സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടക്കാപറമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

എ.യു.പി.എസ് എടക്കാപറമ്പ
പ്രമാണം:School logo
പ്രമാണം:Aups Edakkaparamba
വിലാസം
കണ്ണമംഗലം

കണ്ണമംഗലം പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0494 2493153
ഇമെയിൽaupsedakkaparamba5@gmail.com
കോഡുകൾ
സ്കൂൾ കോഡ്19878 (സമേതം)
യുഡൈസ് കോഡ്32051300919
വിക്കിഡാറ്റQ64566436
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ215
പെൺകുട്ടികൾ198
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതുളസീധരൻ പിള്ള
പി.ടി.എ. പ്രസിഡണ്ട്കാദർബാബു.ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
12-01-2022Aupsedakkaparamba


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എ.യു.പി.സ്കൂൾ.എടക്കാപറമ്പകണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർ‍ഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾ പ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം ,തരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനു മായിരുന്ന ശ്രീ ,അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠ ശാല. സ്കൂൾ നിലവിൽ വന്നതിന് ഈ പ്രദേശത്തിന്റ ചങ്കിടിപ്പറിയുന്ന അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റ താൽപര്യവും പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്. വാളക്കുട, ചെറേക്കാട്, വട്ടപ്പൊന്ത, തീണ്ടേക്കാട്, എരണിപ്പടി, ബദരിയ്യ നഗർ, ഇ.കെ പടി, എടക്കാപറമ്പ, മേമാട്ടു പാറ എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക ഉന്നമനത്തിനു നാന്ദിയായ കലാലയം പടുത്തുയർത്തുന്നതിൽ ശ്രീ.കോയിസ്സൻ ഖാദർ, വേലായുധൻ കുട്ടി നായർ എന്നിവരുടെ ഇച്ചാശക്തിയും, കർമ്മോത്സുകതയും ശ്ശാഘനീയമാണ്. സമൂഹത്തിന്റ ഉന്നത തുറകളിൽ സേവന മനുഷ്ടിക്കുന്ന ധാരാളം മഹത് വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ തനതായ പങ്കു വഹിച്ചു പോരുന്ന ഈ സ്കൂളിന്റ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ.അരീക്കൻ മമ്മുട്ടി ഹാജി സാഹിബിന്റ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റ മകനായ ശ്രീ മൊയ്തീൻ കുട്ടി സാഹിബും, അദ്ദേഹത്തിന്റ അകാല മരണത്തെ തുടർന്ന് 2001 മുതൽ ഇപ്പോഴത്തെ മാനേജർ ശ്രീ.അരീക്കൻ ചെറിയ മുഹമ്മദ് എന്ന കുഞ്ഞുവാണ് സ്ഥാപനത്തിന്റ മേൽ നോട്ടം വഹിക്കുന്നത്. പാഠ്യ, പാഠ്യേതര, കലാ, കായിക രംഗങ്ങളിൽ ഉപജില്ലയിൽ തന്നെ താര പരിവേശമുള്ള സ്കൂളുകളുടെ കൂട്ടത്തിൽ ഗണനീയമായ സ്ഥാനത്തു വിരാചിക്കുന്ന ഈ കലാലയത്തിന്റ അമരത്തു നേത്ര പാഠവവും, അക്കാദമീയ പ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിത്വങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രഥമ പ്രധാനാധ്യാപകൻ കൊല്ലം കുണ്ടറ സ്വദേശി എം.അസീസ് മാസ്റ്റർ ആയിരുന്നു. തുടർന്ന് ഫറോക്ക് ഉപജില്ലയിൽ നിന്നും വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.അരീക്കൻ മൂസ്സമാസ്റ്റർ, കോഹിനൂർ സ്വദേശി ശ്രീ അസൈനാർ മാസ്റ്റർ, വി.പി.വത്സല ടീച്ചർ, കൊല്ലം കൊട്ടാരക്കര സ്വദേശിയും ഉപജില്ലയിൽ അറിയപ്പെട്ടിരുന്ന സ്കൗട്ട് മാസ്റ്ററും ആയിരുന്ന ആർ.പ്രഭാകരൻ പിള്ള, രാമനാട്ടുകര വൈദ്യാരങ്ങാടി സ്വദേശിനി കെ.ശ്യാമളാദേവി ടീച്ചർ, പളളിക്കൽ ബസാർ കാവുംപടി സ്വദശിനി ജി.അംബിക ടീച്ചർ, കുന്നുംപുറം എടക്കാപറമ്പ സ്വദേശിനി ടി.കെ ലൈല ടീച്ചർ. 2021 മുതൽ പ്രസ്തുത സ്ഥാനം അലങ്കരിച്ചു വരുന്നത് ശ്രീ തുളസീധരൻ മാസ്റ്ററാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 12 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 6 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 13 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.

{{#multimaps: 11°5'13.81"N, 75°58'7.50"E |zoom=18 }} - -

"https://schoolwiki.in/index.php?title=എ.യു.പി.എസ്_എടക്കാപറമ്പ&oldid=1255908" എന്ന താളിൽനിന്ന് ശേഖരിച്ചത്