എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറ ജില്ലയിലെ പുല്പറ്റ പഞ്ചായത്തിെല 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി.മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത് .നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. ആദ്യത്തെ മാനേജർ ആലിഹാജി ആയിരുന്നു അദ്ദേഹത്തിന്റെ മരണശേഷം മകൻ ഹുസൈൻ ഹാജി മാനേജരായ ി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.കേരളത്തിന്റെ തെക്കേ അറ്റം മുതൽ കോഴിക്കോട് വരെയുള്ള അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ആദ്യകാലത്ത് ഈ വിദ്യാലയം അരീക്കോട് ഉപജില്ലയിലായിരുന്നു ഇന്ന് കിഴിശ്ശേരി ഉപജില്ലയിലാണ് .1996 ൽ കിഴിശ്ശേരി ഉപജില്ല നിലവിൽ വന്ന വർഷത്തിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും തുടർന്നു നടന്ന ജില്ലാ ശാസ്ത്രമേളയിലും പ്രവർത്തി പരിചയമേളയിലുംഈ വിദ്യാലയത്തിലെ കുട്ടികളായിരുന്നു ഒന്നാമതെത്തിയത് , അതിനു ശേഷം നടന്ന പല മേളകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുന്നിൽ എത്തിയിട്ടുണ്ട്.കൂടാതെ LSS തുടങ്ങിയ മൽസര പരീക്ഷകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം 2012 ൽ നടന്നLSS പരീക്ഷയിൽ പുല്പറ്റ പഞ്ചായത്തിൽ ഈ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾLSS നേടി.മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും PTA യുടെ ഭാഗത്തു നിന്നും SSA യുടെ ഭാഗത്തു നിന്നും സഹായങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ മൈമൂന ടീച്ചറാണ
എ.എം.എൽ.പി.എസ്. ചെറുപുത്തൂർ | |
---|---|
വിലാസം | |
ചെറുപുത്തൂർ AMLP SCHOOL CHERUPUTHUR , ഒളമതിൽ പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2774825 |
ഇമെയിൽ | amlp18201@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18201 (സമേതം) |
യുഡൈസ് കോഡ് | 32050100607 |
വിക്കിഡാറ്റ | Q32444706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുൽപ്പറ്റ, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 115 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹസീന പി.വി. |
പി.ടി.എ. പ്രസിഡണ്ട് | ശശി കെ.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | റംല ബി. |
അവസാനം തിരുത്തിയത് | |
11-01-2022 | Noorshareefa p |
ആമുഖം
മലപ്പുറം ജില്ലയിലെ കിഴിശ്ശേരി വിദ്യാഭാസ ജില്ലയിലെ ചെറുപുത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് ചെറുപുത്തൂർ
ചരിത്രം
സ്‌കൂൾ ഫോട്ടോസ്
സ്‌കൂൾതല പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഭൗതീക സൗകര്യങ്ങൾ
വഴികാട്ടി
സ്കൂളിൽ എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ- മോങ്ങത്തിൽ നിന്നും 1 1/2 കിലോമീറ്റർ പാലക്കാട് തൃപ്പനച്ചി റോഡിൽ ചെറു പുത്തൂർ പള്ളി പടിയിൽ ഇറങ്ങുക. കിഴിശ്ശേരിയിൽ നിന്നും വരുന്നവർ തൃപ്പനച്ചി റോഡിൽ നിന്ന് മോങ്ങം റോഡിൽ ചെറു പുത്തൂർ പള്ളിപ്പടിയിൽ എത്തിച്ചേരാം 3 km ദൂരം. {{#multimaps:11.145308,76.039285|zoom=18}}