സെൻറ്. ആൻറണീസ് എൽ. പി. എസ് വരന്തരപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെൻറ്. ആൻറണീസ് എൽ. പി. എസ് വരന്തരപ്പിള്ളി | |
---|---|
വിലാസം | |
വരന്തരപ്പിള്ളി വരന്തരപ്പിള്ളി പി.ഒ. , 680303 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 19 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0480 2763860 |
ഇമെയിൽ | stantonyslpsvarandarappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22226 (സമേതം) |
യുഡൈസ് കോഡ് | 32070802310 |
വിക്കിഡാറ്റ | Q64091209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 191 |
പെൺകുട്ടികൾ | 172 |
ആകെ വിദ്യാർത്ഥികൾ | 363 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ടി എൽ |
പി.ടി.എ. പ്രസിഡണ്ട് | ദീപക് വല്ലച്ചിറക്കാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫി സോണി |
അവസാനം തിരുത്തിയത് | |
03-01-2022 | Geethacr |
ചരിത്രം
ഏകദേശം 136 വർഷങ്ങൾക്കു മുമ്പാണ് സഹ്യാദി പർവ്വതത്തിന്റെ പടിഞ്ഞാറെ താഴ്വരയും തൃശ്ശൂർ ജില്ലയുടെ കിഴക്കു ഭാഗത്തെ വനപ്രദേശവുമായ വരന്തരപ്പിളളി,വേലൂപ്പാടം ,പാലപ്പിളളി,എച്ചിപ്പാറ എന്നിവിടങ്ങളിൽ കുടിയേറ്റം ആരംഭിച്ചത്.കൊച്ചി മഹാരാജാവിൽ നിന്ന് തിട്ടൂരം വാങ്ങി റബ്ബർത്തോട്ടം നട്ടുപിടിപ്പിക്കുവാൻ വിദേശികൾ പാലപ്പിളളിയിൽ എത്തിയത്.ഈ ഭാഗത്തെ വികസനത്തിന് ആക്കം കൂട്ടി ഏകദേശം 1875-ാആണ്ടോടുക്കൂടി വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങൾ സ്ഥാപിക്കപ്പെട്ടു.ഈ വിദ്യാലയം നിലനിൽക്കുന്ന സ്ഥലത്തായിരുന്നു കരയേറ്റ മാതാവിന്റെ പേരിലുളള പളളി സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളിൽ ഈ പളളിയെ വരന്തരപ്പിളളി എന്നും വരംതരും പളളി എന്നും ആളുകൾ വിളിച്ചുപോന്നു.പിന്നിട് വരന്തരപ്പിളളി എന്ന് വിളിക്കപ്പെടാൻ തുടങ്ങി.
പളളിയോട് ചേർന്ന് പളളിക്കൂടം വേണമെന്ന് നിർബന്ധിച്ചിരുന്ന കാരണവൻമാർ പളളിയുടെ തൊട്ടടുത്ത് 1880-)മാണ്ടോടുകുടി ബഹു.ആഞ്ഞിലിക്കുട്ടി ദേവസ്സി അച്ചന്റെ പരിശ്രമഫലമായി എഴുത്ത് പളളിക്കുടം സ്ഥാപിച്ചു.തുറവി അന്തോണി ആശാനായിരുന്നു ആദ്യത്തെ എഴുത്താശാൻ.ഓലക്കൊണ്ട് ചുമരും മേച്ചിലും തീർത്ത ഷെഡിൽ തടുക്ക് പായയിൽ ഇരുന്നുകൊണ്ട് മണലിലും ഓലയിലും എഴുതാനായിരുന്നു പരിശീലനം നൽകിയിരുന്നത്.വിദ്യാർത്ഥികളുടെ അഭാവം നിമിത്തം ഇടയ്ത് രണ്ട് വർഷകാലം എഴുത്ത്പളളിക്കുടത്തിന്റെ പ്രവർത്തനം നിലച്ചു.പിന്നീട് തത്തംപ്പിളളി കൃഷ്ണമേനോൻ എന്ന അധ്യാപകൻപ്രവർത്തനം പുനരാരംഭിക്കുകയും മലയാളം,ഗണിതം,ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുകയും ചെയ്തുപോന്നു. 