പനമ്പറ്റ ന്യൂ യു പി എസ്‍/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാലൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ യു പി സ്ക്കൂളായിരുന്നു ഇത്. എലമെന്ററി സ്ക്കൂളായിരുന്ന കാലത്ത് ശ്രീ. കാരായി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി. പി കെ രാമൻ നായർ എന്നിവരായിരുന്നു സ്ക്കൂളിന്റെ മാനേജ് മെന്റ് നടത്തിയിരുന്നത് .ഹയർ എലിമെന്ററി സ്ക്കൂളായപ്പോൾ തോലമ്പ്ര അധികാരിയായിരുന്ന ശ്രീ. കെ പി നാരായണൻ നമ്പ്യാർ മാനേജരായി.തലശ്ശേരി മുൻസിപ്പൽ സ്ക്കൂളിൽ നിന്നും വിരമിച്ച് വന്ന പ്രഗത്ഭനായ ശ്രീ. കെ ഗോപാലമാരാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. മാലൂരിന്റെ സാംസ്കാരിക രംഗങ്ങളിൽ പുതിയ വെളിച്ചം പ്രസരിപ്പിക്കുന്ന മഹത്തായ സ്ഥാപനമായി ഇന്നും പനമ്പറ്റ ന്യൂ യു പി സ്ക്കൂൾ നിലകൊള്ളുന്നു.