽpmvhsperingara2013@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരസ്വതി അന്തർജനം
അവസാനം തിരുത്തിയത്
23-01-202237039


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി.[[ കൂടുതൽ ചരിത്ര വിശേഷങ്ങൾ]]വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.എം.കെ.ഗോപാലൻ നായർ അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ ,പ്രൈമറി സ്കൂൾ , ഹൈസ്കൂൾ , ട്രെയിനിങ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബ്രിഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത് . മലയാളം പ്രൈമറിസ്കൂൾ തുടരെ ഏഴാം ക്ലാസ്സ് വരെയുള്ള മലയാളം ലോവർ സ്കൂളായും എട്ടും ഒൻപതും ക്ലാസ്സുകൾ കൂടിച്ചേർന്ന് മലയാളം ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു . അതോടുകൂടിത്തന്നെ മലയാളം ട്രെയിനിങ് സ്കൂൾ തുടങ്ങുകയും ചെയ്തു . മലയാളം സ്കൂൾ പ്രവർത്തിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് middle സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് നേടി . സർവ്വശ്രീ കെ എൻ വാസുദേവപ്പണിക്കർ , എൻ ബാലകൃഷ്ണപിള്ള , പി എം മാത്യു , കെ ജി ഭാസ്കരമേനോൻ , കെ നാഗസ്വാമി നമ്പൂതിരി തുടങ്ങിയ പ്രതിഭാശാലികളായ അദ്ധ്യാപകർ സ്കൂളിന്റെ യശസ് ഉയർത്തുന്നതിന് സഹായിച്ചു . ഇംഗ്ലീഷ് middle സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഇംഗ്ലീഷ് ഹൈസ്കൂൾ ആക്കി . തിരുവിതാങ്കൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ മുഖംകാണിച്ചു സ്വർണ തളികയിൽ ഉപഹാരം സമർപ്പിച്ചാണ് 1944 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് കരസ്ഥമാക്കിയത് . ആ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് പ്രിൻസ് മാർത്താണ്ഡവർമ്മ ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്‌തു .

ഭൗതികസൗകര്യങ്ങൾ

8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും L Pക്ക് 4 ക്ലാസും T T C ക്ക് 6 ക്ലാസും അൺ എയ് ഡഡ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.T.T.C യ്ക്ക് പ്രത്യേ കം ലാബ് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്. (നിലവിലില്ല)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മാതൃഭൂമി സീഡ്.

മാനേജ്മെന്റ്

‍പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1940-1968 N. Kunjuraman Nair
1968 - 1973 T. C. Mathew
1973 - 1975 T.C.George
1975 - 1978 N. Sukumara Kaimal
1978 -1979 N. G. Chandrashekharan Nair
1979 -1981 V. Krishnaswami Iyer
1981-1985 R. Lekshmana Iyer
1985 -1986 T.P.Kesava Kurup
1986 -1994 C.R. Chandrasekhara Panicker
1994 -1996 Leelemma Mathew
1996 - 98 T.K Ambujam
1998 - 99 T.Geetha
1999 - 2004 T.K.Ambujam
2004 - 2016 T.Geetha
2016-2018 T. Geetha 2018-2020 P.G. Sasikala 2020- Saraswathy Antherjanam

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാമൻ മത്തായി- മുൻ എം.എൽ. എ‍
  • അലക്സാണ്ടർ കാരക്കൽ‍ - കണ്ണൂർ മുൻ പ്രോ വൈസ് ചാൻസ് ലർ‍
  • വിഷ് ണു നാരായണൻ നമ്പൂതിരി‍ - പ്രശസ്ത മലയാള കവി‍
  • പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
  • ജി. പങ്കജാക്ഷൻ പിള്ള - മുൻ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ഗൗരി.വി, പ്രീതി.കെ.പി, പാർവതി.എസ്, ആര്യ .എസ്.കുമാർ, രൂത്ത്.റോബൻ .

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി