എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ | |
---|---|
വിലാസം | |
മേക്കോഴൂർ പേഴുംകാട് , മേക്കോഴൂർ പി.ഒ. , 689678 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0468 2276966 |
ഇമെയിൽ | sndpupsmekkozhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38555 (സമേതം) |
യുഡൈസ് കോഡ് | 32120800302 |
വിക്കിഡാറ്റ | Q87598956 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുശീല വി എസ് |
പി.ടി.എ. പ്രസിഡണ്ട് | സിബി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
23-01-2022 | 38555hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപ ജില്ലയിലെ മേക്കോഴൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എസ് എൻ ഡി പി യു പി സ്കൂൾ.
വിദ്യാലയ ചരിത്രം
-----------======----=
പത്തനംതിട്ട ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ് മേക്കോഴൂർ ഗ്രാമം. ഇവിടെ നിന്നും കിലോമീറ്ററുകൾ സഞ്ചരിച്ചു പത്തനംതിട്ട യിലും കോഴഞ്ചേരി യിലും എത്തിയാണ് കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നത്.ബുദ്ധിമുട്ട് നിറഞ്ഞ ഈ സാഹചര്യം ആണ് ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. മേക്കോഴൂർ 425-)നമ്പർ SNDP ശാഖ യുടെ നേതൃത്വത്തിൽ 1952 ജൂൺ 2ന്
സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.
-പ്രാദേശിക ചരിത്രം-
----------------_----------------
പണ്ട് ഈ പ്രദേശം കാടു മൂടിയ ഒരു സ്ഥലം ആയിരുന്നു. ധാരാളം കവുകൾ ഉണ്ടായിരുന്നു. കാ വുകൾക്ക് സമീപം ചില ഹൈന്ദവ കുടുംബങ്ങൾ വന്നു താമസിച്ചു. തുടർന്ന് നിലയ്ക്കൽ പ്രദേശത്തു നിന്നും ചില ക്രൈസ്തവ കുടുംബങ്ങളും ഇവിടെ താമസിച്ചു. അങ്ങനെ ഈ കാട് ഒരു ചെറിയ ഊര് ആയി. കുടിയേറിപ്പാർത്തവർ കാട് വീട്ടിത്തെളിച്ചു കൃഷി ചെയ്യുവാൻ തുടങ്ങി. നെൽ കൃഷിക്ക് അനുയോജ്യമായ മണ്ണ് ആയതിനാൽ കൂടുതൽ വിളവും അതിലൂടെ സാമ്പത്തിക പുരോഗതി യും ഉണ്ടായി. ഇങ്ങനെ മേൽക്കുമേൽ പുരോഗതി വന്നു കൊണ്ടിരിക്കുന്ന ഊര് എന്ന അർത്ഥത്തിൽ മറ്റു ദേശ വാസികൾ ഇതിനെ "മേൽക്കോഴൂർ " എന്ന് വിളിക്കാൻ തുടങ്ങി. "മേൽക്കോഴൂർ "ലോപിച്ച് പിൽക്കാലത്തു മേക്കോഴൂരായി മാറി.
ഭൗതിക സൗകര്യങ്ങൾ
മേക്കോഴൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മൂന്നു കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ്സ് മുറികളും, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ് എന്നിവയും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യാനായി പാചകപ്പുരയുണ്ട്. വൈദ്യുതിയും ശുദ്ധ ജല ലഭ്യതയും ഉണ്ട്. കൈറ്റ് നൽകിയ രണ്ട് ലാപ്ടോപ് ഉം ഒരു പ്രൊജക്ടറും കുട്ടികൾക്ക് പ്രയോജനപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മേക്കോഴൂർ പ്രദേശത്തെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഇവിടുത്തെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിക്കണം എന്നുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പൊതുവിദ്യാലയ കൂട്ടായ്മയാണ് "ഒരുമ ". മേക്കോഴൂരിന്റെ പൊതു വിദ്യാലയ കൂട്ടായ്മയായ "ഒരുമ "യുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ജന പങ്കാളിത്ത ത്തോടെ നടത്തി വരുന്നു. കലാ കായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം നേടുകയും ചെയ്തു വരുന്നു. സ്കൂൾ ക്ലബ്ബ് കളുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ നടപ്പിലാക്കുന്നു. കൃഷി വകുപ്പിന്റെ സഹായത്തോടെ "സ്കൂൾ ഗാർഡൻ "പദ്ധതി യിൽ അംഗമാവുകയും സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറി കൾ ഉൽപാദിപ്പിക്കുകയും ചെയ്തു വരുന്നു. എല്ലാ വർഷവും വിവിധ സ്കോളർഷിപ്പുകൾക്ക് കുട്ടികൾ അർഹരാകാറുണ്ട്
മുൻസാരഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ചു പുറത്തുപോയ പലരും നല്ല നിലയിലുള്ള ഉദ്യോഗങ്ങളിൽ എത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് അധ്യാപകനായി വിരമിച്ച ശ്രീ എം. എം ജോസഫ് മേക്കോഴൂർ. രാജ്യാന്തര പാവ നാടക പരിശീലകനും അറിയപ്പെടുന്ന ഗ്രന്ഥകാരനുമാണ് അദ്ദേഹം. ദിന വിജ്ഞാന കോശം, നീലമ്പയുടെ ഊര്, ആറന്മുള പൈതൃകം തുടങ്ങിയവ ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്.
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട യിൽ നിന്നും ബസ് മാർഗം 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.