കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ

21:45, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojg (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ എസ്.സി.ഇ.ആർ.ടി. അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു.

കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ
വിലാസം
കുന്നുവാരം

കുന്നുവാരം, ആറ്റിങ്ങൽ പി. ഓ, തിരുവനന്തപുരം
,
695101
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04702628259
ഇമെയിൽkunnuvaramups100@gmail.com
കോഡുകൾ
സ്കൂൾ കോഡ്42339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധു ജി.ആർ.
അവസാനം തിരുത്തിയത്
30-12-2021Manojg


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പുസ്തകം പ്രകാശമാണ്.


യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം

ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ൽ കുന്നുവാരം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ‍ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതൽ 3 വരെയുള്ള ക്ലാസുകൾക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്. കൂടുതൽ വായിക്കുക >>>

പാഠ്യപ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഇവർ അമരക്കാർ

സ്കൂൾ മാനേജർമാർ - നാളിതുവരെ

  • ശ്രീ. അച്യുതവാര്യർ
  • ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള
  • ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള
  • ശ്രീ. ചെല്ലപ്പൻപിള്ള
  • ശ്രീ. ഗോപിനാഥൻനായർ
  • ശ്രീ. തുളസീദാസ്
  • ശ്രീ. ആർ. രാമചന്ദ്രൻ
  • ശ്രീ. വി. ശങ്കരനുണ്ണി
  • ശ്രീ. ശശിധരൻപിള്ള
  • ശ്രീ. രാമചന്ദ്രൻ നായർ

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

  • ശ്രീ. അച്യുതവാര്യർ
  • ശ്രീ. കേശവൻ
  • ശ്രീ. കേശവപിള്ള
  • ശ്രീമതി ചെല്ലമ്മ
  • ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി
  • ശ്രീ. വി. ശങ്കരനുണ്ണി
  • ശ്രീ. എ. ശശിധരൻ നായർ
  • ശ്രീമതി പി. ലീലാകുമാരി
  • ശ്രീമതി ബി. രമാദേവി
  • ശ്രീമതി വി. ആർ. സരോജം
  • ശ്രീമതി വി. റീന
  • ശ്രീ. ജി.ആർ. മധു

സ്കൂളിലെ അധ്യാപകർ

അധ്യാപകർ
ക്രമ
സംഖ്യ
അധ്യാപകന്റെ പേര് തസ്തിക വിഷയങ്ങൾ
1 മധു ജി.ആർ. പ്രഥമാധ്യാപകൻ ഹിന്ദി
2 പുലരി ആർ. ചന്ദ്രൻ യു.പി.എസ്.എ. ശാസ്ത്രം
3 റീന പി. എൽ.പി.എസ്.എ ഗണിതം, മലയാളം
4 ലക്ഷ്മി ബി.എസ്. എൽ.പി.എസ്.എ ഗണിതം, മലയാളം
5 ഷൈജു എസ്.ആർ. എൽ.പി.എസ്.എ ഗണിതം, മലയാളം, പരിസര പഠനം
6 ബിജു ബി.ജി. ഹിന്ദി ടീച്ചർ ഹിന്ദി
7 ഷീജു ബി.ജി. സംസ്കൃതം ടീച്ചർ സംസ്കൃതം, മലയാളം
8 സിന്ധു കുമാരി എൽ. യു.പി.എസ്.എ ഇംഗീഷ്, സാമൂഹിക ശാസ്ത്രം
9 അഞ്ജലി ജി. എൽ.പി.എസ്.എ ഇംഗ്ലീഷ്, മലയാളം
10 അഞ്ജു എ.ജെ. എൽ.പി.എസ്.എ മലയാളം, ഗണിതം
11 മീന എം.ആർ. ടീച്ചർ ശാസ്ത്രം, ഗണിതം

സ്കൂൾ മാനേജ്മെന്റ്

മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്. കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.

മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ)
ഭരണസമിതി അംഗം സ്ഥാനം
എ. രാമചന്ദ്രൻ നായർ പ്രസിഡന്റ്
ടി.വി. ജയചന്ദ്രകുമാർ വൈസ് പ്രസിഡന്റ്
എസ്. മോഹനചന്ദ്രൻ നായർ സെക്രട്ടറി
ആർ. രാജു ജോയിന്റ് സെക്രട്ടറി
വി.എസ്. ശ്രീകുമാർ ട്രഷറർ
കെ. പവിത്രൻ സമിതി അംഗം
വി. ശങ്കരനുണ്ണി സമിതി അംഗം
സി. രാജൻ സമിതി അംഗം
ഡി. തങ്കപ്പൻ സമിതി അംഗം
എസ്. ജലജകുമാരി സമിതി അംഗം
സുമാ രാജൻ സമിതി അംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. എ. സുകുമാരൻ നായർ - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.

ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ

നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ്

വഴികാട്ടി

{{#multimaps:8.6939629,76.8031453 |zoom=13}}

ചിത്രശാല