എസ്.കെ. വി. യു.പി. എസ്.തട്ടയിൽ

17:31, 19 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38327 (സംവാദം | സംഭാവനകൾ)

ഫലകം:Prettyurl G.u.p.s.Thumpamon

എസ്.കെ. വി. യു.പി. എസ്.തട്ടയിൽ
THATTAYIL SKV UPS
വിലാസം
തട്ടയിൽ

എസ്.കെ. വി. യു.പി. എസ്.തട്ടയിൽ,പന്തളം
,
691525
സ്ഥാപിതം01 - 01 - 1930
വിവരങ്ങൾ
ഫോൺ0474225329
ഇമെയിൽskvupsthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിതകുമാരി .ആർ
അവസാനം തിരുത്തിയത്
19-12-202038327


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തട്ടയിൽ എസ്.കെ.വി യു പി സ്കൂൾ. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ 1930 ൽ ആണ് സ്കൂൾ സ്ഥാപിതം ആയത് . എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റിയാണ് സ്കൂളിനു നേതൃത്വം നൽകുന്നത് . എൻ.എസ്.എസ് ന്റെ ഒന്നാം നമ്പർ കരയോഗം ഉൾടുന്നതാണ് എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റി

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ്.തട്ടുതട്ടായി കിടക്കുന്ന ഭൂപ്രദേശത്താൽ മനോഹരമായ ഗ്രാമം ആണ് തട്ട. തട്ട ഗ്രാമത്തിന്റെ തിലകക്കുറിയായി നവതി കഴിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം ആണ് എസ്.കെ.വി.യു.പി സ്കൂൾ.സമുദായാചാര്യൻ ശ്രീ മന്നത്തു പദ്മനാഭന്റെയും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ചിറ്റൂർ തത്തമംഗലം സ്വദേശി ശ്രീ. ടി. പി. വേലുക്കുട്ടി മേനോന്റെയും ശ്രമഫലമായി 1930ജൂൺ 19(1105 കൊല്ലവർഷം )ഇൽ ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിൽ 10ആം വാർഡിൽ അടൂർ -തുമ്പമൺ റോഡിനോട് ചേർന്ന് പറപ്പെട്ടി എന്ന സ്ഥലത്തു തട്ടയിൽ എസ് കെ വി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസി ആയ എൻ. എസ്. എസ്. ന്റെ കരയോഗ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിനു തുടക്കം കുറിച്ചത് തട്ടയിൽ ആയിരുന്നു. 1928ഡിസംബർ 15(കൊല്ലവർഷം 1104)നു തട്ടയിൽ ഒന്നാം നമ്പർ എൻ. എസ്. എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. ഒന്നാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് സ്കൂൾ ആരംഭിച്ചത്. തൊട്ട് അടുത്തുള്ള ആരാധനാലയമായ വൃന്ദാവനം വേണുഗോപാലക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്കൂളിന് ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ (എസ്. കെ.വി.യു.പി.എസ് )എന്ന് നാമകരണം ചെയ്തത്.സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ താഴെ പറയുന്നവരാണ്. ആർ ഗോവിന്ദപിള്ള ഇടയിരേത്, ആർ രാമൻപിള്ള ചെമ്പരത്തി വടക്കേ ചാങ്ങ വീട്ടിൽ, പി കെ കൃഷ്ണപിള്ള താമര വേലി കിഴക്കേ ചാങ്ങ വീട്ടിൽ, ആർ. നാരായണപിള്ള ചരു വീട്ടിൽ തെക്കേതിൽ, എസ് കേശവ കുറുപ്പ് മേനക്കാല തെക്കേടത്തു, ആർ രാമക്കുറുപ്പ് ചാങ്ങ വീട്ടിൽ പടിഞ്ഞാറ്റേതിൽ, ജി. രാമക്കുറുപ്പ് നെല്ലിയ്‌കോമത്തു, എസ് കൊച്ചു കുഞ്ഞു കുറുപ്പ് ചെമ്പരത്തി വടക്കേ ചാങ്ങ വീട്ടിൽ, കെ. പത്മനാഭക്കുറുപ്പ് കുരീലത്തു, ഗോവിന്ദപിള്ള നെയ്ത കുളത്ത്, ആർ ഗോവിന്ദപിള്ള ചരു വീട്ടിൽ തെക്കേതിൽ, ആർ ഗോവിന്ദ കുറുപ്പ് ആവണ കുളത്തു. എസ് ഗോവിന്ദ കുറുപ്പ് നെടിയവിള തെക്കേ ചാങ് വീട്ടിൽ.ഒന്നാം നമ്പർ കരയോഗ രൂപീകരണം എന്ന ചരിത്ര സംഭവം അവികസിത പ്രദേശമായ തട്ട യുടെ വിദ്യാഭ്യാസ- സാമൂഹിക- സാമ്പത്തിക പുരോഗതിക്ക് തുടക്കം കുറിച്ചു. മധ്യതിരുവിതാംകൂറിലെ പേരും പെരുമയുമുള്ള ഒരിപ്പുറത്ത് ദേവീ ക്ഷേത്രമാണ് ഈ നിയോഗത്തിന് അടിത്തറ പാകിയത്. ക്ഷേത്ര ഭരണത്തിന് നേതൃത്വം നൽകിയിരുന്ന തട്ടയിലെ 7 കരകളിലെ നായർ സമുദായ അംഗങ്ങളെ വളരെ വേഗം സംഘടിപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ സംഘടന രൂപീകരിക്കുന്നതിനും അതിന്റെ നേതൃത്വത്തിൽ സമസ്ത ജനവിഭാഗങ്ങൾക്കും പ്രയോജനകരമായ വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിക്കുന്നതിനും സമുദായ ആചാര്യന് സാധിച്ചു.1930 കാലഘട്ടങ്ങളിൽ കർഷകത്തൊഴിലാളികളും ചെറുകിട കർഷകരും ഉൾപ്പെടുന്ന ഒരു | സമൂഹമായിരുന്നു തട്ട. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്ക അവസ്ഥയിലായിരുന്നു സമൂഹം. വിദ്യാഭ്യാസത്തിനുവേണ്ടി 15 കിലോമീറ്ററോളം അകലെയുള്ള അടൂർ ഹൈസ്കൂളിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ആയതിനാൽ പലർക്കും വിദ്യാഭ്യാസം ചെയ്യാൻ സാധിച്ചിരുന്നില്ല. ആ സമയത്താണ് സമുദായആചാര്യന്റെ നേതൃത്വത്തിൽപെരുങ്ങിലിപ്പുറത്തു ഇടതുണ്ടിൽ വച്ചു ഏകാധ്യാപക വിദ്യാലയം ആരംഭിച്ചത്. പിന്നീട് തെങ്ങു വിളയിൽ എസ്.ഗോവിന്ദ കുറുപ്പ് മുതൽപേർ നൽകിയ സ്ഥലത്ത് ഇന്നത്തെ വിദ്യാലയം ആരംഭിച്ചു. സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർണ്ണമായും ശ്രമദാനമായി നിർവഹിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. കെ. കൃഷ്ണപിള്ള ആയിരുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തന ത്തോടുകൂടി ഈ ഗ്രാമം നേരിട്ടു വന്നിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസപരമായ മാറ്റങ്ങൾ വന്നതോടുകൂടി കാർഷികമേഖലയിലും സാമ്പത്തിക മേഖലയിലും മാറ്റങ്ങളുണ്ടായി. സമൂഹത്തിന്റെ ഉന്നത നിലയിലുള്ള പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്. കോളേജ് പ്രിൻസിപ്പൽമാർ ആയിരുന്ന പ്രൊഫസർ പി എൻ കേശവ കുറുപ്പ്, ഡോക്ടർ ജെ ഹൈമവതി, ഡോക്ടർ ജെ രമാദേവി, ഡോക്ടർ ജെ ഉമാദേവി, എൻഎസ്എസ് കോളേജ് പ്രൊഫസർ അഞ്ജലി അഞ്ജലി ആർ, കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വക്കേറ്റ് വി എൻ അച്യുത കുറുപ്പ്, പ്ലാന്റേഷൻ കോർപ്പറേഷൻ എംടിയും സാഹിത്യകാരനുമായ എൻ കെ ഗോപാലകൃഷ്ണൻ നായർ, നിയമസഭ സെക്രട്ടറിയായിരുന്ന കെ. ആർ. കൃഷ്ണ പിള്ള എന്നിവരും നിരവധി എഞ്ചിനീയർ മാരും ഡോക്ടർ മാരും രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ ഉന്നത സ്ഥാനീയരായ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ തട്ടയിലെ നാനാ ജാതി മതസ്ഥരുടെ ആത്മാർത്ഥമായ സഹകരണം ലഭിച്ചതിനാൽ ആണ് വിദ്യാലയം ഇന്നത്തെ നിലയിൽ എത്താൻ കാരണം. വിശാലമായ സ്കൂൾ മൈതാനം, സ്കൂൾ ബസുകൾ, ലൈബ്രറി, സയൻസ് പാർക്ക്‌ എന്നിവ സ്കൂളിന്റെ പ്രത്യേകതകൾആണ്. MLA ഫണ്ട്‌ എംപി ഫണ്ട്‌, എന്നിവ ലഭിച്ചതിലൂടെ ആധുനിക രീതിയിൽ ഉള്ള സ്കൂൾ കെട്ടിടം നിർമിക്കാൻ കഴിഞ്ഞു.കേരളത്തിന്റെ പൊതു വിദ്യാലയം നേരിട്ട് കൊണ്ട് ഇരിക്കുന്ന കുട്ടികളുടെ എണ്ണം കുറയൽ 1990കാലഘട്ടത്തിൽ ഈ സ്കൂളിനെയും ബാധിച്ചു. എന്നാൽ ശക്തമായ സാമൂഹിക പിന്തുണയോടു കൂടി ഇതിനെ അതിജീവിക്കാൻ വേണ്ടി സ്കൂളിൽ ഒരു ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ ആരംഭിച്ചു. അതിനെ തുടർന്ന് 2004ഇൽ മലയാളം മീഡിയത്തോട് ചേർന്ന് ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. ഇതു ഒരു പരിധി വരെ വിദ്യാലയ അന്തരീക്ഷം ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ സാധിച്ചു. കമ്പ്യൂട്ടർ ലാബ്, പ്രോജെക്ടറുകൾ ആവശ്യത്തിന് ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം, ബാൻഡ്, നൃത്ത പഠനം, സംഗീതം, കായിക പഠനം, ആവശ്യത്തിന് ക്ലാസ്സ്‌ മുറികൾ, പഠനോപകരണങ്ങൾ, എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ സ്കൂളിന് ഒരുക്കിയിട്ടുണ്ട്. ആർ. അനിത കുമാരി ഹെഡ്മിസ്ട്രസ് ആയും 7അധ്യാപകരും 1നോൺ ടീച്ചിംഗ് സ്റ്റാഫും PTA, MPTA, സ്കൂൾ മാനേജ്‍മെന്റ്, എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കു 100ഇൽ പരം എൻഡോവ്മെന്റുകൾ മാനേജ്‍മെന്റിന്റെയും പൂർവ അധ്യാപകരുടെയും നേതൃത്വത്തിൽ നൽകുന്നുണ്ട്. Psc പരീക്ഷ കേന്ദ്രം ആയും ഈ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ്‌ , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ അടൂർ-തുമ്പമൺ റോഡരികിൽ പഞ്ചായത്ത് ഓഫീസിനു സമീപമായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ശ്രീകൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. ഈ സ്കൂൾ ഏകദേശം അഞ്ച് ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.അതിൽ ഒന്നേകാൽ ഏക്കർ വിശാലമായ കളിസ്ഥലമാണ്. അഞ്ച് കെട്ടിടങ്ങളും ഒരു ഓപ്പൺ ഓഡിറ്റോറിയവും ചേർന്നതാണ് ഈ സ്കൂൾ അങ്കണം. ഇതിൽ ഇരുനില കെട്ടിടം രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന ശ്രീ.p Jകുര്യൻ, ലോകസഭാ ഗം ശ്രീ .ആൻ്റോ ആൻ്റണി എന്നിവരുടെ ആ സ്ഥി വികസന ഫണ്ടിൽ നിന്നും ശ്രീ.പെരുമ്പുളിക്കൽ ഗോപിനാഥൻ നായരുടെ സ്‌മരണാർത്ഥം അനുവദിച്ച് നിർമ്മിച്ച് നൽകിയതാണ്.19 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ,ഓ ഫീ സ് റൂം ,സ്റ്റാഫ് റൂം, സയൻസ് പാർക്ക്, ലൈബ്രറി, ഉച്ചഭക്ഷണ പാചകപ്പുര എന്നിവ ഉണ്ട്. ചുറ്റുമതിൽ കെട്ടി സ്കൂൾ സംരക്ഷിച്ചിട്ടുണ്ട്. സ്കൂളിന് മുൻപിൽ ഒരു പൂന്തോട്ടമുണ്ട്.ഈ പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളിലെ കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ഇവർക്ക് യാത്ര ചെയ്യുന്നതിന് സ്കൂളിൽ മൂന്ന് വാഹനങ്ങൾ ഉണ്ട്.സ്കൂളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശ8ചി മുറികൾ ഉണ്ട്.ഒരിക്കലും വറ്റാത്ത കിണറും ആവശ്യത്തിന് വാട്ടർ കണക്ഷനും ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് ഫർണീച്ചർ സൗകര്യം ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ.

