സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/നാടിന്റെ നന്മക്ക്പരിസ്ഥിതിസൗഹൃദ വികസനം
നാടിന്റെ നന്മക്ക്പരിസ്ഥിതിസൗഹൃദ വികസനം
നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു വിപത്താണ് കൊറോണ. അതായത് ( കോവിഡ്-19). ലോകത്താകമാനം ഈ രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതോടൊപ്പം തന്നെ നാം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കഠിനമായ ചൂടും പ്രകൃതി മലിനീകരണവും. ശുചിത്വമില്ലായ്മയും പ്രകൃതി മലിനീകരണവുമാണ് അധിക രോഗങ്ങൾക്കും കാരണമാകുന്നത്. നാം സ്വയം വൃത്തി യാകുന്ന തോടൊപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാം ശീലിക്കുക. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെസുരക്ഷിതവും ഭദ്രവും ആയ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും ശീതള മായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ പരിസ്ഥിതിയെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലാവണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യന്റെ അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടേയും തന്നെ നിലനിൽപ്പിന് മാറ്റം വന്നേക്കാം. അത് അപകടം വിളിച്ച് വരുത്തും.. ചൂടിന്റെവർദ്ധനവ്, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ജലക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ള ദൗർലഭ്യതയും ശുചീകരണ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതോടൊപ്പംതന്നെ ആരോഗ്യപ്രശ്നങ്ങൾ ഏറിവരുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഇതിനുദാഹരണമാണ് നാമെല്ലാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണഎന്ന രോഗം. ഏപ്രിൽ ഒന്നിന് മുംബൈയെ ഭീതിയിലാഴ്ത്തി ധാരാവിയിൽ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. ആദ്യ മരണം സംഭവിച്ചതിനു പിന്നാലെ കുറച്ചു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറമാണ് കൊറോണ പടർന്നുപിടിക്കുന്നത്. ഇതിനോടകം രാജ്യത്ത്5000 ലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിലെ അവസ്ഥ ദയനീയമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ഓരോ വീടുകളും അടുത്തടുത്ത്. ചെറിയ മുറികളിൽ പോലും പത്തിലധികം ആളുകൾ തിങ്ങിനിറഞാണ് കഴിയുന്നത്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് വളരെ ശക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം സാമൂഹിക അകലം പാലിക്കുക എന്ന മാർഗമാണ്. കഴിയാവുന്ന നടപടിക്രമങ്ങളെല്ലാം സർക്കാർ സ്വീകരിക്കുന്നുണ്ട്. ഈ നാളുകളിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് ആരോഗ്യവകുപ്പിന്റേയുംസർക്കാറിന്റേയും നിർദ്ദേശങ്ങൾ മുഖവിലക്കെടുത്ത് പാലിക്കുക എന്നതാണ്. നമ്മളെക്കൊണ്ട് കഴിയുന്ന വിധം നാം ഈ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുക. ശരീര സ്രവ ങ്ങളിൽ നിന്നാണ് കൊറോണ പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന തുള്ളികളിൽ നിന്നാണ് രോഗം വരുന്നത് നാം ഇതിനെ പ്രതിരോധിക്കാനായി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വളരെയധികം ശ്രദ്ധിച്ചുകൊണ്ട് തൂവാല കൊണ്ട് മുഖം പൊത്തി മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കേണ്ടതാണ്. ഈ രോഗത്തെ പ്രതിരോധിക്കാനായി നാം ചെയ്യേണ്ട കാര്യങ്ങൾ വളരെ അധികം ജാഗ്രത പുലർത്തുക എന്നതാണ്. രോഗം ബാധിച്ച വരുമായുള്ള സമ്പർക്കം ഒഴിവാക്കുക. അനാവശ്യമായ ആശുപത്രിയിൽ പോകാതിരിക്കുക. ഇടയ്ക്കിടെ സോപ്പ് ഹാൻ വാഷ് ഉപയോഗിച്ച് 20 സെക്കൻഡ് വീതം കൈകൾ കഴുകുക. ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ഒരുകാര്യം നാം മനസ്സിലാക്കേണ്ടതുണ്ട് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാവും പകലും സ്വന്തം സുരക്ഷപോലും നോക്കാതെ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് ഒന്നുംതന്നെ ചെയ്യാതിരിക്കുക. എനിക്ക് വരില്ല എന്ന വിവരമില്ലായ്മ അല്ല നാം ചിന്തിക്കേണ്ടത്. ഞാൻ കാരണം മറ്റൊരാൾക്കും ഈ രോഗം വരാൻ ഇടയാവരുത് എന്ന് ചിന്തിക്കുക. കഴിവിനെ പരമാവധി നാം രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുക. നല്ല നാളെക്കായി കാത്തിരിക്കുക. പ്രകൃതിയെ സംരക്ഷിക്കുക മലിനമാക്കാതിരിക്കുക ഇ പ്രകൃതി യെഅമ്മയായി കരുതുക. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തി ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ആവശ്യമാണ്..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം