സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ ശുചിത്വം വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം വ്യക്തി ശുചിത്വം

അന്ന് ടീച്ചർ ഒരു കഥ പറഞ്ഞുകൊണ്ടായിരുന്നു പാഠം പഠിപ്പിക്കാൻ തുടങ്ങിയത്, രാമപുരം യുപി സ്കൂളിലെ ശുചിത്വം ക്ലബ്ബിലെ അംഗങ്ങൾ ഒരുമിച്ച് ഒരു ആൽമരച്ചുവട്ടിൽ വന്നിരിക്കുന്നു. അവർ എന്തോ ആലോചിക്കുകയാണ് മായടീച്ചർ അതുകണ്ട് അവിടേക്ക് വന്നു എന്താ മക്കളെ ഇവിടെ ഒരു ഗൂഢാലോചന? ടീച്ചർ വിവരം തിരക്കി. ടീച്ചറെ ഞങ്ങൾ ശുചിത്വത്തെക്കുറിച്ച് ഒരു ചർച്ച നടത്തുകയായിരുന്നു മീനു പറഞ്ഞു. അതെ ടീച്ചറെ അടുത്തതായി എന്തു പ്രവർത്തനം ചെയ്യാമെന്ന് സംസാരിക്കുകയായിരുന്നു പറഞ്ഞു എന്നിട്ട് ഇനി എന്താ ചെയ്യാൻ പോകുന്നത് ടീച്ചറെ അതിന് ഒരു വ്യക്തത ആയിട്ടില്ല അശ്വതി പറഞ്ഞു എങ്കിൽ ഞാനൊരു കാര്യം പറയാം നിങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഒരു ക്ലാസ് എടുക്കു കൂടാതെ കുട്ടികൾക്ക് കൈകൾ വൃത്തിയാക്കാൻ ഹാൻ വാഷും വെള്ളവും വയ്ക്കാം ടീച്ചർ അഭിപ്രായം പറഞ്ഞു നല്ല കാര്യമാണല്ലോ ടീച്ചറെ ഞങ്ങൾ ഉറപ്പായും ഇത് ചെയ്യും എന്നു പറഞ്ഞു താമസിയാതെ അവർ ഇവയെല്ലാം ചെയ്ത സ്കൂളിന് മാതൃകയായി സൗമ്യ ടീച്ചർ കഥ അവസാനിച്ചപ്പോഴേക്കും കുട്ടികൾ ഉറക്കെ പറഞ്ഞു ടീച്ചറെ നമുക്കും ഇതുപോലെ എന്തെങ്കിലും ചെയ്യേണ്ടേ ആം വേണം പക്ഷേ അതിനു മുമ്പ് നിങ്ങൾ വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കണം വ്യക്തിശുചിത്വം എന്നുപറഞ്ഞാൽ എല്ലാദിവസവും കുളിക്കണം പല്ല് തേക്കണം പ്രാഥമിക ആവശ്യങ്ങൾ എല്ലാം കൃത്യമായി ചെയ്യണം. ഇവയെല്ലാം പാലിച്ചാൽ നാം വ്യക്തിശുചിത്വം ഉള്ളവരായി മാറും. രണ്ടാമത്തേത് സാമൂഹിക ശുചിത്വം, അതിൽ നാം കഥയിൽ കേട്ട പരിസരം വൃത്തിയാക്കലും കൈകൾ വൃത്തിയാക്കലും എല്ലാം ഉൾപ്പെടും. അതുകൊണ്ട് വ്യക്തിശുചിത്വം ഉള്ളവരായി നാം ജീവിക്കണം. അല്ലെങ്കിൽ മാരകമായ അസുഖങ്ങൾ നമുക്ക് വരും.

Ann Theresa abraham
5 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