സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് ഞമങ്ങാട്ട്
വിലാസം
ഞമനേങ്ങാട്

ഞമനേങ്ങാട് പി.ഒ.
,
679563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0487 2682235
ഇമെയിൽalpsnhamanghat24236@gmail.com
കോഡുകൾ
സ്കൂൾ കോഡ്24236 (സമേതം)
യുഡൈസ് കോഡ്32070306401
വിക്കിഡാറ്റQ64087978
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് എ കെ
പി.ടി.എ. പ്രസിഡണ്ട്സത്യൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ജയകല
അവസാനം തിരുത്തിയത്
13-01-202224236


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                                                                                    ആമുഖം
                                                                     എ.എൽ.പി സ്ക്കൂൽ ഞമനേങ്ങാട് ന്യൂ


                    ചാവക്കാട് താലൂക്കിലെ വടക്കേക്കാട് പഞ്ചായത്തിൽ ഞമനേങ്ങാട് ദേശത്ത് ചക്കിത്തറയിലെ പെരും തോട്ടിനടുത്ത് നിന്ന് ഏകദേശം 400 മീറ്റർ പടിഞ്ഞാറു ഭാഗത്ത് 36 സെന്റ് സ്ഥലത്താണ് എ.എൽ.പി എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
      ഓടിട്ട  ഒരു  നീളൻ  കെട്ടിടത്താണ്  നാല്   ക്ലാസുകൾ   മാത്രമാണ്   വിദ്യാലയം പ്രവർത്തിക്കുന്നത്.   സ്കൂൾ   പറമ്പിന്  ചുറ്റും   മതിലുണ്ട്.    സ്കൂളിന്റെ    മുൻഭാഗത്ത് പിൻഭാഗത്തും കുട്ടികൾക്ക് കളിയ്ക്കാനായ് ധാരാളം  സ്ഥലസൗകര്യമുണ്ട്.   മാത്രമല്ല കുടിവെള്ളത്തിനായി കിണറും, കുട്ടികൾക്കു അദ്ധ്യാപകർക്കും ഉപയോഗിക്കാനായി കക്കൂസും മൂത്രപുരയുമുണ്ട്. സ്ക്കൂളിന്റെ അമ്പതാം വാർഷികത്തിന്റെ സ്മാരകമായി മേൽക്കൂരയുള്ള  ഒരു സ്റ്റെജ് സ്ക്കളിന് കിഴക്ക് ഭാഗത്തുണ്ട്.  കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി സ്കൂൾ കെട്ടിടത്തിൽ നിന്ന് വേറിട്ട് ഒരു അടുക്കളയും കൈ  കഴുകാൻ ടേപ്പുകളുണ്ട്. മോട്ടോറിന്റെ സഹായത്തോടെ വെള്ളം ടാങ്കിൽ എത്തുന്നു.
      വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. വിദ്യാലയ പരിസരത്തിലെ ജനങ്ങൾ പൊതുവെ ഇടത്തക്കാരും കാർഷിക തൊഴിലാളകളുമാണ്. കലാസാംസ്കാരികരംഗങ്ങളിൽ മികവു പുലർത്തുന്നവരും ഉത്ഭുദ്ധരുമായ ജനങ്ങളാണ് ഇവിടെ വസിക്കുന്നവർ. എല്ലാ വിഭാഗം ജനങ്ങൾക്കും പല നിലയിലുള്ള സംഘടനകളും സാമൂഹ്യ ബന്ധവുമുണ്ട്. തെക്കിനിയിടത്ത് കണ്ടംപുള്ളി കൊറ്റൻതറ എന്നീ തറവാട്ടുകാരുടെ പണിക്കാർ, പാർപ്പ് കുടിയാൻമാർ കർഷകതൊഴിലാളികൾ ഇതായിരുന്നു ഈപ്രദേശത്തെ സാമൂഹികാവസ്ഥ. ആകാലത്ത് സഹിഷ്ണുതയും സഹോദര്യവും ധാർമ്മീക മൂല്യങ്ങളും ഇന്നത്തെ അപേക്ഷിച്ച് കൂടുതലായിരുന്നു. ജാതിഅടിസ്ഥാനത്തിലോ, തൊഴിലടിസ്ഥാനത്തിലോശത്രുതയോ സ്പർദ്ധയോ അന്നുണ്ടായിരുന്നില്ല.
