ഗവ. യു.പി. എസ്. പന്തളം
വിലാസം
പന്തളം

ഗവ. യു.പി. എസ്. പന്തളം,പന്തളം.പി .ഓ
,
689501
സ്ഥാപിതം01 - 01 - 1872
വിവരങ്ങൾ
ഫോൺ0474254960
ഇമെയിൽgupspdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി,യുപി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. സാബിറാ ബീവി
അവസാനം തിരുത്തിയത്
23-11-2020GOVTUPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . പന്തളം മുനിസിപ്പാലിറ്റിയുടെ 8-ാം ഡിവിഷനിൽ എം സി റോഡിന്റെ അരികിലായി സ്ഥിതി ചെയ്യുന്നു .കുളനട ,കടയ്ക്കാട് ,തോന്നല്ലൂർ പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ ഇവിടെയെത്തുന്നത് .

1872-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചു .40 വർഷം അഞ്ചാം ക്ലാസുവരെയുള്ള പെൺപള്ളിക്കൂടമായി പ്രവർത്തിച്ചു.1912 -ൽ മിക്സ‍ഡ് സ്കൂളായി .ആദ്യകാലങ്ങളിൽ പത്തു കിലോമീറ്റർ ദൂരെ നിന്നുപോലും കുട്ടികളെത്തിയിരുന്നു.പന്തളത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ല്ലാം പിന്നീട് സ്ഥാപിക്കപ്പെട്ടവയാണ് .പരിസരവാസികളായ പ്രഭുകുടുംബങ്ങൾ സംഭാവനചെയ്ത സ്ഥലത്ത് നാട്ടുകാരുടെ മുഴുവൻ സഹകരണത്തോടെയാണ് സ്കൂൾ പടുത്തുയർത്തിയത് .സാമ്പത്തിക വർഗ വർണ വ്യത്യാസ മില്ലാതെ ഇവിടെ വന്നുചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നതമായ സാമൂഹ്യസമത്വത്തിൽ ഈ സ്കൂളിൽനിന്നും വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നു.

1950നും 60നും ഇടയിൽ ഈ വിദ്യാലയത്തിൽ 1700 കുട്ടികളും 42 അധ്യാപകരും ഉണ്ടായിരുന്നു.സംഗീതം ,ചിത്രമെഴുത്ത് ,തയ്യൽ,ക്രാഫ്റ്റ് ,കായികം എന്നീവിഷയങ്ങളും പഠിപ്പിച്ചിരുന്നു .പ്രശസ്ത കാർട്ടൂണിസ്റ്റ് പികെ മന്ത്രി ഈസ്കൂളിലെ അധ്യാപകനായിരുന്നു. ഇന്ന് ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പല ബഹുമുഖ പ്രതിഭകളും ഇവിടുത്തെെ പൂർവ വിദ്യാർത്ഥികളാണ്



ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിനു ക്ലാസ്റൂമുകൾ ,ലാബ്,ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്.

ഗണിതലാബ്

ഈ വിദ്യാലയത്തിൽ ഒരു മികച്ച ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാക്ലാസിലേയ്ക്കും വേണ്ട പഠനോപകരണങ്ങൾ ഈ ലാബിൽ തയ്യാറാക്കിയിട്ടുണ്ട്.

ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ്

ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പഠനം ആസ്വാദ്യകരമാക്കാൻ തക്ക വിധത്തിൽ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു.

ജൈവ വൈവിധ്യ പാർക്ക്

സ്കൂൾ പരിസരം ഒരു പാഠപുസ്തകം എന്ന ലക്ഷ്യത്തെ മുൻനിർത്തി ഒരു ജൈവ വൈവിധ്യ പാർക്ക് ഇവിടെ പ്രവർത്തിക്കുന്നു.

ടോയിലറ്റ് സൗകര്യം

സ്കൂളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയിലറ്റുകളുണ്ട് .എല്ലാ ടോയിലറ്റുകളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട് .കൂടാതെ അ‍ഡാപ്റ്റഡ് ടോയിലറ്റുകൾ,സാനിട്ട്റി സൗകര്യതോടുകൂടിയുള്ള ടോയിലറ്റുകൾ എന്നിവയുമുണ്ട്.

മികവുകൾ

മുൻസാരഥികൾ

ശ്രീമതി ഇ എൻ തങ്കമ്മ

ശ്രീ അബ്ദുൽഖാദർ റാവുത്തർ

ശ്രീ ജോർജ്ജ്

ശ്രീ പത്മനാഭക്കുറുപ്പ്

ശ്രീ ചെല്ലപ്പൻ പിള്ള

ശ്രീമതി റാഹേലമ്മ

ശ്രീ കൃഷ്ണപിള്ള

ശ്രീമതി ടി കെ ശാന്തമ്മ

ശ്രീമതി വത്സലകുമാരി

ശ്രീമതി ഒ എസ് പ്രസന്നകുമാരി

ശ്രീമതി എം സാബിറാബീവി

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

സാബിറാ ബീവി.എം --- ഹെഡ്മിസ്ട്രസ്

നിഷ. ആർ ----- അധ്യാപിക

ജയലക്ഷ്മി .പി ഡി --- അധ്യാപീക

മിനി. ബി ----- അധ്യാപിക

ബിജി .വി ---- അധ്യാപിക

രേഖ .ആർ --- അധ്യാപിക

സ്മിതാ മോഹൻ -- അധ്യാപിക

ശ്രീലേഖ .എസ് --- അധ്യാപിക (ഹിന്ദി)

സൂര്യേന്ദു ശ്രീല .എസ് - അധ്യാപിക (സംസ്കൃതം )

ഉബൈദുള്ള .ടി --- അധ്യാപകൻ (അറബി)

മറ്റു ജീവനക്കാർ

ഉഷാകുമാരി .പി.ജി --ഓഫീസ് അറ്റൻഡന്റ്

പൊടിയമ്മ .വി.എം --പി റ്റി സി എം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

ഭൗതിക സാഹചര്യങ്ങൾ

"https://schoolwiki.in/index.php?title=ഗവ._യു.പി._എസ്._പന്തളം&oldid=1056299" എന്ന താളിൽനിന്ന് ശേഖരിച്ചത്