സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ചൈനയിൽ നീ ജനിച്ചു
ലോകം മൊത്തം പടർന്നു
പാവപ്പെട്ട മനുഷ്യനെ
കൊന്ന് തിന്ന് ചിരിച്ചു
മരണത്തിൻ ഭീതിയാലെ
ലോകം നിന്നു വിറച്ചു
ഭൂമിയുടെ പ്രവർത്തനം
ആകെ മൊത്തം നിലച്ചു
ഭൂമിയിലെ മാലാഖമാർ
മുന്നിൽ വന്നു യാചിച്ചു
പുറത്തിറങ്ങാതെ ജനം
വീട്ടിൽ ഓടി ഒളിച്ചു
കേരളത്തിൽ പൊതുജനം
പൊരുതാനായി ഉറച്ചു
നിപയെ നേരിട്ട വീതം
മുന്നിൽ നിന്നു നയിച്ചു
ആൾ ദൈവങ്ങൾ മാളങ്ങളിൽ ആദ്യം ഓടി ഒളിച്ചു.
ആചാരങ്ങൾ
 ലംഘക്കുവാൻ നമ്മൾ ഏറെ പഠിച്ചു
ആചാരങ്ങൾ ലംഘക്കുവാൻ നമ്മൾ ഇന്ന് പഠിച്ചു.
                         Laibathul Ansar

Laibathul Ansar
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത