മുഴപ്പിലങ്ങാട് എൽ പി എസ്
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർസൗത്ത് ഉപജില്ലയിലെ മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മുഴപ്പിലങ്ങാട് എൽ പി സ്കൂൾ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുഴപ്പിലങ്ങാട് എൽ പി എസ് | |
---|---|
വിലാസം | |
മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠത്തിന് സമീപം , മുഴപ്പിലങ്ങാട് പി.ഒ. , 670662 , കണ്ണൂർ ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0497283942094 |
ഇമെയിൽ | muzhappilangadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13207 (സമേതം) |
യുഡൈസ് കോഡ് | 32020200205 |
വിക്കിഡാറ്റ | Q64460417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുഴപ്പിലങ്ങാട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. സി |
പി.ടി.എ. പ്രസിഡണ്ട് | വിജേഷ്.സി |
എം.പി.ടി.എ. പ്രസിഡണ്ട് | റോഷ്ന.കെ.പി |
അവസാനം തിരുത്തിയത് | |
21-01-2022 | Soorajkumarmm |
ചരിത്രം
1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്.
തെക്ക് കിഴക്കായി അഞ്ചരക്കണ്ടി പുഴയും തെക്ക് പടിഞ്ഞാറ് അറബിക്കടലും വടക്ക് കിഴക്ക് കണ്ണൂർ കോർപ്പറേഷൻ , പെരളശ്ശേരി കടമ്പൂർ പഞ്ചായത്തുകളും അതിരുകളായുള്ള
തീരദേശ ഗ്രാമമായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണഗുരു മഠത്തിനു സമീപം ദേശീയപാതയുടെ കിഴക്കു വശത്തായിട്ടാണ് മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള വിദ്യാലയം 1918 -ൽ ആണ് സ്ഥാപിച്ചത്. സ്കൂളിൻറെ സ്ഥാപക മാനേജർ ഒ.പി കേളൻ മാസ്റ്ററായിരുന്നു.
തീരദേശ ഗ്രാമമായതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെയും കൂലി തൊഴിലാളികളുടെയും മക്കളായിരുന്നു വിദ്യാലയത്തിൽ പഠിച്ച് വരുന്നത്. തുടക്കം മുതലേ പാഠ്യപാഠ്യേതര പദ്ധതി പ്രവത്തനങ്ങളിൽ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട്.
സബ്ജില്ലാ മേളകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവച്ച് നമ്മുടെ കുട്ടികൾ വിദ്യാലയതിൻ്റെ പ്രശസ്തി ഉയർത്താറുണ്ട്. നല്ലവരായ നാട്ടുകാരുടെയും, വായനശാലകളുടെയും, ക്ലബ്ബ് ഭാരവാഹികളുടെയും, എല്ലാവിധ സഹായസഹകരണങ്ങളും നമ്മുടെ വിദ്യാലയത്തിന് ലഭിക്കാറുണ്ട്. ഓരോ കുട്ടിയും മികച്ച പൗരനായിത്തീരുക എന്നതാണ് വിദ്യാഭ്യാസത്തിൻറെ പരമമായ ലക്ഷ്യം. ഇതിനാവശ്യമായ ഗുണമേന്മയുള്ളതും സാമൂഹിക നീതിയിലധിഷ്ഠിതവുമായ വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും നൽകുവാനുള്ള കടമ വിദ്യാലയത്തിനുണ്ട്.
വിദ്യാലയത്തിൽ 1990 - 91 അധ്യയന വർഷം മുതൽ 2006 -07 അധ്യയന വർഷം വരെ ക്ലാസുകളിൽ രണ്ടുവീതം ഡിവിഷനുകളായി 280 ൽ അധികം വിദ്യാർഥികൾ പഠിച്ചു വന്നിരുന്നു. 2007 -08 അധ്യായന വർഷം മുതൽ ഡിവിഷനുകളുടെ എണ്ണം കുറഞ്ഞു വന്നു ഇപ്പോൾ അഞ്ച് ഡിവിഷനുകൾ മാത്രമാണുള്ളത്.
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും കുട്ടികൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ ഉള്ള പ്രവർത്തനങ്ങൾ വർഷംതോറും പിടിഎ, വികസന സമിതി, സ്റ്റാഫ് ഇവർ ആലോചിച്ച് നടപ്പിലാക്കാറുണ്ട്. 2014-15 അധ്യയന വർഷം മുതൽ പി ടി എ യുടെ സഹകരണത്തോടെ പ്രീപ്രൈമറി (എൽ.കെ.ജി ,യു.കെ.ജി )ക്ലാസുകളും നടന്നുവരുന്നുണ്ട്. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. നിലം ടൈൽ പാകി വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.
കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഇല്ല എന്നുള്ളത് വിദ്യാലയത്തിന് ഒരു പ്രധാന ന്യൂനതയാണ്. അറബിക് അധ്യാപകൻ അടക്കം ആറ് അധ്യാപകരും രണ്ട് പ്രീ-പ്രൈമറി ടീച്ചർമാരും ഒരു പാചകക്കാരിയും അടങ്ങുന്നതാണ് വിദ്യാലയത്തിലെ സ്റ്റാഫിൻ്റെ വലുപ്പം.
ഭൗതികസൗകര്യങ്ങൾ
കിണർ ശുദ്ധജല സൌകര്യം കമ്പ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
സഹവാസ ക്യാമ്പ് പഠന യാത്ര തയ്യൽ പരിശീലനം അഗർബത്തി നിർമാണം
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്‌മെൻറ്
മുൻസാരഥികൾ
ഒ പി കേളൻ മാസ്റ്റർ എം പി കല്യാണി പി പാർവതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)
സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)
വഴികാട്ടി
{{#multimaps: 11.7930455,75.4519225 | width=800px | zoom=16 }}