ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽ. പി. എസ്സ്. പെരുമ്പാറ
വിലാസം
കുറിയന്നൂർ

കോള ഭാഗം പി.ഓ പി.ഒ.
,
689545
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 05 - 1926
വിവരങ്ങൾ
ഇമെയിൽperumparalps146@gmail.com
കോഡുകൾ
സ്കൂൾ കോഡ്37327 (സമേതം)
യുഡൈസ് കോഡ്32120600214
വിക്കിഡാറ്റQ87593737
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറേച്ചൽ ജോൺ
പി.ടി.എ. പ്രസിഡണ്ട്വർഗീസ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സുജു ബിനു.
അവസാനം തിരുത്തിയത്
13-01-202237327 lps


പ്രോജക്ടുകൾ





ചരിത്രം

സർവ്വശിക്ഷാ അഭിയാനു  മുമ്പ് എൽ.കെ.ജിക്കും യു.കെ.ജിക്കും വളരെ മുമ്പ് തറ, പറ എന്ന് സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട് എഴുതിപ്പഠിപ്പിച്ചകാലം.... കംപ്യുട്ടർ ഗെയിമിനും ക്രിക്കറ്റ് ഭ്രാന്തിനു മുമ്പ് കിളിത്തട്ടും തലപ്പന്തും കളിച്ചുനടന്ന കാലം. ജീൻസിനും ടീഷർട്ടിനും മുമ്പ് വള്ളിനിക്കറും പുള്ളിയുടുപ്പുമണിഞ്ഞ്  തുള്ളിച്ചാടിയ കാലം. ഇന്റർനെറ്റിനും ഇ -മെയിൽ മുമ്പ് ഉച്ചക്കഞ്ഞി ഉത്ഭവിക്കും മുമ്പ് വട്ടയിലയിലെ ഉപ്പുമാവിന്റെ രുചി നുണഞ്ഞ കാലം... അതേ നമ്മുടെ ബാല്യകാലം. ആ ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ അമൂല്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിളങ്ങി നിൽക്കുന്ന പെരുമ്പാറ എം. റ്റി.എൽ.പി സ്കൂൾ അതിന്റെ  ജൈത്രയാത്ര തുടങ്ങിയിട്ട് 96 വർഷം പൂർത്തിയാക്കിയിരിക്കുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിൽ ശോഭിക്കുന്ന അനേകർക്കും സാധാരണക്കാർക്കും ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ വിദ്യാലയമുത്തശ്ശിക്ക് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്.

പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരുവിധ സൗകര്യങ്ങളോ സാഹചര്യങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പാവപ്പെട്ട ഒരു സമൂഹത്തിന്റെ ഉദ്ധാരണത്തിനായി കൊല്ലവർഷം 1102 - ൽ(1926) പുന്നത്തുണ്ടിയിൽ  ബഹു. റ്റി.എം.കശ്ശീശായാൽ സ്ഥാപിതമായതാണ്. പെരുമ്പാറ  എൽ. പി. സ്കൂൾ. കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ലീഷ് മീഡിൽ സ്കൂളിന്റെ പ്രാഥമാധ്യാപകനായിരിക്കെ പെരുമ്പാറ, കുന്നോ ക്കാലിൽ മൈലാടുംപാറ, ചേറ്റുതടം എന്നീ പ്രദേശങ്ങളിൽ തിങ്ങിപ്പാർക്കുന്ന ധാരാളം പേർ വിദ്യാഭ്യാസം എന്തെന്നറിയാതെ ജീവിച്ചുപോകുന്ന സാഹചര്യം തന്റെ മനസ്സിൽ വളരെ മഥിച്ചു. പാറപ്പുറത്തൊരു പള്ളിക്കൂടം എന്ന ആശയം മനസ്സിൽ ഉടലെടുത്തു. തന്റെ ഈ പ്രദേശത്തുള്ള ആൾക്കാരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി . ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിനായി തന്റെ സ്വന്തം വീടുപോലും ഉപേക്ഷിച്ച് പെരുമ്പാറയിൽ  ഒരു കുടിലുണ്ടാക്കി  അവിടെ താമസിച്ചു. അരമതിൽ കെട്ടി അതിനുമുകളിൽ കഴകളുടെയും പലകകളുടെയും സഹായത്താൽ യാഥാർത്ഥ്യമാക്കി ഓലമേഞ്ഞ പള്ളിക്കുടം യാഥാർഥ്യമാക്കി .

കുറിയന്നൂർമാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ   മാനേജരായിരുന്ന വന്ദ്യ മാത്യൂസ് മാർ അത്താനാസ്യോസ് തിരുമേനിയെ ബഹുമാനപ്പെട്ട അച്ചൻ ഈ സ്കൂൾ ഏൽപ്പിക്കുകയും, കുറിയന്നൂർ മാർത്തോമ്മാ, കുറിയന്നൂർ സെന്റ് തോമസ് എന്നീ ഇടവകകളെ ഏല്പിക്കുകയും ചെയ്തു. തുടർന്ന് ഈ രണ്ടു ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ ഉൾപ്പെടുന്ന മാനേജ്മെന്റ്  ഭരണച്ചുമതല നിർവ്വഹിക്കുന്നു. ഈ സ്കൂൾ കുറിയന്നൂർ  മാർത്തോമ്മാ ഹൈസ്ക്കൂളിന്റെ സഹോദരസ്ഥാപനമായി നിലകൊള്ളുന്നു. 1970 - താം ആണ്ടിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പുന്നത്തുണ്ടിയിൽ അച്ചൻ ഒരു മനുഷ്യസ്നേഹിയും സാമൂഹ്യപരിഷ്ക്കർത്തവും പ്രകൃതിസ്നേഹിയും ചരൽകുന്നിന്റെ ഉപജ്ഞാതാവും കൂടിയായ അദ്ദേഹം മാർത്തോമ്മാ സഭയിലെ പ്രഗൽഭനായ ഒരു പട്ടക്കാരൻ ആയിരുന്നു. നിർഭയനായ ഭരണകർത്താവും ലക്ഷ്യപ്രാപ്തിക്കുവേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച ആദർശസമ്പന്നനായ  വ്യക്തിയായിരുന്നു .

പെരുമ്പാറ എൽപി സ്കൂൾ എന്ന പേരിൽ കൊല്ലവർഷം 1102-ൽ(1926) ഈ സ്കൂൾ ആരംഭിച്ചു. പരേതനായ റ്റി.എം മാത്യു കശ്ശീശ  സ്കൂളിന്റെ ആദ്യകാല മാനേജരായിരുന്നു. ശ്രീ എൻ പി പത്മനാഭപണിക്കർ ആദ്യ ഹെഡ്മാസ്റ്ററായും പിന്നീട്  പരേതനായ റ്റി.റ്റി.എ എബ്രഹാം സാറാമ്മ എബ്രഹാം എന്നിവർ പ്രഥമ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. ശ്രീ വെളുപ്പിനുള്ള സാർ ഈ സ്കൂളിന് ഉന്നമനത്തിനായി മാന്യ ദേഹമാണ്. സേവന കാലത്തുതന്നെ അദ്ദേഹം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. ശ്രീ പി വി വർഗ്ഗീസ് ശ്രീമതി ഗ്രേസി ജോൺ എന്നിവർ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:9.370907,76.698379 | zoom=18}}


"https://schoolwiki.in/index.php?title=എൽ._പി._എസ്സ്._പെരുമ്പാറ&oldid=1281404" എന്ന താളിൽനിന്ന് ശേഖരിച്ചത്