സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കുണ്ടുതോട്
വിലാസം
കുണ്ടുതോട്

കുണ്ടുതോട്
,
കുണ്ടുതോട് പി.ഒ.
,
673513
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ0496 2994235
ഇമെയിൽgupskunduthode@gmail.com
കോഡുകൾ
സ്കൂൾ കോഡ്16465 (സമേതം)
യുഡൈസ് കോഡ്32040700103
വിക്കിഡാറ്റQ64551989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകാവിലുംപാറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ167
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീശൻ സി
പി.ടി.എ. പ്രസിഡണ്ട്ബിജു കെ ആർ
എം.പി.ടി.എ. പ്രസിഡണ്ട്മിനി റോയ്
അവസാനം തിരുത്തിയത്
18-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

	മലയോരത്തിനൊരു അക്ഷര വാത്മീകം

ഏതൊരു പ്രദേശത്തിന്റെയും സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കേണ്ടത് ആ പ്രദേശത്തെ വിദ്യാലയമാണ്.അവിടെ ആദ്യമായി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രസ്തുത പ്രദേശത്തിന്റെവികാസ പരിണാമവുമായി ബന്ധമുണ്ടാവുക സ്വാഭാവികം. കുണ്ടുതോട് ഗവൺമെന്റ് യു.പി.ക്കും അതിന്റെ ചരിത്രം കുണ്ടുതോട് പ്രദേശത്തിന്റെ ഗതകാല ചരിത്രവുമായി ബന്ധപ്പെടുത്തി മാത്രമേ അവതരിപ്പിക്കുവാൻ കഴിയൂ.

ഇന്നലെയുടെ ചരിത്രം ഇന്നിന്റെ പാ‌ഠവും വഴികാട്ടിയുമാണ്. വിദ്യാലയ ചരിത്രമാകട്ടെ അത് സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗവും.ഒരു ജനതയുടെ യഥാർത്ഥ ചരിത്രം അവരുടെ സാംസ്ക്കാരിക ചരിത്രവുമാണ്. കാവിലുംപാറ പഞ്ചായത്തിലെ കിഴക്കൻ മലയോര പ്രദേശമായ കുണ്ടുതോട്ടിൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയത്തിന് അൻപതിലേറെ വർഷങ്ങളുടെ ചരിത്രം പറയാനുണ്ട്. കൃഷിക്ക് പറ്റിയ മണ്ണും ജലലഭ്യതയും ഉള്ള ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും കർഷകരും കർഷകത്തൊഴിലാളികളുമാണ്. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ എല്ലാ കാർഷിക വിളകളും ഈ പ്രദേശത്തുണ്ട്. ഒരു കോട്ടപോലെ ചുറ്റും കാണുന്ന മലകൾ ഇവിടുത്തെ പ്രകൃതി ഭംഗിക്ക് മാറ്റു കൂട്ടുന്നു. കിഴക്കൻ മലകൾക്കപ്പുറത്ത് വയനാട് ചുരമാണ്. കാടും മലകളും ഉള്ളതിനാൽ നന്നായി മഴ ലഭിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. 1930 കളിൽ ഇവിടെ കുടിയേറ്റം ആരംഭിച്ചു. ആദ്യമായി എത്തിയത് കദളിക്കാട്ടിൽ തോമസ്, കുണ്ടുതോട്ടിൽ ചെറിയ അമ്മത് എന്നിവരുടെ കുടുംബങ്ങളാണ് 1916ൽ നോർമ്മൻ സായ്പ്പ്സ്ഥാപിച്ച പിയേഴ്സ് ലസ്ലി കംപനിയുടെ ഒരു തോട്ടം ഇവിടെ ഉണ്ട്. കുടിയേറ്റക്കാരുടെ എണ്ണം ക്രമത്തിൽ വർദ്ധിച്ചെങ്കിലും യാത്രാ പ്രശ്നം വളരെക്കാലം പരിഹരിക്കപ്പെടാതെ കിടന്നു. ഈ പ്രദേശത്തുകാർക്ക് പുറത്തുപോയി വിദ്യാഭ്യാസം നേ‌ടാൻ സൗകര്യം ഉണ്ടായിരുന്നില്ല. രക്ഷിതാക്കൾക്ക് അവരുടെ മക്കളുടെ പഠനം ഒരു പ്രശ്നമായി തീർന്നു. പ്രശ്ന പരിഹാരാർത്ഥം ആദ്യമായി ആശാൻ പള്ളിക്കൂടം ആരംഭിച്ചു. ജോസഫ് മേസ്ത്രി എന്ന ആളുടെ സ്ഥലത്ത് ഒരു ഷെഡിൽ കുട്ടികളുമായാണ് തുടക്കം. ആശാൻ എന്നായിരുന്നു അന്നത്തെ അധ്യാപകൻ അറിയപ്പെട്ടിരുന്നത്. ഈ കുടി പള്ളിക്കൂടമാണ് പിന്നീട് ഏകാധ്യാപക വിദ്യാലയമായി മാറിയത്. വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു ആദ്യ അധ്യാപകൻ. പിന്നീടാണ് ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് മാറ്റിയത്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അനുവദിച്ചത് ആദ്യകാല കുടിയേറ്റ കർഷകനായ കദളിക്കാട്ടിൽ തോമസ് ആയിരുന്നു. സ്കൂളിന്റെ ആദ്യത്തെ പി.ടി.എ. പ്രസിഡ‍ണ്ടും അദ്ദേഹമായിരുന്നു. നാട്ടുകാർ ചേർന്ന് കെട്ടിയുണ്ടാക്കിയ ഓല ഷെഡിലാണ് ആദ്യമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശക്തമായ പി.ടി.എ. കമ്മിറ്റിയുടെ സഹായത്താൽ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെട്ടു വന്നു. ഈ പ്രദേശത്തുകാരുടെ വിദ്യാഭ്യാസത്തിനുള്ള ഒരേഒരു സ്ഥാപനമെന്ന നിലയിൽ നാട്ടുകാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പരിശ്രമിച്ചു. 1976ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളായി ഈ സ്ഥാപനം വളർന്നു. എൽ.പി. വിഭാഗത്തിൽ ഓടുമേഞ്ഞ കെട്ടിടങ്ങൾക്കു പുറമേ പത്തു ക്ലാസ്സു മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഒരു ഓഡിറ്റോറിയവുമുണ്ട്. ഗവൺമെന്റിൽ നിന്നും ലഭിച്ച ധനസഹായമുപയോഗിച്ച് മൂത്രപ്പുര, കക്കൂസ്, വാട്ടർ ടാങ്ക് എന്നിവയും പണികഴിപ്പിച്ചു വൈദ്യുതി, ഫോൺ സൗകര്യങ്ങളും എം.എൽ.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ 5 കംപ്യൂട്ടറുകളും സ്കൂളിൽ ഉണ്ട്. കുണ്ട്തോട് അണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിയിൽ നിന്നും സ്കൂളിലേക്ക് റോഡ് സൗകര്യവുമുണ്ട്..കഴിഞ്ഞ വർഷം സുവർണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പല പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി ഇത് നാട്ടുകാരും സ്കൂളുമായുള്ള ബന്ധം മെച്ചപ്പെടുവാനും സ്കൂളിന്റെയശസ്സ് വർദ്ധിക്കാനും കാരണമായി ഇപ്പോൾ ഇവിടെ 13 ഡിവിഷനുകളും അഞ്ഞൂറോളം കുട്ടികളും 19 അധ്യാപകരുമാണ് ഉള്ളത്. നല്ല പഠന അന്തരീക്ഷവും സ്കൂളിന്റെ പുരോഗതിക്ക് അക്ഷീണം പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യുമാണ് ഇവിടെ ഉള്ളത്. ശ്രീ കെ..വി.സജി പി.‌ടി.എ. പ്രസിഡണ്ട്. കുട്ടികളുടെ അച്ചടക്കം കൃത്യനിഷ്ട, ശുചിത്വം, എന്നീ കാര്യങ്ങളിൽ അധ്യാപകർ വളരെയേറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തവും അഭിമാനാർഹമായ നേട്ടവും ഉണ്ടാക്കിയെടുക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

