എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ മൂന്നാം സ്ഥാനം

ലിറ്റിൽ കൈറ്റ്സ് അവാർഡ്
ലിറ്റിൽ കൈറ്റ്സ് അവാർഡ്
ലിറ്റിൽ കൈറ്റ്സ് സെർറ്റിഫിക്കറ്റ്
ലിറ്റിൽ കൈറ്റ്സ് സെർറ്റിഫിക്കറ്റ്
  എ.എം.എം ഹയർ സെക്കന്ററി സ്കൂളിന്റെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ മൂന്നാം  സ്ഥാനം 
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ലീഡർഅനന്ദു കൃഷ്ണൻ എ
ഡെപ്യൂട്ടി ലീഡർആദംഷ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
15-01-2022Asha Aranmula

ഡിജിറ്റൽ മാഗസിൻ 2020

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 പടവുകൾ

പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം (06/06/2019)

 
പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം
 
പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം

ഇടയാറന്മുള: ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ്ന്റെ ഡോക്യൂമെന്റഷൻ എടുത്തു പറയേണണ്ടതാണ്.ഇവരിൽ ജെഫിൻ, സിദ്ധാർഥ് തുടങ്ങിയ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)

 
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
 
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഈ വർഷത്തെ ആദ്യ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത് . പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച്.എം) 20/06/2019നെ നടത്തി .കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ ബൈജു സർ (ആറന്മുള സബ് ഡിസ്ട്രിക്ട് )ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, സൈബർസുരക്ഷ,ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ ,ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റിൽ ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ും.ഏകദിന പരിശീലത്തിൽ ലീഡറായി സുഹൈൽ അബു നെയും ഡെപ്യൂട്ടി ലീഡറായി ആദംഷയെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ആശ പി മാത്യു ഉം ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ക്രമ നമ്പർ പേര്
1 റിപ്പോർട്ട്

ഹൈടെക്ക് ക്ലാസ്റും പരിപാലനം(21.6.2019)

 
ഹൈടെക്ക് ക്ലാസ്റും പരിപാലനം

ഇടയാറന്മുള : കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കും സിദ്ധാർഥ് സി ആർ 21.6.2019 യിൽ ക്ലാസുകൾ എടുത്തു.കൂടാതെ ഈ വർഷം യൂണിറ്റ് തലത്തിൽ വിവിധ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഗെയിമുകളും ഇലക്ട്രോണിസിലെ വിവിധ സാധ്യതകൾ സമൂഹത്തിൽ എത്തിയ്ക്കുന്ന പ്രവർത്തനങ്ങൾക്കും നാം പങ്കാളികൾ ആകണം എന്ന് അറിയിച്ചു .

ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)

 
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ
 
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019(05.07.2019)

 
ലിറ്റിൽ കൈറ്റ്സ് അവാർഡ്ദാനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 1898 യൂണിറ്റുകളിൽ ഇലക്ട്രോണിക്സ്, മലയാളം കബ്യൂട്ടിങ്, സൈബർ സുരക്ഷ മേഖലകൾക്കു പുറമേ മോബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ്, ഇ-കോമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടീവി, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ പ്രവർത്തനം.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018-19 വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ യൂണിറ്റുകൾക്കുള്ള അവാർഡ്ദാന ചടങ്ങ് 2019 ജൂലൈ 5ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽവച്ച് ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. എ.ഷാജഹാൻ(I.A.S) സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ്, കെ അൻവർ സാദത്ത് വൈസ് ചെയർമാൻ(കൈറ്റ്) തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥിൽ നിന്ന് ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് 10,000 രൂപയും പ്രശസ്തിപത്രവും മെമെന്റവും അടങ്ങിയ പ്രഥമ അവാർഡ് ലഭിച്ചു.

അനിമേഷൻ പരിശീലനം (20/07/2019)

 
അനിമേഷൻ പരിശീലനം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യു പി തലത്തിലുള്ള കുട്ടികൾക്ക് അനിമേഷൻ ക്ലാസുകൾ എടുക്കുന്നു






ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019)

 
ചന്ദ്രയാൻ -2 വിക്ഷേപണം കാണുന്ന അനർഘ നിമിഷങ്ങൾ
 
ചന്ദ്രയാൻ -2 വിക്ഷേപണം...ഒരു പഠനം
 
ചന്ദ്രയാൻ -2 വിക്ഷേപണം ചരിത്ര വിജയത്തിലേക്ക് രാജ്യത്തിന്റെ കുതിച്ചുയരയൽ

ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

ചന്ദ്രയാൻ -2 വിക്ഷേപണംആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാനിദ്ധ്യത്തിൽ ചന്ദ്രയാൻ -2 വിക്ഷേപണം വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കാണിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായി.



ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി (29/08/2019)

 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി കാണുന്ന കുട്ടികൾ
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി കാണുന്ന കുട്ടികൾ

ഇടയാറന്മുള : വിജയത്തിലേക്ക് എളുപ്പ വഴികൾ ഇല്ലെന്നും പടികൾ നടന്നു കയറുക തന്നെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി...പടികൾ കയറണമെങ്കിൽ നമ്മൾ‌ പൂർണ ശാരീരികക്ഷമതയുള്ളവരായിരിക്കണം. ശാരീരികക്ഷമതയുള്ളവരുടെ അതിര് ആകാശമായിരിക്കും....ശരീരം ആരോഗ്യമുള്ളതാണെങ്കിൽ മനസ്സും അങ്ങനെ തന്നെയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു....ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പച്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം...ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രിമാരും, സ്കൂൾ വിദ്യാർഥികളും സെലിബ്രറ്റികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.... ഞങ്ങളുടെ സ്കൂളിൽ ഈ പരിപാടിയുടെ തത്സമയ പ്രക്ഷേപണം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി .




പ്രതിഭയെ ആചരിക്കൽ (14/11/2019)

 
പ്രതിഭയെ ആചരിക്കൽ

പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുക എന്നപരിപാടി നടത്തി .ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം റോഷൻ ഇടയാറന്മുളയുമായി അഭിമുഖം നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് റോഷൻ ഇടയാറന്മുളയെ ആദരിച്ചു. സ്കൂൾ തലം മുതൽ നിരവധി അനുകരണ വേദികളിൽ പങ്കിട്ട ഈ കലാകാരൻ മാർത്തോമാ സഭയുടെ അനുഗ്രഗീത മാർ ക്രിസ്റ്റോസ്റ്റാം തിരുമേനിയെ ആദ്യമായി വേദിയിൽ അനുകരിച്ചു എന്ന പേര് കൂടെ ഇദ്ദേഹത്തിന് സ്വന്തം. കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് കൂടിയായ ഈ കലാകാരൻ എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂടെയാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു പ്രതിപകളെ ആദരിക്കുന്ന ഈ അവസരത്തിൽ സ്കൂൾ ഒന്നടങ്കം റോഷൻ ഇടയാറന്മുളയെ ആദരിച്ചു .കുട്ടികളുമായി കുറച്ചു സമയം സ്കൂളിൽ അദ്ദേഹം ചിലവഴിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു .