സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്
വിലാസം
സെൻ്റ് മേരീസ് എൽ പി എസ് വെട്ടുകാട്,
,
ടൈറ്റാനിയം പി.ഒ.
,
695021
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0471 2501526
ഇമെയിൽstmaryslpsvettucaud@gmail.com
കോഡുകൾ
സ്കൂൾ കോഡ്43319 (സമേതം)
യുഡൈസ് കോഡ്32141000319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്89
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു വൈ
പി.ടി.എ. പ്രസിഡണ്ട്റിജു
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
19-01-202243319 3


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു. എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു. 1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ 532 കുട്ടികളാണ്ടായിരുന്നത്. ഹൈസ്കൂളിനോട് ചെർന്ന് പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേക ഹെഡ്മിസ്ട്രസ് ഉണ്ടായിരുന്നില്ല. 1961 സെപ്റ്റംബർ 5 ന് അഞ്ചാം ക്ലാസ്സ് ഹൈസ്കൂളിനോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെ കോൺവെൻറിൻറെ മേൽനോട്ടത്തിൽ പ്രത്യേകം ഹെഡ്മിസ്ട്രിസ്സിൻറെ കീഴിൽ സെൻറ് മേരീസ് കോൺവെൻറ് എൽ.പി.എസ്. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തീരപ്രദേശത്തുള്ള കുഞ്ഞുങ്ങളെ കുറെ കൂടി ആത്മീയതയിലും, ചിട്ടയിലും വളർ‍ത്തിയെടുക്കുക എന്നതായിരുന്നു ഈ സ്കൂളിൻറെ പ്രധാന ലക്ഷ്യം.

ഈ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഒരു പുതിയ കെട്ടിടം കൂടി നിർമ്മിക്കപ്പെട്ടു. ഈ അടുത്ത കാലംവരെ ഏകദേശം എണ്ണൂറോളം കുട്ടികൾ പഠിച്ചിരുന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ ചുറ്റുപാടും പൊട്ടിമുളച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ വേലിയേറ്റത്തിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടാകുന്നു. ഇന്ന് മത്സ്യത്തൊഴിലാളികളുടെയും വയർലസ്, ബാലനഗർ എന്നീ കോളനികളിലെയും നിർധനരായ 500 ൽ താഴെ വരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നു. സ്റ്റാൻഡേർഡ് 1 മുതൽ 4 വരെ മൂന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. 2004 മുതൽ ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം ഒരു ഡിവിഷൻ വീതം ഒന്നു മുതൽ നാലുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളായി മാറ്റിയിട്ടുണ്ട്. 2000-ാം ആണ്ടു മുതൽ ഈ സ്കൂളിൽ എല്ലാ കുഞ്ഞുങ്ങൾക്കും കംപ്യൂട്ടർ പഠനം നടത്തി വരുന്നു.

വെട്ടുകാട്, ബാഗനഗർ, വയർലസ് കോളനി ആൾസെയിൻറ്സ് തുടങ്ങിയ പ്രദേശങ്ങളിലെ ഉന്നമനത്തിന് കാരണഭൂതരായവരെല്ലാംതന്നെ ഈ സ്കൂളിൽ പഠിച്ചവരാണ്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചവരിൽ ഒട്ടേറെ അധ്യാപകർ, അഭിഭാഷകർ, വലിയ ബിസിനസ്സുകാർ, ഡോക്ടർ, എഞ്ചിനീയർമാർ, വൈദികർ, സന്യാസി, സന്യാസിനികൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ സേവക എന്നിവരുൾപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.49523,76.90218 | zoom=18 }}