ജി.എൽ.പി.എസ് പഴയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് പഴയന്നൂർ | |
---|---|
വിലാസം | |
പഴയന്നൂർ ജി.എൽ.പി.എസ്.പഴയന്നൂർ , പഴയന്നൂർ പി.ഒ. , 680587 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04884 226629 |
ഇമെയിൽ | glpspazhayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24609 (സമേതം) |
യുഡൈസ് കോഡ് | 32071302702 |
വിക്കിഡാറ്റ | Q64089088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഴയന്നൂർപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 162 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ശിവകുമാർ പി.സി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ |
അവസാനം തിരുത്തിയത് | |
13-01-2022 | 24609 sw |
ചരിത്രം
പഴയന്നൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുരാണപുരി എന്ന സംസ്കൃത വാക്കിന്റെ തത്ഭവ രൂപമാണ് പഴയന്നൂർ. ഈ വിദ്യാലയത്തിന്റെ ആദ്യ നാമം "പെൺകുട്ടികളുടെ മലയാളം സ്കൂൾ" എന്നായിരുന്നു.
ആൺകുട്ടികൾക്കും ഇവിടെ പ്രവേശനമുണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് പ്രസിദ്ധനായ ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ ആയിരുന്നു. ഒരു ശതാബ്ദത്തിലധികം പഴക്കമുണ്ടെന്നു കരുതുന്ന ഈ വിദ്യാലയത്തിന്റെ യഥാർത്ഥ സ്ഥാപിത വർഷം ലഭ്യമല്ല.
ആദ്യ കാലത്തു ഹൈസ്കൂൾ വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം എയ്ഡഡ് പദവിയിലായിരുന്നു. പിന്നീട് 1951 ൽ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂൾ വിഭാഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുമാണുണ്ടായത്. അന്നുമുതൽ ഇത് പഴയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.