പനമ്പറ്റ ന്യൂ യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പനമ്പറ്റ ന്യൂ യു പി എസ്‍ | |
---|---|
പ്രമാണം:പനമ്പറ്റന്യൂയുപിസ്ക്കൂൾ.jpg | |
വിലാസം | |
പനമ്പറ്റ,മാലൂർ തോലമ്പ്ര പി.ഒ, പേരാവൂർ (വഴി) , 670673 | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 0490 2401070 |
ഇമെയിൽ | panambattanewups@gmaiol.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14766 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മഞ്ജുള കുമാരി പി വി |
അവസാനം തിരുത്തിയത് | |
19-01-2022 | Mps |
ചരിത്രം
ചിരപുരാതനമായ പുരളിമലയുടെ താഴ്വാരത്തുള്ള മാലൂർ ഗ്രാമ പഞ്ചായത്തിലെ പനമ്പറ്റ എന്ന പ്രദേശത്താണ് പനമ്പറ്റ ന്യൂ യു പി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന നമ്മുടെ പ്രദേശത്ത് വിജ്ഞാനത്തിന്റെ പ്രകാശം പരത്താൻ വേണ്ടിയുള്ള നാട്ടുകാരുടെ ആഗ്രഹത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് ഈ വിദ്യാലയം. 29.12.1941 ലാണ് മലബാർ ഡി. ഇ. ഒ. സ്ക്കൂൾ അനുവദിച്ചത്.തുടർന്ന് പഠിക്കാനുള്ള വിദ്യാർത്ഥികളുടെ താല്പര്യവും നാട്ടുകാരുടെ ഉത്സാഹവും കാരണം ഈ വിദ്യാലയം 1948 ൽ ഹയർ എലിമെന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തു. മാലൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ യു പി സ്ക്കൂളായിരുന്നു ഇത്. എലമെന്ററി സ്ക്കൂളായിരുന്ന കാലത്ത് ശ്രീ. കാരായി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി. പി കെ രാമൻ നായർ എന്നിവരായിരുന്നു സ്ക്കൂളിന്റെ മാനേജ് മെന്റ് നടത്തിയിരുന്നത് .ഹയർ എലിമെന്ററി സ്ക്കൂളായപ്പോൾ തോലമ്പ്ര അധികാരിയായിരുന്ന ശ്രീ. കെ പി നാരായണൻ നമ്പ്യാർ മാനേജരായി.തലശ്ശേരി മുൻസിപ്പൽ സ്ക്കൂളിൽ നിന്നും വിരമിച്ച് വന്ന പ്രഗത്ഭനായ ശ്രീ. കെ ഗോപാലമാരാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. മാലൂരിന്റെ സാംസ്കാരിക രംഗങ്ങളിൽ പുതിയ വെളിച്ചം പ്രസരിപ്പിക്കുന്ന മഹത്തായ സ്ഥാപനമായി ഇന്നും പനമ്പറ്റ ന്യൂ യു പി സ്ക്കൂൾ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.890585260069004, 75.64226402571109 | width=800px | zoom=17}}