എൽ.പി. വിഭാഗത്തിൽ ഓടുമേഞ്ഞ കെട്ടിടങ്ങൾക്കു പുറമേ പത്തു ക്ലാസ്സു മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഒരു ഓഡിറ്റോറിയവുമുണ്ട്. ഗവൺമെന്റിൽ നിന്നും ലഭിച്ച ധനസഹായമുപയോഗിച്ച് മൂത്രപ്പുര, കക്കൂസ്, വാട്ടർ ടാങ്ക് എന്നിവയും പണികഴിപ്പിച്ചു വൈദ്യുതി, ഫോൺ സൗകര്യങ്ങളും എം.എൽ.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ 5 കംപ്യൂട്ടറുകളും സ്കൂളിൽ ഉണ്ട്. കുണ്ട്തോട് അണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിയിൽ നിന്നും സ്കൂളിലേക്ക് റോഡ് സൗകര്യവുമുണ്ട്..കഴിഞ്ഞ വർഷം സുവർണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പല പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി ഇത് നാട്ടുകാരും സ്കൂളുമായുള്ള ബന്ധം മെച്ചപ്പെടുവാനും സ്കൂളിന്റെയശസ്സ് വർദ്ധിക്കാനും കാരണമായി ഇപ്പോൾ ഇവിടെ 13 ഡിവിഷനുകളും അഞ്ഞൂറോളം കുട്ടികളും 19 അധ്യാപകരുമാണ് ഉള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.66881, 75.82095 |zoom=18}} {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കുണ്ടുതോട്&oldid=1331589" എന്ന താളിൽനിന്ന് ശേഖരിച്ചത്