ജി.എൽ.പി.എസ്. വടക്കെമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
+- ജി.എൽ.പി.സ്കൂൾ വടക്കേമണ്ണ സ്കൂളിന്റെ ചരിത്രം 1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ജി.എൽ.പി.എസ്. വടക്കെമണ്ണ | |
---|---|
വിലാസം | |
വടക്കേമണ്ണ GLPS VADAKKEMANNA , കോടൂർ പി.ഒ. , 676504 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0483 2752242 |
ഇമെയിൽ | vadakkemannaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18444 (സമേതം) |
യുഡൈസ് കോഡ് | 32051400505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഡൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിനി എസ് എസ് |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ് സി എച്ച് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന പറമ്പിൽ |
അവസാനം തിരുത്തിയത് | |
05-01-2022 | MT 1206 |
ആദ്യം കെട്ടിടം നടുവിൽ ഇടച്ചുമർ വെച്ച് വേർതിരിച്ച രണ്ടു ഹാളുകളും ഒരു ഓഫീസ് റൂമും അടങ്ങിയതായിരുന്നു. കിണറുണ്ടായിരുന്നുവെങ്കിലും ഉപയോഗശൂന്യമായിരുന്നു. അടുത്ത വീട്ടിലെ കിണറിൽ നിന്നായിരുന്നു ആവശ്യത്തിനുള്ള ജലം എടുത്തിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കിണർ ഉപയോഗിക്കാൻ തുടങ്ങിയതും ഒരു പൊതു ടാപ്പ് കിട്ടിയതും. തുറന്ന് കിടന്നിരുന്ന സ്ഥലമായിരുന്നതിനാൽ സാമൂഹ്യദ്രോഹികളുടെ ശല്യം സഹിക്കവയ്യാതായപ്പോൾ അന്നത്തെ പ്രധാനാധ്യാപിക ശ്രീമതി പ്രസന്ന ടീച്ചറുടെയും നാട്ടുകാരുടെയും ശ്രമഫലമായി, വാർഡ് മെമ്പർ ശ്രീ.സി.പി.ഷാജിയുടെ പ്രത്യേക താൽപര്യപ്രകാരം സ്കൂളിന് ഒരു ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. രണ്ട് മൂത്രപ്പുരകളും രണ്ട് കക്കൂസും അന്നു തന്നെയുണ്ടായിരുന്നു. 2005-2006 ൽ എസ്.എസ്.എ വക കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു ടാപ്പ് നിർമിച്ചു. 2006-2007 ൽ എസ്.എസ്.എയുടെ വക സ്കൂൾ വൈദ്യുതീകരണം വാർഡ് മെമ്പർ ശ്രീ.സി.പി.ഷാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എയുടെ വക സ്കൂൾ,ക്ലസ്റ്റർ റിസോഴ്സ് സെന്ററായി ഉപയോഗിക്കാൻ വേണ്ടി ഒരു കോൺഗ്രീറ്റ് വാർപ്പിന്റെ ബിൽഡിങ്ങും പണി കഴിപ്പിച്ചു. ഐ.ടി പഠനം പരിഗണിച്ച് 2007-2008 വർഷത്തിൽ പഞ്ചായത്തിന്റെ വക ഒരു കമ്പ്യൂട്ടർ ലഭിച്ചു. ഇന്ന് സ്കൂളിൽ 4 കമ്പ്യൂട്ടർ ഉപയോഗിച്ച് വരുന്നു. കൂടുതൽ കുട്ടികളെ ലഭിക്കുമെന്ന ധാരണയിൽ 2007 ൽ ഇവിടെ പ്രീപ്രൈമറിയും ആരംഭിച്ചു. ഇടയ്ക്ക് പ്രകൃതി കലിതുള്ളി പെയ്ത വർഷപാതത്തിൽ സ്കൂൾ മുറ്റവും ക്ലാസ്റൂമും വെള്ളത്തിനടിയിലായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അയൽപക്ക വീടുകളുടെ പരിസരങ്ങൾ മണ്ണിട്ടുയർത്തിയതും സ്കൂൾ താഴ്ന്ന സ്ഥലത്തായതും ഇതിനാക്കം കൂട്ടി. ഇതിൽ നിന്നും മുക്തി നേടാനായി തറ മണ്ണിട്ടുയർത്തി ഒരു സ്മാർട്ട് ക്ലാസ്റൂമും ഒരു ഓഫീസ്റൂമും അടങ്ങിയ കെട്ടിടം 2008-2009 ൽ സ്ഥാപിതമായി. ജനനം മുതലേ മുസ്ലിം കലണ്ടറനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ ,അധ്യയന ദിവസങ്ങൾ കുറയുന്നുവെന്ന കാരണത്താൽ 2013 ജൂൺ മുതൽ ജനറൽ കലണ്ടറിലേക്കു മാറ്റി പ്രവർത്തിച്ചു വരുന്നു. സമ്പൂർണ്ണ ശുചിത്വ പദ്ധതിയോടനുബന്ധിച്ച് സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിന്റെ ഭാഗമായി കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച 1 യൂണിറ്റ് ഗേൾ ഫ്രണ്ട് ലി ടോയ്‌ലറ്റും സ്കൂളിനുണ്ട്. ഇന്ന് ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 75 കുട്ടികളും 6 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഉണ്ട്. പ്രഗത്ഭരായ പല പ്രധാനാധ്യാപകരും സഹ അധ്യാപകരും സഹകരിച്ച് സ്കൂളിനെ വളരെ നല്ല രീതിയിൽ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.
വഴികാട്ടി
{{#multimaps:11.036043,76.067438|zoom=18}}