      ഓരോ വിഭാഗംത്തിന്റെയും സംസ്കാരവും ആരാധനാചാരങ്ങളും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ക്രമേണ ജന്മിത്ത്വം അവസാനിച്ചതോടെ കൈവശത്തിന് സ്ഥിരാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടർന്ന് സാമ്പത്തീകമായി തന്റെടവും സമാധാനവും കൈവന്നു മാത്രമല്ല, അധ്വാനത്തിന് വില പേശാനുള്ള സൗകര്യവും ബോധവും ലഭിച്ചു. ഇപ്പോഴാകട്ടെ ഈ പ്രദേശത്തെ ആൾക്കാരും ഗൾഫ് നാടുകളിൽ പോയതു കൊണ്ട് സാമ്പത്തിക ദാരിദ്ര്യം എന്നത് ഈ പ്രദേശത്ത് വളരെ കുറഞ്ഞു.
      ഈ വിദ്യാലയം നിലവിൽ വരുന്നതിനു മുമ്പ് ഇവിടെ 1919ൽ ബോർ‌ഡ് സ്കൂൾ എന്ന പേരിൽ സ്ഥാപിതമായതും പിന്നീട് കണ്ടംമ്പുള്ളി കൃഷ്ണൻ വൈദ്യർ ഏറ്റെടുത്തതുമായ ഇന്നത്തെ എ.എൽ.പി സ്ക്കൂൾ ഞമനേങ്ങാട് ഓൾഡ് എന്ന വിദ്യാലയം മാത്രമാണ് ഈ ദേശത്ത് ഉണ്ടായിരുന്നത്. ഇവിടെയുള്ള ഭൂരിഭാഗം പേരുടേയും എലിമെന്ററി വിദ്യാഭ്യാസം ആ വിദ്യാലയത്തിലായിരുന്ന അങ്ങനെയിരിക്കെ 1948ൽ സ്കൂളിന്റെ അംഗീകാരം ഡിപ്പാർട്ട്മെന്റ് എടുത്തുകളഞ്ഞു. ഒരു ദേശത്ത് ഒരു എലിമെന്ററി സ്കൂൾ വേണം അന്ന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഈ ദേശത്ത് മറ്റൊരു സ്കൂൾര വരുവാൻ വേണ്ടി ഈ ദേശതത്തെ തേലപ്പുറത്ത്  രാമൻ മാസ്റ്റർ തെക്കിനിടത്ത് ഗോവിന്ദ പണിക്കർ (കുട്ടൻ മാസ്റ്റർ) എന്നിവവരുടെ നേതൃത്വത്തിൽ ശ്രമം നേത്തുകയും തെക്കിനിടത്ത് പറമ്പിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു താൽക്കാലിക ഓല ഷെഡ്ഡിൽ ഈ ദേശത്ത് സ്കൂൾ നിലവിൽ വരികയും ചെയ്തു. അന്ന് മഞ്ചേരി താലൂക്കാഫീസിൽ ക്ലർക്കായിരുന്നു തേലപ്പുറത്ത് രാമൻ മാസ്റ്റർ.അദ്ധേഹത്തിന്റെ ആ സ്വാധീനം ഈ സ്കൂളിന്റെ അംഗീകാരം വേഗത്തിൽ  ലഭിക്കുന്നതിന് സഹായികമായി. സ്കൂളിന്റെ ആദ്യത്തെ മാനേജരായി തേലപ്പുറത്ത് രാമൻ പണിക്കരും പ്രധാനാധ്യാപകനായി ഗോവിന്ദപണിക്കരും (കുട്ടൻ മാസ്റ്റർ) നിയമിതരായി. അന്നത്തെ സഹധ്യാപകൻ മുഹമ്മതുണി മാസ്റ്റർ, ഇക്കാക്കു മാസ്റ്റർ, അച്ചാമ്മ ടീച്ചർ, ഖദീജ ടീച്ചർ, റോസി ടീച്ചർ, കഞ്ഞന്ന ടീച്ചർ എന്നിവരായിരുന്നു.
