സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും, ശരിയായ ജീവിതവീക്ഷണവും നൽകി പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ 1649 ൽ ഇറ്റലിയിൽ മദർ ബ്രിജിത യുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച ഉർസുലൈൻ സന്യാസസഭ 1934 ലാണ് ഇന്ത്യയിലെത്തുന്നത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങിയ സഭ,1941 പുഞ്ചക്കാട് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.
പയ്യന്നൂരിൽ ഒരു ഗേൾസ് ഹൈസ്കൂൾ ഉണ്ടാവണമെന്ന് ആഗ്രഹത്തിന് പ്രത്യാശ പകർന്ന് മദർ സേവ്യർ, ഫാദർ കയ്റോണിയുടെ സഹായത്തോടെ 1961 ഓഗസ്റ്റിൽ, എട്ടാം ക്ലാസിൽ 34 കുട്ടികളുമായി പയ്യന്നൂർ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ തുടക്കമായി . 1978 യു പി വിഭാഗത്തിനും അംഗീകാരം ലഭിക്കുകയും 1982 ൽ ഗവൺമെന്റ് aided സ്കൂൾ ആയി മാറുകയും ചെയ്തു.
സിസ്റ്റർ നത്തലീന,സിസ്റ്റർ ലില്ലിയാനാ, സിസ്റ്റർ പിയറിന, സിസ്റ്റർ ലില്ലി, സിസ്റ്റർ ഒട്ടാവിയ, സിസ്റ്റർ സുനിത, സിസ്റ്റർ വിനയ, സിസ്റ്റർ ഡെയ്സി, സിസ്റ്റർ വൽസമ്മ, സിസ്റ്റർ ധന്യ എന്നിവരായിരുന്നു സെന്റ് മേരീസ് സ്കൂളിന്റെ സ്കൂളിൽ പ്രധാന അധ്യാപകർ..2019 മുതൽ സിസ്റ്റർ അഞ്ജലി യുടെ നേതൃത്വത്തിൽ അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ജൈത്രയാത്ര തുടരുന്നു...