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ മൂല്യവും പ്രധാന്യവും ചോർന്നു പോകാതെ സമന്വയിപ്പിച്ചു കൊണ്ടു പോകുന്നു. അതിനാൽ കലാകായിക പ്രവർത്തി പരിചയമേളകളിൽ കുട്ടികൾക്ക് ഉന്നത വിജയത്തിലെത്താൻ കഴിയുന്നു.പുതിയ അധ്യയന ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ രൂപീകരിക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയം, കായിക ശേഷി വികസിപ്പിക്കൽ, സംഗീതം, നൃത്തം, ബാൻ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുകയും വിജയപഥത്തിൽ എത്തിക്കുകയും ചെയ്യുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയത്തിന് പരിശീലനം നല്കുന്നു. ഫയൽ നിർമ്മാണം, മുത്തുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ, ചവിട്ടി തുടങ്ങി പല ഉല്പന്നങ്ങളും പരിശീലിപ്പിക്കുന്നു. കുട്ടികളിൽ പൊതുവിജ്ഞാനം നേടുന്നതിന് വിവിധ ക്വിസ് മത്സരങ്ങൾ നടത്തുന്നു. കുട്ടികളിലെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി യോഗ പരിശീലനവും നടത്തുന്നു


ആഴ്ച്ചയിൽ ഒരു ഇംഗ്ലീഷ് അസംബ്ലി, ഈസി ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിൽ താല്പര്യം വളർത്താൻ, മലയാള തിളക്കം, സയൻസ് ലാബ്, ലൈബ്രറി, ഫീൽഡ് ട്രിപ്പ്‌, സെമിനാർ, uss സ്കോളർഷിപ്പിന് പ്രേത്യക പരിശീലനം, സീഡ് ക്ലബ്‌, സംഗീത നൃത്ത ക്ലാസുകൾ,യോഗ പഠനം, ബാൻഡ് പഠനം, സ്കൂൾ മാഗസിനുകൾ, uss പരീക്ഷയിൽ വിജയം, വിവിധ ക്വിസ് മത്സരങ്ങളിൽ വിജയം, ജില്ലാ കലോത്സവത്തിന് മികച്ച വിജയം, മെച്ചപ്പെട്ട കായിക പരിശീലനം

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

പ്രമാണം:Https://www.facebook.com/skvthattayil/photos/a.402313646629885.1073741829.389978401196743/402313593296557/?type=1&theater