സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കുടിയേറ്റ മക്കളെയും തദ്ദേശിയരായ ആളുകളെയും അറിവിന്റെ മായാലോകത്തിലേക്ക് നയിച്ച് അക്ഷരം കൊണ്ടുള്ള ജാല വിദ്യകൾ നേടികൊടുക്കുക എന്ന ദീർഘ വീക്ഷണത്തോടുകൂടി വെല്ലുവിളികളെ വിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ട് ആരോഗ്യദൃഢഗാത്രനായ ബഹുമാനപ്പെട്ട മറ്റത്തിലച്ചന്റെ നേതൃത്വത്തിൽ 1945 ഫെബ്രുവരി ഒന്നാം തീയതി കൈതപ്രം ന്യൂ എലിമെന്റെറി സ്കൂൾ എന്ന പേരിൽ പിറവിയെടുത്തു.

മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് 945ഫെബ്രുവരി 1ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തു ടർന്ന് 1958 ൽ കേരള എ‍ഡൂക്കേൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളാനയി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി.തുടർന്ന് ആറ് തവണ 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം കഴി‌ഞ്ഞ 6 ബാച്ചുകല‌ളും 100 % വിജയം നേടിക്കൊണ്ട് അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു

ശ്രികണ്ഠപുരം,മലപ്പട്ടം,ഇരിക്കൂർ,ചെങ്ങളായി തുടങ്ങിയ പഞ്ചായത്തുകളിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നു. ഊവിദ്യാലയത്തിൽ നിന്നും വിജ്ഞാനം തേടി പുറത്തുപോകുന്നവർ വിവിധമേഖലകളിൽ പ്രശോഭിക്കുന്നു എന്നത് ഈ വിദ്യാലയത്തിന് അഭിമാനകരമാണ്.33 അദ്ധ്യാപകരും 4അനദ്ധ്യാപകരും

ഉൾപ്പെടെ 900 ഓളം അംഗങ്ങളുള്ള ഒരു കുടുംബമാണ് മേരിലാന്റ് ഹൈസ്കൂൾ .എൻ സി സി,സ്കൗട്ട് &ഗൈഡ്,ജെ ആർ സി, ഇവയുടെ യൂണിറ്റുകളും വിവിധ ക്സബ്ബുകളും കുട്ടികളുടെ ബഹുമുഖമായ വളർച്ചയെ ലക്ഷ്യമാക്കി ഇവിടെ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജരായി വെരി.റവ.ഫാ. ജോർജ് കപ്പുകാലായും ഹെഡ്‌മാസ്റ്റർ ആയി ശ്രീ. ബിനോയ് കെ ഉം സേവനം ചെയ്യുന്നു.കോട്ടയം അതിരൂപതയിലെയും കണ്ണുൂർ ജില്ലയിലെയും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്മാണ് മേരിലാന്റ് ഹൈസ്കൂൾ