1916-ൽ പളളി ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിക്കുകയും ആദ്യത്തെ പളളികെട്ടിടം സ്ക്കൂളിന് അനുവദിക്കുകയും ചെയ്തു. അങ്ങിനെ സ്ഥിരം കെട്ടിടമായി കൊച്ചി ദിവാനിൽ നിന്നും സ്കൂളിന് അനുമതി ലഭിച്ചു.ഔദ്യോഗിക രേഖകൾപ്രകാരം 1916 ജൂൺ 19 തിങ്കളാഴ്ച45 വിദ്യാർത്ഥികളും 3 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്.ഒരുകാലത്ത് കിഴക്ക് ചിമ്മിനിഡാം മുതൽ പടിഞ്ഞാറ് ആമ്പല്ലൂർ വരെയുളളവരുടെ ആശ്രയമായിരുന്നു ഈ പളളിക്കുടം.1930കളിൽവിദ്യാഭ്യാസത്തിന് കുറച്ചുകൂടെ സാമൂഹികമാനം കൈവന്നു.വിദ്യാലയത്തിൽ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.8 കിലോമീറ്റർ ചുറ്റളവിലുളള പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് എത്തിചേരാനുളള ബുദ്ധിമുട്ട് കണക്കിലെടുത്ത് 2കിലോമീറ്റർ വീതം അകലെയുളള വരാക്കര,വരന്തരപ്പിളളി അങ്ങാടി എന്നിവിടങ്ങളിൽ ഓരോ ബ്രാഞ്ച് സ്കൂളുകൾ വീതം സ്ഥാപിച്ചു.1938 ൽ മെയിൻസ്ക്കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു.1945 ൽ അസംപ്ഷൻഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.1940 ആണ്ടോടുക്കുടി പളളിയുടെ സാമ്പത്തിക നില വല്ലാതെ
ശോഷിച്ചുപോകുകയും ദർശന സഭ സാമ്പത്തിക സഹായം നൽകി സ്ക്കൂളിനെ നിലനിർത്തുകയും ചെയ്തു.അങ്ങനെ സെന്റ് ആൻറണീസ് എൽ പി സ്ക്കൾ എന്നു പേർ ലഭിച്ചു.
1956 ൽ ഭരണസൗകര്യാർത്ഥം വരന്തരപ്പിളളി അങ്ങാടി ബ്രാഞ്ച് വേർപ്പെടുത്തുകയും ഇപ്പോഴത് വരന്തരപ്പിളളി
കൊവേന്ത പളളിയോട് ചേർന്ന് സെൻറ് ജോൺ ബോസ്ക്കോ എൽ പി സ്ക്കൂൾ എന്ന പേരിൽ നിലകൊളളുകയും ചെയ്യുന്നു.
1975 ൽ പളളിക്കുന്നുളള മെയിൻ സ്ക്കൂളിൽ 16 ഉം വരാക്കര ബ്രാഞ്ച് സ്ക്കൂളിൽ 8 ഉം ഡിവിഷനുകളിലായീ 950 കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പളളിക്കുന്ന് മെയിൻ സ്ക്കൂളിൽ 12 ഡിവിഷനിൽ 426 -ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു.2004-2005 മുതൽ ഇംഗ്ളീഷ് മീഡീയം ഡിവിഷനും പ്രവർത്തിച്ചു തുടങ്ങി.2015-16 ൽ ഒരു വർഷം നീണ്ടു നിന്ന വിവിധ
പരിപാടികളോടെ ശതാബ്ധി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടത്തിലായി 12 ക്ലാസ്സ് മുറികളും , 1 സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ചിൽഡ്രൻസ് പാർക്ക്, അടുക്കള എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ഇട്ടൂപ്പ് മാസ്റ്റർ ദേവസ്സി കെ ഐ മാസ്റ്റർ എമ് ഐ ദേവസ്സി മാസ്റ്റർ ലാസർ മാസ്റ്റർ എമ് കെ റപ്പായി മാസ്റ്റർ സി എ മേരി ടീച്ചർ റോബിൻ സി എഫ് മാസ്റ്റർ പി എ മേഴ്സി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.42383,76.33146|width=800px|zoom=16}}