      ഈ കാലഘട്ടത്തിൽ കണ്ടംപുള്ളി സ്ക്കൾ മാനേജരായിരുന്നു കൃഷ്ണൻ വൈദ്യരും വിദ്യാഭ്യാസ വകുപ്പും തമ്മിൽ കേസ് നടത്തിയിരുന്നു. അത് പ്രകാരം 1950ൽ അവർക്ക് വീണ്ടും സ്കൂളിന്റെ അംഗീകാരം ലഭിച്ചു. അങ്ങനെ ഞമനേങ്ങാട് ദേശത്ത് രണ്ട് സ്ക്കൂളുകൾ നിലവിൽ വന്നു. ഒന്ന് എ.എൽ.പി.എസ് ഞമനേങ്ങാട് ഓൾഡും മറ്റേത് എ.എൽ.പി.എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയവും. തുടക്കത്തിൽ നാല് ക്ലാസുകൾ മാത്രമായിരുന്നു എങ്കിലും പിന്നീട് അഞ്ചാം ക്ലാസും നിലവിൽ വന്നു. പിന്നീട് അഞ്ചാം ക്ലാസ് നിർത്തലാക്കുകയും നാലാം ക്ലാസ് മാത്രമായി ഇന്നത്തെ നിലയിലാവുകയും ചെയ്തു.
      25/02/1980 ലാണ് തെക്കിനിടത്ത് രാമൻ പണിക്കർ തന്റെ മാനേജ്മെന്റ് തെക്കിനിടത്ത് ഗോപിനാഥ പണിക്കർക്ക് കൈമാറുകയും 12-6-80ന് ഗവൺമെന്റ് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് അത് വരേ ഓല ഷെഡായിരുന്നു സ്കൂൾ കെട്ടിടം ഇന്നത്തെ രീതിയിലുള്ള ഓടിട്ട കെട്ടിടമാക്കി. അന്ന് സ്ക്കൂൾ  കെട്ടിടം വാടക കെട്ടിടമായിരുന്നു. പിന്നീട് ഈ സ്കൂൾ നൽകുന്ന ഭൂമി മാനേജർ വാങ്ങുകയും സ്കൂളിന്റെ അമ്പതാം വാർഷികത്തിന്  സ്മാരകമായി മേൽക്കൂരയുള്ള സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. 2005 ജനുവരി മാസത്തിൽ സ്കൂളിനു ചുറ്റും മതിൽ നിർമ്മിച്ചതും ഇപ്പോഴത്തെ മാനേജരായ ഗോപിനാഥ പണിക്കർ തന്നെയാണ്.
      ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ഹരിദാസ് അയിനിപ്പിള്ളിയാണ്. ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ച പലരും ഉന്നത ജോലികളിൽ ഉണ്ട്. അവരിൽ ചിലരെ ഇവിടെ പരിച്ചയപ്പെടുത്തുന്നു. ‍‍‍‍‍‌‌‍ഡോ.ഗീതാറാണി തെക്കിനിടത്ത്, അനിൽ കൊറ്റം തറയിൽ (എൻജിനിയർ), ഭാസ്ക്കരൻ മാസ്റ്റർ,വിലാസിനി ടീച്ചർ, എൻ. എം. കുഞ്ഞുമുഹമ്മദ് (മുൻ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),ശശി മാസ്റ്റർ, സന്ധ്യ ടീച്ചർ, സുബൈദ ടീച്ചർ, മജീദ് മാസ്റ്റർ, ജി. വി നായർ (ഇൻകം ടാക്സ് കമ്മീഷണർ) എസ്. എൻ (ഇൻകം ടാക്സ് ഇൻസ്പെക്ടർ) കെ. എൻ. നായർ (പോർട്ട് ട്രസ്റ്റ്) പുരുഷോത്തമൻ (വടക്കേക്കാട് സഹകരണ ബാങ്ക്) അയൂബ് (എൻജിനിയർ) ഇതിൽ ഒരു സവിശേശത ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ സഹധ്യാപികയായ വിലാസിനി ടീച്ചർ ഈ വിദ്യാലത്തിലെ പൂർവ വിദ്യാർത്ഥി ആയിരുന്നു എന്നതു തന്നെയാണ്.
      ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്ഡ്മാസ്റ്റർ ഗോവിന്ദ പണിക്കർക്ക് (കൂട്ടൻ മാസ്റ്റർ) ശേഷം എം. എ വേലായുധൻ മാസ്റ്റർ 2003-04 അധ്യായന വർഷം വരേ ഹെഡ്ഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ശ്രീമതി പി. ജെ ഓമന ടീച്ചറുടെ റിട്ടയർമെൻന്റിനു ശേഷം പ്രധാനാധ്യാപകനായി എ. കെ ജോസ് മാസ്റ്ററിനേയും സഹാദ്യാപികരായി വിലാസിനി, സ്മിത മാർട്ടിൻ, ലസീന അബ്ദുൾ റഹ്മാൻ എം എന്നിവരെ നിയമിച്ചു.സാമാന്യം ഭേദപെട്ട സ്കൂൾ കോമ്പൗണ്ടും ലൈബ്രരറിയും ബോധനോപകരണങ്ങളുമെല്ലാം ഉള്ള ഈ വിദ്യാലത്തിൽ കുട്ടികൾക്ക് കബ്യൂട്ടർ വിദ്യാഭ്യാസത്തിനുവേണ്ടി സ്കൂൾ മാനേജർ ഗോപിനാഥ പണിക്കർ ആദ്യത്തെ സംഭാവന ചെയ്തു.കുട്ടികൾ പഠനത്തിൽ മുൻപന്തിയിലെത്താനുള്ള പ്രോത്സാഹനത്തിന് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജരുടെ അച്ഛന്റെ ഓർമ്മയ്തക്കായി എല്ലാ ക്ലാസിലും സ്കോളർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്. അതിനു പുറമെ ഈ വിദ്യാലത്തിൽ നിന്ന് വിരിച്ച അധ്യാപകരായ ആന്റണി മാസ്റ്റർ, കമലാവതി ടീച്ചർ വേലായുധൻ മാസ്റ്റർ, പാത്തടീച്ചർ എന്നിവരും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്. ഈ വിദ്യാലത്തിൽ അധ്യാപക രക്ഷകർതൃ സംഘടനയും മാതൃസംഘവും വളരെ ശക്തമാണ്. എന്ത് കാര്യത്തിലും അവരുടെ സജീവ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. സജീവമായ പ്രവർത്തിക്കുന്ന പി.ടി.എ യുടെ പ്രസിഡന്റ് ശ്യാമള ഉണ്ണിയും മാതൃസംഘ പ്രസിഡന്റ് ലതിക നിജുവുമാണ്. ഈ റിപ്പോർട്ട് സമർപ്പിക്കുംമ്പോൾ ഈ വിദ്യാലത്തിൽ സർവീസിലുണ്ടായിരിക്കെ മരണമടഞ്ഞ കുഞ്ഞന്ന ടീച്ചരെ ദു:ഖത്തോടെ സ്മരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍‍‍‍‍‌‌‍ഡോ.ഗീതാറാണി തെക്കിനിടത്ത്, അനിൽ കൊറ്റം തറയിൽ (എൻജിനിയർ), ഭാസ്ക്കരൻ മാസ്റ്റർ,വിലാസിനി ടീച്ചർ, എൻ. എം. കുഞ്ഞുമുഹമ്മദ് (മുൻ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),ശശി മാസ്റ്റർ, സന്ധ്യ ടീച്ചർ, സുബൈദ ടീച്ചർ, മജീദ് മാസ്റ്റർ, ജി. വി നായർ (ഇൻകം ടാക്സ് കമ്മീഷണർ) എസ്. എൻ (ഇൻകം ടാക്സ് ഇൻസ്പെക്ടർ) കെ. എൻ. നായർ (പോർട്ട് ട്രസ്റ്റ്) പുരുഷോത്തമൻ (വടക്കേക്കാട് സഹകരണ ബാങ്ക്) അയൂബ് (എൻജിനിയർ)കു‍‍ഞ്ഞുമോൻ((മുൻ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6430838,76.0125028|zoom=13}}