ഇ. എ. എൽ. പി. എസ്സ്. തേവർകാട്
പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തേവർകാട് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് തേവർകാട്. മലങ്കര മാർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ൽ ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം .
ഇ. എ. എൽ. പി. എസ്സ്. തേവർകാട് | |
---|---|
വിലാസം | |
തേവർകാട് ഇര വിപേരൂർ പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | thevarkadealp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37333 (സമേതം) |
യുഡൈസ് കോഡ് | 32120600120 |
വിക്കിഡാറ്റ | Q87593767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാ ബേബി |
പി.ടി.എ. പ്രസിഡണ്ട് | സുജാ വാട്സൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീന ജോയ്സ് ജോസഫ് |
അവസാനം തിരുത്തിയത് | |
21-01-2022 | 37333 |
ചരിത്രം
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ജംഗ്ഷന് തെക്കു കിഴക്കു മാറി തിരുവല്ല കോഴഞ്ചേരി റോഡിന് തെക്കുഭാഗത്തായി പൊടിപ്പാറ ജംഗ്ഷന് സമീപം മനോഹരമായ ഒരു ചെറിയ കുന്നിൽ മലങ്കര മർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ ഈ വിദ്യാലയം.വിവിധ സാമൂഹിക സാംസ്കാരിക ആധ്യാത്മിക പ്രസ്ഥാനങ്ങൾ ഈ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നാനാജാതിമതസ്ഥരായ ഒട്ടനേകം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം പൂർത്തിയാക്കിയശേഷം ഉന്നത നിലയിലായി തീർന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാള ജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ അവതരിപ്പിച്ച സാമൂഹിക നേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകനുമായ പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ കേന്ദ്രം ഈ പ്രദേശത്താണ്. കേവലം രണ്ട് ക്ലാസ്സുകൾ മാത്രമായി ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലു വരെ ക്ലാസുകളിലായി പഠനം നടക്കുന്നു. അധ്യാപകരും എൽ. എ. സിയും പിടിഎയും ചേർന്ന് ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫീസ് മുറിയും ഒരു ഹാളും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.ഹാളിൽ തന്നെ സ്ക്രീനുകൾ ഉപയോഗിച്ച് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഫീസ് മുറിയോട് ചേർന്ന് വായനശാലയും കമ്പ്യൂട്ടർ ലാബും ക്രമീകരിച്ചിരിക്കുന്നു. പ്രൈമറി ക്ലാസുകൾക്ക് ഒപ്പം തന്നെ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. പരിമിതമായ സ്ഥലത്തിൽ കളിസ്ഥലം,പൂന്തോട്ടം,കൃഷിസ്ഥലം,എന്നിവയായി തരംതിരിച്ചിരിക്കുന്നു. ഭക്ഷണ പാചകത്തിനായി പാചകപ്പുര സ്കൂളിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്നു. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ ക്രമീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ
- കായിക മത്സരങ്ങൾ
- ക്വിസ് കോമ്പറ്റീഷൻ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
{{#multimaps: 9.379296, 76.641935 |width=800px | zoom=16 }}
തിരുവല്ല കോഴഞ്ചേരി റൂട്ടിലെ പൊടിപ്പാറ ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ ദൂരം..